Obituary
വാടാനപ്പള്ളി: ഏഴാംകല്ല് പടിഞ്ഞാറ് പനക്കപറമ്പിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പുളിപ്പറമ്പിൽ ശങ്കരനാരായണൻ (86) നിര്യാതനായി. ഭാര്യ: പരേതയായ പത്മാക്ഷി. മക്കൾ: സുരേഷ് ബാബു, സുനിൽകുമാർ, സുജാത, സുധീർ (ദുബൈ). മരുമക്കൾ: ജെനി, ഷീന (അധ്യാപിക, തൃത്തല്ലൂർ യു.പി സ്കൂൾ), ജിനചന്ദ്രൻ (റിട്ട. സീനിയർ മാനേജർ, ഇന്ത്യൻ ബാങ്ക്), രശ്മി.
വാടാനപ്പള്ളി: കർഷക കോൺഗ്രസ് ഏങ്ങണ്ടിയൂർ മണ്ഡലം പ്രസിഡന്റും ഏങ്ങണ്ടിയൂർ കോക്കനട്ട് ഫെഡറേഷൻ സ്ഥാപക പ്രസിഡന്റുമായ ചേറ്റുവ എം.ഇ.എസിന് കിഴക്ക് കിഴക്കുംപുറം പുതിയ വീട്ടിൽ കുന്നത്തകായിൽ അബ്ദുൽ ഗഫൂർ (74) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനും ഏങ്ങണ്ടിയൂരിലെ സാമൂഹിക - സാംസ്കാരിക -കാർഷിക കൂട്ടായ്മയിലെ ശ്രദ്ധേയ സാന്നിധ്യവുമായിരുന്നു. പഞ്ചായത്തുതല കർഷക കൂട്ടായ്മകളുടെ സംഘാടനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഇദ്ദേഹം കർഷക അവാർഡുകൾ നേടിയിട്ടുണ്ട്. ഭാര്യ: റസിയ. മക്കൾ: റാഷിദ്, ഫഹദ്, സബീന, മുബീന. മരുമക്കൾ: സഹദ, ഷറഫുദ്ദീൻ, ഷഹീർ. സഹോദരൻ: പി.എം. മുഹമ്മദ് ഇബ്രാഹിം (സെക്ര, ചേറ്റുവ മഹല്ല് ജമാഅത്ത് കമ്മിറ്റി).
ചേറ്റുവ: കെ.പി.ആർ നഗറിൽ താമസിക്കുന്ന കരീപ്പാടത്ത് പയ്യനിയിൽ കാർത്തികേയൻ (71) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സൂരജ്, കിരൺ, രശ്മി. മരുമക്കൾ: വിബിൻ, റൈമി.
വടക്കാഞ്ചേരി: പുതുരുത്തി പുലിങ്കുന്നത് കൃഷ്ണന്റെ മകൻ ബിനോജ് (46) നിര്യാതനായി. മുണ്ടത്തിക്കോട് വില്ലേജ് ഓഫിസിലെ ജീവനക്കാരനാണ്. അവിവാഹിതനാണ്. മാതാവ്: നളിനി. സഹോദരൻ: മനോജ്.
വടക്കേക്കാട്: അഞ്ഞൂർ പരേതനായ വാഴപ്പിള്ളി ചേറുണ്ണിയുടെ മകൻ തരുതുണ്ണി (87) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഗ്രേയ്സി, വിൻസെൻ, ബാബു, ജോയ്, ജെയ്സൺ. മരുമക്കൾ: വിൻസെന്റ്, ജാൻസി, ലൈസ, സിജി, ലിജി. സംസ്കാരം തിങ്കളാഴച രണ്ടിന് അഞ്ഞുർ സെന്റ് ഫ്രാൻസിസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
പെരുമ്പിലാവ്: ആൽത്തറ പാട്ടുകുളങ്ങര കുഞ്ഞിമോൻ (71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നൗഷാദ് (സി.പി.എം ബ്രാഞ്ച് സെക്രട്ടറി), സലീം, ഷംസുദ്ദീൻ. മരുമക്കൾ: ഷെഫീറ, ഷാമില, ബഹീറ.
വടക്കേകാട്: വൈലേരിപടി മുട്ടത്ത് അന്തോണി (93) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോയ്, ജോൺസൺ, ഡേവീസ്, ഡെയ്സി, ഫ്രാൻസിസ്, ജോഷി. മരുമക്കൾ: സൂസി, ഷീബ, ലിൻസി, ഫ്രാൻസിസ്, ജിജി.
കോലഴി: കണ്ടുമറ്റത്തിൽ ചന്ദ്രന്റെ മകൻ സൂരജ് (52) നിര്യാതനായി. മാതാവ്: പരേതയായ ലൈല. സഹോദരങ്ങൾ: സ്മിത, സരിത.
ചോറ്റുപാറ: സെമിനാരി വഴി പള്ളത്ത് കൃഷ്ണന്റെ മകൻ സുഭാഷ് (73) നിര്യാതനായി. ഭാര്യ: പരേതയായ ശോഭ. മക്കൾ: സോന, സിനി, സിമി. മരുമക്കൾ: സുരേഷ്, സജീവ്, പരേതനായ അനീഷ്. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ.
കിഴുപ്പിള്ളിക്കര: നളന്ദ സ്കൂൾ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന കരിപ്പാംകുളം കുഞ്ഞി ഹമീദ് (80) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സൽമ, സബീന, സമദ്. മരുമക്കൾ: ഷാജി, സുബൈർ അലി, ഷഹന.
അന്തിക്കാട്: കെ.കെ. മേനോൻ ഷെഡിനു പടിഞ്ഞാറ് കരുവത്ത് പ്രസന്നൻ (64) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: പ്രസീത്, പ്രസീത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
പഴുവിൽ വെസ്റ്റ്: കളത്തിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ ബേബി (68) നിര്യാതയായി. മക്കൾ: ബീന, സന്ദീപ്, സന്ധ്യ, സതീഷ്. മരുമക്കൾ: സുനിൽ, ഐശ്വര്യ, ശിവദാസൻ, അഞ്ജന. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.