Obituary
പൊന്നാനി: പരേതനായ കടവനാട് തട്ടപറമ്പിൽ മോഹൻദാസിെൻറ മകനും എറണാകുളം ഇൻഫോപാർക്കിൽ സോഫ്റ്റ്വെയർ എൻജിനീയറുമായ മഹേഷ് (40) നിര്യാതനായി. മാതാവ്: മല്ലിക. ഭാര്യ: റിയ. മക്കൾ: അഹൻ, അലൻ. സഹോദരങ്ങൾ: മെറീഷ്, മിതോഷ്.
പൊന്നാനി: തെയ്യങ്ങാട് ഏറാട്ടുവളപ്പിൽ പത്മനാഭൻ (75) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സുരേഷ് (ബഹ്റൈൻ), വനജ, രാജേഷ് (അക്ബർ ട്രാവൽസ് കൽപറ്റ). മരുമക്കൾ: ധന്യ, ദിവ്, പരേതനായ ഗോപിനാഥൻ.
കൽപകഞ്ചേരി: കല്ലിങ്ങൽപറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന പരേതനായ കുറ്റിമൂച്ചിക്കൽ പോക്കറിെൻറ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (80) നിര്യാതയായി. മക്കൾ: ഹംസ, ഹബീബ് റഹ്മാൻ (സൗദി), ഖാലിദ്, സുബൈദ, പരേതനായ മുഹമ്മദ് അലി. മരുമക്കൾ: മുയ്തീൻകുട്ടി (കിഴക്കേപ്പുറം), സുബൈദ, ഫാത്തിമ, ഫൗസിയ, റംല. സഹോദരൻ: കുറ്റിക്കാട്ടിൽ അഹമ്മദ് ഹാജി.
പാണ്ടിക്കാട്: കൊടശ്ശേരികാരായ പാറയിലെ തോട്ടത്തിൽ അബ്ദുൽ ഗഫൂർ (54) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: അലി, സുഫൈറ, സുഫൈദ, തസ്നി, അർഷദ്. സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, കുഞ്ഞിമുഹമ്മദ്, അബ്ദുൽ കാദർ, അബ്ദുൽ ബാരി, പരേതനായ അബ്ദു.
നിലമ്പൂർ: വടപുറം പൊട്ടക്കല്‍ പരേതനായ വര്‍ക്കിയുടെ ഭാര്യ പി.പി. തെക്ല (80) നിര്യാതയായി. പിട്ടാപ്പിള്ളി കുടുംബാംഗമാണ്. മക്കള്‍: സ്മിത, സ്മിഷ, സിംപോള്‍. മരുമക്കള്‍: ചാക്കോ, ഷിബോയ്, സീന.
പാണ്ടിക്കാട്: കിഴക്കേ പാണ്ടിക്കാട് പെരുമ്പുല്ലിലെ ചീര അബ്ദുൽ കരീം (52) നിര്യാതനായി. രണ്ടുവർഷം മുമ്പ് ദമ്മാമിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് വീട്ടിൽ കിടപ്പിലായിരുന്നു. ഭാര്യ: റുഖിയ (വളരാട്). മക്കൾ: നിസാർ, ജസ്മുന്നീസ, തസ്നിയ, റസ്ന.
പൂക്കൊളത്തൂർ: എൻ.എച്ച് കുതിരാടത്ത് അബൂബക്കർ (60) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഷറഫുന്നീസ, ശാഫി, റജുല, സൈഫു, സഹ്ല ഷെറിൻ. മരുമക്കൾ: അബ്ദുൽ മജീദ് (തോട്ടേക്കാട്), ശംസുദ്ദീൻ (വെള്ളൂർ), മുഹ്സിന, ഷഫീന.
താനൂർ: സ്കൂൾപടി പരേതനായ ചെറിയകുലത്ത് ബാലെൻറ മകൻ ശിവാനന്ദൻ (57) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: അനിത. മക്കൾ: ശരത്, ശ്യാംജിത്. സഹോദരങ്ങൾ: ദിവാനന്ദൻ, ദീത.
മഞ്ചേരി: കൂമംകുളം കല്ലുവെട്ടി ശിഹാബുദ്ദീൻ (42) നിര്യാതനായി. കൂമംകുളം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറും സാമൂഹിക, -സംസ്കാരിക, -രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യവുമായിരുന്നു. പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: പരേതയായ സഹീദ. ഭാര്യ: സാജിദ പൊറ്റമ്മൽ. സഹോദരങ്ങൾ: ഹബീബുറഹ്മാൻ, സിറാജുദ്ദീൻ (ഇരുവരും സൗദി), സൈഫുദ്ദീൻ, റസിയ, ബുഷ്റ.
വെട്ടത്തൂർ: തേലക്കാട് പരേതനായ അരക്കുപറമ്പൻ കുഞ്ഞേന്തിയുടെ മകൻ അബ്ദു ഹാജി (78) നിര്യാതനായി. മക്കൾ: ഉമ്മർ, മുസ്തഫ (മക്ക), സുബൈദ, റംലത്ത്. മരുമക്കൾ: അഷ്റഫ് (കക്കൂത്ത്), ഹുസൈൻ (ഏപ്പിക്കാട്), ഫിറോസ് ബീഗം (പള്ളിക്കുത്ത്), സാബിദ (ഉച്ചാരക്കടവ്).
പട്ടിക്കാട്: കാര്യവട്ടത്തെ പൊന്നങ്ങാതൊടി ഖദീജ (73) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കക്കൂത്ത്പാറക്കല് (പൂഞ്ചോലക്കല്) ഹംസ. മക്കള്‍: സലീന, നവാസ്, യൂനുസ് സലീം, വഹീദ, ഷഹനാസ്. മരുമക്കള്‍: ഹംസകുട്ടി, ഫസ്ല, സജ്ന, മുസ്തഫ, ഹനീഫ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാര്യവട്ടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
പെരുമ്പടപ്പ്: വട്ടപ്പറമ്പിൽ സരോജിനി (85) നിര്യാതയായി. മക്കൾ: മണി, സുമതി, ശാരദ, സുധ, ജയരാജ്, ഷാജി, പ്രമോദ്. മരുമക്കൾ: ഗോവിന്ദൻ, ശിവൻ, അച്യുതൻ, അറമുഖൻ, ഷീബ, റെജില, പ്രസീത.