Obituary
ആലത്തൂർ: പെരുങ്കുളം എൻ.എസ്.എസ് കരയോഗം പ്രസിഡൻറ് വയ്യാട്ട് വീട്ടിൽ വിജയൻ നായർ (79) പെരുങ്കുളം ഇന്ദിര നിവാസിൽ നിര്യാതനായി. ഭാര്യ: ഇന്ദിരദേവി. മക്കൾ: പ്രിയ (അധ്യാപിക, ആലത്തൂർ ഗുരുകുലം സ്കൂൾ), മായ. മരുമക്കൾ: ഗംഗാധരൻ, കൃഷ്ണദാസ്.
മുണ്ടൂർ: പൂതനുർ പുപ്പുള്ളി വീട്ടിൽ കല്യാണി (64) നിര്യാതയായി. ഭർത്താവ്: അപ്പു. മക്കൾ: ബൈജു, കൃഷ്ണകുമാരി, സുബ്രഹ്മണ്യൻ, ലീല, കൃഷ്ണൻകുട്ടി. മരുമക്കൾ: ബാലൻ, വേലായുധൻ, കുമാരി, വിജയകുമാരി, ശാരദ.
ചെമ്മണാമ്പതി: വീടിെൻറ പാർശ്വഭിത്തി തകർന്ന് തലയിൽ വീണ് ബാലൻ മരിച്ചു. ചമ്മണാമ്പതി അളകാപുരി കോളനിയിൽ ഭൂപേഷ് കണ്ണെൻറ മകൻ കനിഷാണ് (അഞ്ച്) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് കനിഷിെൻറ കളിക്കൂട്ടുകാരനൊപ്പം കളിക്കുമ്പോഴാണ് അപകടം. കൂട്ടുകാരൻ വാർപ്പ് വീടിെൻറ മുകളിൽ കയറിയപ്പോൾ സിമൻറ് കട്ടയിൽ നിർമിച്ച പാർശ്വഭിത്തി തകർന്ന് കനിഷ്ക്കിെൻറ തലയിൽ വീണു. ഗുരുതര പരിക്കേറ്റ കനിഷ്ക് സംഭവസ്ഥലത്തു തന്നെ മരിച്ചു. മാതാവ്: ഭുവനേശ്വരി. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.
ചെർപ്പുളശ്ശേരി: കാറൽമണ്ണ പടിഞ്ഞാറേപുരക്കൽ പരമേശ്വരൻ (82) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അംബിക, മോഹൻദാസ്, ഉഷ, ബിന്ദു. മരുമക്കൾ: നാരായണൻ, മണി (വേലായുധൻ), വിജയൻ, കുഞ്ഞിലക്ഷ്മി.
പുതുപ്പരിയാരം: പതിയിൽ സുലോചന ടീച്ചർ (88) നിര്യാതയായി. ഭർത്താവ്: പരേതനായ പത്തൂര് ഗോപാലൻ നായർ. മക്കൾ: ശ്രീകുമാർ, പരേതനായ സുരേഷ് കുമാർ. മരുമക്കൾ: ലതിക (പ്രധാനാധ്യാപിക, എം.ഇ.എസ്.ഇ.എച്ച്.എസ് ഒലവക്കോട്), ശുഭ.
കേരളശ്ശേരി: തടുക്കശ്ശേരി പുലരിയിൽ വീട്ടിൽ ഭാനുമതി (86) നിര്യാതയായി. തടുക്കശ്ശേരി ശങ്കരി എ.യു.പി സ്കൂൾ മുൻ അധ്യാപികയായിരുന്നു. ഭർത്താവ്: ഗോവിന്ദൻകുട്ടി നായർ (മുൻ അധ്യാപകൻ, ശങ്കരി എ.യു.പി സ്കൂൾ തടുക്കശ്ശേരി). മക്കൾ: കൃഷ്ണദാസ് (റിട്ട. എയർഫോഴ്സ്), ശ്രീലത (അധ്യാപിക, ഹോളി ഫാമിലി എ.യു.പി സ്കൂൾ തടുക്കശ്ശേരി). മരുമക്കൾ: ബിന്ദു കൃഷ്ണദാസ് (കേരളശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡൻറ്), പരേതനായ രാമദാസ്. സഹോദരി: കെ. മാധവിക്കുട്ടി.
അലനല്ലൂർ: അയ്യപ്പന്കാവിലെ പരേതനായ ചേലാക്കോടന് ഇസ്മായിലിെൻറ മകന് മുഹമ്മദ് റഫീഖ് (കോണ്ട്രാക്ടര് മാനുപ്പ-41) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: സമീറ. മക്കള്: അന്ഷിബ്, അഷ്മിന, അഫ്സിയ.
ആലത്തൂർ: പുള്ളോട് ആറുഴി വീട്ടിൽ പരേതനായ കോയുവിെൻറ മകൻ രാജൻ (മണി -48) നിര്യാതനായി. മാതാവ്: ദേവു. ഭാര്യ: സുമതി. മക്കൾ: അഭിന, ആദർശ്. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, സത്യഭാമ, രുഗ്മണി, ബാലൻ, സാവിത്രി, സജിത, സന്തോഷ്.
ആലത്തൂർ: വാനൂർ മരുതങ്കാട്ടിൽ സ്കൂൾ റിട്ട. ശിപായി കാസിം (75) നിര്യാതനായി. ഭാര്യ: ഹയറുന്നീസ. മക്കൾ: സജ്ന, നൗഫൽ, ഫൈസൽ. മരുമക്കൾ: ഇക്ബാൽ, സജ്ല.
പട്ടാമ്പി: ജോലിസ്ഥലത്തു വെച്ച് കുഴഞ്ഞു വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. വിളയൂർ തെക്കുംമുറി തച്ചരുതൊടി നാണിക്കുട്ടിയാണ് (61) മരിച്ചത്. ഭർത്താവ്: കൃഷ്ണൻകുട്ടി (കുഞ്ഞൻ). മക്കൾ: പ്രസാദ്, ദാസൻ, ലത. മരുമക്കൾ: രേഷ്മ, കാർത്തിക, സോമസുന്ദരൻ.
തച്ചമ്പാറ: മുതുകുർശ്ശി കോഴിത്തൊടി പാറ്റയിൽ വീട്ടിൽ സരോജിനി അമ്മ (95) നിര്യാതയായി. മക്കൾ: ശിവദാസൻ, സരസ്വതി, അരവിന്ദാക്ഷൻ, പരേതയായ ലക്ഷ്മിദേവി. മരുമക്കൾ: രാധ, രാജേന്ദ്രൻ, സത്യൻ.
കോങ്ങാട്: ചുണ്ടക്കുന്ന് കുഞ്ചുണ്ണിയുടെ ഭാര്യ നാണി (81) നിര്യാതയായി. മക്കൾ: ശാന്തകുമാരി, സരോജിനി, കമലം, രാജൻ. മരുമക്കൾ: വേലായുധൻ, കൃഷ്ണൻകുട്ടി, റീത്ത.