Obituary
പാലക്കാട്: പേഴുങ്കര ഓളപ്പകളം ബിയ്യത്തിൽ ഉമ്മർ (78) നിര്യാതനായി. ഭാര്യ: കൗല. മക്കൾ: ഹസീന, ഷമീന, സക്കരിയ, ഷാഹിന, ഷെമീർ, ഷെഹീർ. മരുമക്കൾ: ഉമ്മർ, ഉമ്മർ, ഷൗക്കത്തലി, സീനത്ത്, നദീറ, രേഷ്മ.
തൃത്താല: കൂറ്റനാട് കരിമ്പ ചിറ്റിലങ്ങാട്ട് പറമ്പിൽ പ്രദീപ് (48) നിര്യാതനായി. ബി.ജെ.പി എസ്.സി മോർച്ച കപ്പൂർ മണ്ഡലം കമ്മിറ്റി അംഗം, സേവാഭാരതി ചാലിശ്ശേരി യൂനിറ്റ് ജോ. സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. പിതാവ്: പരേതനായ താമി. മാതാവ്: കാളി. സഹോദരങ്ങൾ: മീനാക്ഷി, മോഹനൻ, കുമാരൻ, രാമാദേവി, സന്തോഷ്.
ഒറ്റപ്പാലം: അമ്പലപ്പാറ അവിഞ്ഞിക്കാട്ടുതൊടി സുകുമാരന്റെ ഭാര്യ അംബിക (59) നിര്യാതയായി.
വടക്കഞ്ചേരി: കാരയങ്കാട് കെ.കെ. രാജൻ (76) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: രജനി, രഞ്ജിനി, രതീഷ്കുമാർ, രാജേഷ്, സതീഷ്കുമാർ. മരുമക്കൾ: രാജൻ, രമേഷ്, കാർത്തിക, ഗ്രീഷ്മ, സവിത. സംസ്കാരം ശനിയാഴ്ച.
ശ്രീകൃഷ്ണപുരം: കുറ്റാനശ്ശേരി പുത്തൻപിഷാരത്തിൽ രമേഷ് മാസ്റ്റർ (50) നിര്യാതനായി. കടമ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സംസ്കൃതം അധ്യാപകനായിരുന്നു. നിരവധി ഭക്തിഗാന ആൽബങ്ങൾക്ക് ഗാനങ്ങൾ രചിച്ചിട്ടുണ്ട്. മികച്ച വയലിനിസ്റ്റായിരുന്നു. സംഗീത സംവിധായകരായ വി. ദക്ഷിണാമൂർത്തി, ജയ്സൺ ജെ. നായർ, ഗായകരായ മധു ബാലകൃഷ്ണൻ, ഉണ്ണിമേനോൻ എന്നിവരോടൊപ്പം വിവിധ ആൽബങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ഭാര്യ: സുജാത (ക്ലർക്ക്, വെള്ളിനേഴി ഗ്രാമപഞ്ചായത്ത്). മക്കൾ: ശ്രീദുർഗ, ശ്രീലക്ഷ്മി.
പത്തിരിപ്പാല: മങ്കര പൊലീസ് സ്റ്റേഷന് സമീപം ചെരക്കുന്നത്ത് വീട്ടിൽ അപ്പുക്കുട്ടന്റെ ഭാര്യ ഓമന (74) നിര്യാതയായി. മക്കൾ: വിജയകുമാർ, അജയകുമാർ വിനയകുമാർ. മരുമക്കൾ: ലക്ഷ്മി, കവിത, വൈശാലി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മങ്കര കാളികാവ് പൊതു ശ്മശാനത്തിൽ.
പത്തിരിപ്പാല: മണ്ണൂർ വെസ്റ്റ് ചേറുംബാല കള്ളിവളപ്പ് വീട്ടിൽ സെയ്താലി (65) നിര്യാതനായി. ഭാര്യ: ഹാജിറ. മക്കൾ: സലിം, സലീന, സബീന. മരുമക്കൾ: ഖലീൽ, ഫൈസൽ, സിനിജ.
മഞ്ഞപ്ര: അഞ്ചുമൂർത്തിമംഗലം ഗവ. എൽ.പി സ്കൂൾ റിട്ട. അധ്യാപിക മഞ്ഞപ്ര കിഴക്കേവീട്ടിൽ കൊച്ചമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണൻ നായർ. മക്കൾ: ചന്ദ്രൻ നായർ, വിജയകുമാരി, ശ്രീലത, ഓമന. മരുമക്കൾ: നാരായണൻ, കൃഷ്ണനുണ്ണി, ഉണ്ണിക്കൃഷ്ണൻ.
അകത്തേത്തറ: ഇളയച്ചനിടത്തിൽ വിജയലക്ഷ്മി നേത്യാരമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ സുബ്രഹ്മണ്യൻ. മക്കൾ: ലീന, നന്ദലാൽ, ടീന, ജയപ്രകാശ്. മരുമക്കൾ: സോമൻ, സുനിൽ.
കിഴക്കഞ്ചേരി: തച്ചക്കോട് അലി (67) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: നാസർ, നസീറ, ബഷീറ, ഷാഫിറ. മരുമക്കൾ: റസാക്ക്, മുസ്തഫ, ഷെയ്ഖ് ദാവൂദ്, സബീന. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് പുന്നപ്പാടം കാക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.
കൊടുവായൂർ: മോപ്പഡ് കെ.എസ്.ആർ.ടി.സി ബസിന് പിന്നിലിടിച്ച് മോപ്പഡ് യാത്രക്കാരനായ ലോട്ടറി വിൽപനക്കാരൻ മരിച്ചു. കൊടുവായൂർ ചെത്തിയോട് രാധാകൃഷ്ണനാണ് (52) മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.15ന് കൊടുവായൂർ ടൗണിലാണ് അപകടം. മോപ്പഡിനു പിന്നിലിരുന്ന് യാത്ര ചെയ്ത കോളോട് സ്വദേശി ഗോപാലകൃഷ്ണന് (54) നിസ്സാര പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരെയും ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രാധാകൃഷ്ണൻ മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: സുമ. മക്കൾ: അജിത്, ഐശ്വര്യ. സഹോദരങ്ങൾ: മോഹനൻ, പുഷ്പലത.
ചെർപ്പുളശ്ശേരി: മോളൂർ അത്താണിപ്പാറ വാഴക്കാപ്പറമ്പിൽ പരേതനായ മരക്കാറിന്റെ ഭാര്യ നബീസ (85) നിര്യാതയായി. മക്കൾ: ആമിന, ഖദീജ, മൊയ്തീൻ കുട്ടി, മുഹമ്മദ്, ഹംസ. മരുമക്കൾ: മൊയ്തീൻ, മുഹമ്മദ്, റജീന, സുബൈദ, മറിയ.