Obituary
ചെർപ്പുളശ്ശേരി: കാറൽമണ്ണ പുത്തൻവീട്ടിൽ കുമാരൻ (62) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: സരിത, സൗമ്യ, ധന്യ. മരുമക്കൾ: മണികണ്ഠൻ (കുറുവട്ടൂർ), രാജേഷ്, മണികണ്ഠൻ (വെള്ളിനേഴി).
ആനക്കര: ബാലചികിത്സകൻ കൊരട്ടിപറമ്പില്‍ മാധവന് വൈദ്യര് (75) നിര്യാതനായി. ആനക്കര സഹകരണ ബാങ്ക് മുന്‍ ഡയറക്ടറുമായിരുന്നു. ഭാര്യ: ഭവാനി. മക്കള്‍: രാജന്, മണികണ്ഠന്, അജിത, അരുണ്‍. മരുമക്കള്‍: വിനോദ്, പ്രിയ, സജിത.
മുതലമട: നണ്ടൻകിഴായ ആനകുഴിക്കാട് പഴനിയുടെ മകൻ ചന്ദ്രൻ (58) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: ദിവ്യ, ദീപ, ദിനേഷ്. മരുമക്കൾ: പ്രസാദ്, അർജുൻ.
കോങ്ങാട്: കൊട്ടശ്ശേരി വാരിയത്ത് വീട്ടിൽ ഉണ്ണിയമ്പത്ത് പത്മനാഭൻ നായർ (90) നിര്യാതനായി. ഭാര്യ: പരേതയായ തെക്കേപാലശേരി ദേവയാനി അമ്മ. മക്കൾ: ടി.പി. ശശിധരൻ (റിട്ട. ന്യൂ ഇന്ത്യൻ എക്സ്പ്രസ്), ടി.പി. വിമല, ടി.പി. ഗോവിന്ദ രാജൻ (സിവിൽ എൻജിനീയർ). മരുമക്കൾ: സുമ, വേണുഗോപാൽ, സരിത.
ചെർപ്പുളശ്ശേരി: നെല്ലായ മോളൂർ തെക്കേതിൽ നാരായണൻ (52) നിര്യാതനായി. ഭാര്യ: ശോഭന. മകൾ: റീന, റീജ, രജി, രഞ്ജു. മരുമക്കൾ: അനിൽ, വിനോജ്, സതീഷ്, മോഹിദാസ്. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ഷൊർണൂർ ശാന്തിതീരത്ത്.
തോണിപ്പാടം: നെല്ലി പപ്പാടത്ത് പരേതനായ സുന്ദരെൻറ ഭാര്യ യശോദ (57) നിര്യാതയായി. മക്കൾ: രജനി, സ്വാമിനാഥൻ, സതീഷ്. മരുമകൻ: കൃഷ്ണദാസ്.
പട്ടാമ്പി: മുളയൻകാവ് തെക്കേ വെളുത്തേടത്ത് ജാനകി അമ്മ (94) നിര്യാതയായി. മക്കൾ: വസന്ത, ഉണ്ണികൃഷ്ണൻ, രാധ, മുരളി, വിശ്വനാഥൻ. മരുമക്കൾ: ഗോപി, രത്നവല്ലി, സുന്ദരൻ, ഗീത, തങ്കം.
വടക്കഞ്ചേരി: കിഴക്കഞ്ചേരി എരിക്കുംചിറക്ക് സമീപം ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. എരിക്കുംചിറ അയ്യപ്പൻപരുത പരേതനായ അപ്പുവിെൻറ മകൻ സുരേഷ് (42) ആണ് മരിച്ചത്. വ്യാഴാഴ്ച പകൽ ഒന്നരയോടെയായിരുന്നു അപകടം. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി പത്തരയോടെയാണ് മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾക്ക് കോവിഡും സ്ഥിരീകരിച്ചു. മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: വനജ. മാതാവ്: കോമളം. മക്കൾ: അതുൽ, അതിൽ.
ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് എടപറമ്പിൽ രാജെന (48) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. ആലത്തൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
കല്ലടിക്കോട്: കാഞ്ഞിക്കുളം കൂന്താനിയിൽ വർക്കി (97) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: കുര്യൻ, മേരി, ലീല, വൽസമ്മ. മരുമക്കൾ: മേരിക്കുട്ടി, ജോസ്, ജോണി.
വടക്കഞ്ചേരി: പാളയം കോലാടി വീട്ടിൽ ഡെയ്സി (66) നിര്യാതയായി. ഭർത്താവ്: പരേതനായ സക്കറിയ. മക്കൾ: രാജേഷ്, അഭിലാഷ്. മരുമക്കൾ: ഷീജ, മേഴ്സി.
ആനക്കര: പടിഞ്ഞാറെ പിലാക്കാട്ടിരിയില്‍ വലിയ പുരക്കല്‍ കോരന് (70) നിര്യാതനായി. ഭാര്യ: സുമ. മക്കള്‍: സുരഭി, സുരജ (കനറ ബാങ്ക്), സൂരജ്. മരുമകന്: ശ്യാം മോഹന്‍.