Obituary
ആലത്തൂർ: വനൂർ ചമക്കാട് കൃഷ്ണ നിവാസിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ചന്ദ്രിക (66) നിര്യാതയായി. മക്കൾ: നിഷ, മഞ്ജുഷ. മരുമക്കൾ: സത്യൻ, ശങ്കർ. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
മുണ്ടൂർ: അറ്റുവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. മുണ്ടൂർ പനംകുന്നിൽ ഹംസയാണ് (73) മരിച്ചത്. വീട്ടിനടുത്ത തെങ്ങിൻ തോട്ടത്തിൽ മേയാനിറങ്ങിയ പശുക്കിടാവിനെ അന്വേഷിച്ചിറങ്ങിയപ്പോൾ അറ്റ് വീണ വൈദ്യുതി ലൈനിൽ കാൽ തട്ടി ഷോക്കേൽക്കുകയായിരുന്നുവെന്നാണ് നിഗമനം.തിരിച്ചെത്താൻ വൈകിയതോടെ ഭാര്യ നഫീസയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഹംസയെയും പശുക്കിടാവിനെയും ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോങ്ങാട് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ല ആശുപത്രിയിലെത്തിച്ചു.മക്കൾ: അബ്ദുറസാഖ്, അക്ബർ, അബ്ബാസ്, അശ്റഫ്, അബ്ദുൽ കരീം ഫൈസി (കൊട്ടക്കുന്ന് പള്ളി ഖതീബ്). മരുമക്കൾ: ബുഷ്റ, ലൈല, മിസ്രിയ തസ്നി, ഫസീല. ഖബറടക്കം ചൊവ്വാഴ്ച 11.30ന് ചളിർക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഷൊർണൂർ: സ്കൂട്ടറിന് കുറുകെ നായ് ചാടിയതിനെതുടർന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എൻജിനിയർ മരിച്ചു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എൻജിനിയർ ജുവൈന പി. ഖാൻ (47) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഷൊർണൂരിലെ വീട്ടിൽ നിന്ന് കടയിലേക്ക് പോകും വഴി ഷൊർണൂർ കൊച്ചിപ്പാലത്തിന് സമീപമായിരുന്നു സംഭവം. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് മരിച്ചത്. കോട്ടയം ഈരാറ്റുപേട്ട മുളക്കൽ ഫരീദ്ഖാെൻറ മകളായ ജുവൈന ഷൊർണൂർ നഗരസഭ എൻജിനിയറായിരുന്നു. തുടർന്ന് ഓങ്ങല്ലൂർ പഞ്ചായത്ത് എൻജിനിയറായി സേവനമനുഷ്ഠിക്കുമ്പോഴാണ് മൂന്ന് വർഷം മുമ്പ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലേക്ക് സ്ഥലം മാറ്റം കിട്ടിയത്. കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളജിൽ സിവിൽ എൻജിനിയറിങ് െലക്ചററുമായിരുന്നു. തൃശൂർ ഗവ. എൻജിനിയറിങ് കോളജിലെ ഫിസിക്സ് വിഭാഗം മേധാവി പ്രഫ. അബ്ദുൽ ജമാലിെൻറ ഭാര്യയാണ്. മക്കൾ: ജിയ, ജാമിയ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ ഈരാറ്റുപേട്ടയിലേക്ക് കൊണ്ടുപോയി.
പുതുപ്പരിയാരം: കല്ലേക്കുളങ്ങര ശാന്തിനഗർ കൃഷ്ണാഞ്ജലിയിൽ പി.സി. കൃഷ്ണൻ (86) നിര്യാതനായി. ടി.എൻ.ഇ.ബി മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: രുഗ്മണി. മക്കൾ: സൗദാംബിക, ലത, ഷീബ. മരുമക്കൾ: ഗോപാലകൃഷ്ണൻ, രമേഷ്, സുരേഷ് ബാബു.
കല്ലടിക്കോട്: പാറക്കാൽ കൈതത്തടത്തിൽ വീട്ടിൽ ഗോപി (68) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ജിഷ്ണു, ജിബിൻ.
ചെർപ്പുളശ്ശേരി: നെല്ലായ തച്ചങ്ങാട് മോതിരപീടികക്കൽ പരേതനായ ഉണ്ണിപ്പുവിെൻറ മകൻ അബ്ദു റഷീദ് ( 53) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: സുബൈദ. മക്കൾ: ഇബ്രാഹിം, റസ്മിയ സുൽത്താന, ഫബിന, സുമയ്യ. മരുമക്കൾ: ഷഹന, മുഹമ്മദ് ബഷീർ, നിസാർ. സഹോദരങ്ങൾ: ബഷീർ, ഫാത്തിമ.
ചെർപ്പുളശ്ശേരി: നെല്ലായ മാരായമംഗലം മാവുണ്ടിരി ചക്കിങ്ങൽ മുഹമ്മദ് (മോമു- -80) നിര്യാതനായി. ഭാര്യ: ബീക്കുട്ടി. മക്കൾ: നഫീസ, മുഹമ്മദ്ഹനീഫ, ജമീല, സക്കീർ ഹുസൈൻ, മൈമൂന. മരുമക്കൾ: യൂസുഫ്, അബ്ദുസ്സമദ്, ഹസീന, ശബ്ന.
വല്ലപ്പുഴ: ചെമ്മൻക്കുഴി ചാഴി വളപ്പിൽ മൊയ്തീൻ ഹാജി (67) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അഷ്റഫ്, ഫിറോസ്, നിഷാദ്, ഫസീല. മരുമക്കൾ: സൈനബ, മിർഷ, ഫായിസ, ഫൈസൽ.
കിഴക്കഞ്ചേരി: മമ്പാട് ഇബ്രാഹിം (78) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സാദിഖ്, ഇസ്മായിൽ, അബ്ദുസ്സമദ്, ഷംസുദ്ദീൻ. മരുമക്കൾ: ഷൈലജ, നൂർജഹാൻ, ഫസീല, സുബൈദ.
വടക്കഞ്ചേരി: വള്ളിയോട് മിച്ചാരംകോട് ശ്രീനിലയത്തിൽ ഹരീന്ദ്രദാസ് (61) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. ഭാര്യ: ജയശ്രീ. മക്കൾ: ശ്രീനാഥ്, ശ്രീരാഗ്. മരുമകൾ: ശ്രീദേവി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
കുനിശ്ശേരി: വടക്കേതറയിൽ ഗുരുസ്വാമി സ്വാമിനാഥൻ (68) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മണികണ്ഠൻ, ശിവകുമാർ, ലീല, ബിന്ദു, തങ്കമണി, ദേവി. മരുമക്കൾ: വാസുദേവൻ, കണ്ണൻ, സത്യൻ, മോഹനൻ. സഹോദരൻ: ചന്ദ്രൻ.
ശ്രീകൃഷ്ണപുരം: പുഞ്ചപ്പാടം മലമ്പള്ള താഴത്തേതിൽ അയ്യപ്പൻ (56) ഷോക്കേറ്റ് മരിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് വീട്ടിൽനിന്ന് ഷോക്കേറ്റത്. ഭാര്യ ജോലിക്ക് പോയതിനാൽ അയ്യപ്പൻ വീട്ടിൽ ഒറ്റക്കായിരുന്നു. കടമ്പഴിപ്പുറം ഗവ. ആശുപത്രിയിൽ എത്തിക്കും മുേമ്പ മരിച്ചു. ശരീരം തളർന്നതിനാൽ രണ്ടര വർഷമായി അയ്യപ്പൻ പുറത്തുപോകാറില്ലായിരുന്നു. കാളകോലം അലങ്കരിക്കുന്ന ജോലിയായിരുന്നു. ഭാര്യ: ലീല.