Obituary
അലനല്ലൂർ: കൊമ്പാക്കൽകുന്നിലെ ചാട്ടുപോക്കിൽ അബു (78) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ബഷീർ, ഖദീജ, ഫാത്തിമ, ശിഹാബ്, ഷാഫി, റിയാസ്. മരുമക്കൾ: ഷഹർബാൻ, സീനത്ത്, റംസീന, ഷറീന.
പുലാപ്പറ്റ: വെട്ടമ്പറമ്പത്ത് മഠത്തിൽ പ്രേമ (48) നിര്യാതയായി. ഭർത്താവ്: ബാബു. മക്കൾ: ഹരി കൃഷ്ണൻ, ഹരിത.
പുതുപ്പരിയാരം: മാത്യു കല്ലറയ്ക്കൽ (67) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: ആൽബിൻ, എബിൻ.
ഒറ്റപ്പാലം: അജ്ഞാത വാഹനമിടിച്ച് മോപ്പഡ് യാത്രക്കാരൻ മരിച്ചു. പാലക്കാട് കിഴക്കഞ്ചേരി ഇളവംപാടം പുന്നപ്പാടം വീട്ടിൽ കാസിമിൻെറ മകൻ ജബ്ബാറാണ് (52) മരിച്ചത്. വെള്ളിയാഴ്ച പുലർച്ച 5.30ഓടെയാണ് അപകടം. കുളപ്പുള്ളി ഭാഗത്തേക്ക് പൊയ്ക്കൊണ്ടിരുന്ന മോപ്പഡിനെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ സി.സി.ടി.വി പരിശോധിച്ച് ഇടിച്ച വാഹനം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ആലത്തൂർ: തൃപ്പാളൂരിനടുത്ത് ഗായത്രി പുഴക്കടവിൽ വീട്ടമ്മയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുള്ളോട് തേനാരിപറമ്പ് ചുങ്കത്ത് കേശവ നിവാസിൽ പരേതനായ അജയെൻറ ഭാര്യ രമാദേവി (52) ആണ് മരിച്ചത്. തൃപ്പാളൂർ ശിവക്ഷേത്രത്തിന് അഭിമുഖമായ കടവിൽ വ്യാഴാഴ്ച രാവിലെ 10ഓടെയാണ് സംഭവം.വസ്ത്രങ്ങൾ അലക്കാൻ പോയതായിരുന്നു ഇവർ. കടവിൽ വീണു കിടക്കുന്നതു കണ്ട് നാട്ടുകാരാണ് വിവരം ആലത്തൂർ പൊലീസിൽ അറിയിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം വെള്ളിയാഴ്ച പോസ്റ്റമോർട്ടം നടക്കും. അപസ്മാര രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. മകൾ: അരുണ.
പാലക്കാട്: റോബിസണ്‍ റോഡ് വൃന്ദാവന്‍ കോളനി ലക്ഷ്മി നിവാസ് വി. ശങ്കരനാരായണന് (രാജൻ നായര്‍ -89) നിര്യാതനായി. കോര്‍ട്ട് റോഡില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീരാമവിലാസ് ഹോട്ടല്‍ ഉടമയും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറൻറ് അസോസിയേഷന് സ്ഥാപക നേതാവുമായിരുന്നു. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കള്‍: പി.എസ്. പ്രസാദ്, പി.എസ്. പ്രീതി, പി.എസ്. പ്രസീത. മരുമക്കള്‍: വിജയപ്രിയ, മുരളീധരൻ, പരേതനായ വേണുഗോപാല്‍.
ആലത്തൂർ: മേലാർക്കോട് മഞ്ഞളി വീട്ടിൽ പരേതനായ വിൻസെൻറിെൻറ മകൻ പീറ്റർ (57) നിര്യാതനായി. മാതാവ്: പരേതയായ മേരി. ഭാര്യ: ഫിലോമിന. മക്കൾ: പ്രിൻസ്, പ്രീതി, പ്രിയ. മരുമകൻ: സാേൻറാ. സഹോദരി: കൊച്ചു മറിയം (കാവശ്ശേരി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മേലാർക്കോട് ഫൊറോന പള്ളി സെമിത്തേരിയിൽ.
തോണിപ്പാടം: നെല്ലിപ്പാടത്ത് പരേതനായ ആണ്ടിയുടെ ഭാര്യ നാഗുണ്ണി അമ്മ (102) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, ചാമുക്കുട്ടൻ, കണ്ണൻ. മരുമക്കൾ: സത്യഭാമ, യശോദ, പ്രേമ.
ആലത്തൂർ: മേലാർക്കോട് കനകത്ത് വീട്ടിൽ ശ്രീധരൻ നായർ (91) നിര്യാതനായി. എൻ.എസ്.എസ് കരയോഗം പ്രസിഡൻറും വടക്കേതറ ദേശകമ്മിറ്റി രക്ഷാധികാരിയുമായിരുന്നു. ഭാര്യ: ശാന്തകുമാരി. മക്കൾ: സതി, ശോഭ, ശശിധരൻ, സുനി. മരുമക്കൾ: വിജയൻ, മുരളീധരൻ, സിന്ധു, പരേതനായ ജയശങ്കർ.
കോയമ്പത്തൂർ: പുളിയകുളം മീന എസ്റ്റേറ്റ് ടി. ബാലകൃഷ്ണ പണിക്കർ (92) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സന്ദീപ് (മാനേജർ മൈസൂർ എക്സ്പോർട്സ്) പ്രദീപ് (കുവൈത്ത്), സുനിത (അധ്യാപിക, എം.ജി.എൽ.പി സ്കൂൾ എം. പുതൂർ ഗോവിന്ദാപുരം), മരുമക്കൾ: ടി.ഒ. ഭാസ്കർ (മാനേജർ, എം.ജി.എൽ.പി സ്കൂൾ, എം. പുതൂർ), ശോഭന, മിനി.
ചെർപ്പുളശ്ശേരി: നെല്ലായ പേങ്ങാട്ടിരി കരിങ്ങാംതൊടി ആലിക്കുട്ടിയുടെ മകൻ മുഹമ്മദ് ബഷീർ (44) നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: ഉമ്മുൽ ബുഷ്റ. മക്കൾ: ശൂറഹ്ബീൻ, സബീന. സഹോദരങ്ങൾ: അസീസ്, സെയ്തലവി.
എലവഞ്ചേരി: കൊട്ടയങ്കാട് പി. സുന്ദരേശ്വരൻ (78) നിര്യാതനായി. ഭാര്യ: കെ. ദേവകി. മക്കൾ: പ്രസീത (സിവിൽ സപ്ലൈസ്), പ്രസന്ന, പ്രസാദ്. മരുമക്കൾ: സന്തോഷ് കുമാർ (പുതുനഗരം പഞ്ചായത്ത് അംഗം), സതീഷ്. സഹോദരങ്ങൾ: പരേതനായ അപ്പുച്ചാമി, തായു (പെട്ട).