Obituary
ചാവക്കാട്: വൈലത്തൂർ പരേതനായ പെരുപറമ്പത്ത് അഹമ്മുവിന്റെ മകൻ പടിഞ്ഞാറെ വാരിയത്ത് അബൂബക്കർ ഹാജി (86) നിര്യാതനായി. ആദ്യകാല മലേഷ്യൻ വ്യവസായ സംരംഭകനാണ്. ഭാര്യ: ആന്തുപറമ്പിൽ സുബൈദ. മക്കൾ: സുറീന, ഹസീന, ഡോ. ഫിറോസ്, ഫാസിൽ (ഖത്തർ). മരുമക്കൾ: ഉമർ, മുഹമ്മദ്, സബീന, ഷാഹിന.
കാട്ടൂർ: ജുമാമസ്ജിദിന് സമീപം കൊളങ്ങാട്ടുപറമ്പിൽ അബ്ദുൽ റഹ്മാന്റെ ഭാര്യ ഫാത്തിമ (74) നിര്യാതയായി. മക്കൾ: ഫെബീന, ഖലീൽ, മുഷീർ. മരുമക്കൾ: മുജീബ്, ജെബി, ഇഷാര. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് കാട്ടൂർ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ചാലക്കുടി: വിജയരാഘവപുരം ഐനിക്കാടൻ രവി (76) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സിന്ധു, സിനു, സ്മിത. മരുമക്കൾ: ബാബു, മുകുന്ദൻ, ശിവൻ.
ആമ്പല്ലൂർ: കല്ലൂരില്‍ മരം മുറിക്കുന്നതിനിടെ ശിഖരങ്ങള്‍ ദേഹത്തുവീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികന് മരിച്ചു. കല്ലൂര്‍ നായരങ്ങാടി പുത്തന്‍ വീട്ടില്‍ നാരായണന് നായരാണ് (74) മരിച്ചത്. ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം. അന്തർ സംസ്ഥാന തൊഴിലാളിയോടൊപ്പം മരം മുറിച്ചുമാറ്റുന്നതിനിടെ മരത്തിന് കീഴില്‍ നിന്നിരുന്ന നാരായണന്റെ ദേഹത്ത് ശിഖരങ്ങള്‍ വീഴുകയായിരുന്നു. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ ബുധനാഴ്ച രാവിലെയായിരുന്നു മരണം.
മാള: ബൈക്കിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. മാള വടമ കളപ്പുരയ്ക്കൽ ജോസിന്റെ ഭാര്യ അൽഫോൻസയാണ് (54) മരിച്ചത്. ബുധനാഴ്ച പകൽ അഷ്ടമിച്ചിറ-ചാലക്കുടി പാതയിൽ ഗുരുതിപ്പാലയിലാണ് അപകടം. മകൻ ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്ന് യാത്രചെയ്യുമ്പോഴായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മാള സർക്കാർ ആശുപത്രി മോർച്ചറിയിൽ. മക്കൾ: ജിതിൻ (ഇന്ത്യൻ എയർഫോഴ്സ്, ഖോരഖ്പുർ), ജിതിന. മരുമക്കൾ: ജോമോൻ പ്ലാക്കൽ, സ്നേഹ. സംസ്കാരം വ്യാഴാഴ്ച വടമ മേരി റോസറി കുരിശുപള്ളി സെമിത്തേരിയിൽ.
മനക്കൊടി: പനിയും ഛർദിയും മൂലം ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. അരിമ്പൂർ ബാലസുബ്രഹ്മണ്യ ക്ഷേത്ര പരിസരത്ത് താമസിക്കുന്ന കറുത്തേതിൽ അനിൽകുമാറിന്റെ മകൻ അഭിഷേകാണ് (13) മരിച്ചത്. തൃശൂർ സി.എം.എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. കടുത്ത പനിയും ഛർദിയും തളർച്ചയും മൂലം ജില്ല സഹകരണ ആശുപത്രിയിലും തുടർന്ന് എറണാകുളം ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അണുബാധയാണ് മരണകാരണമെന്ന് വീട്ടുകാർ പറഞ്ഞു. മരണത്തെക്കുറിച്ചുള്ള ആരോഗ്യ വകുപ്പിന്റെ നിഗമനം അടുത്തദിവസം പറയാനാകുമെന്ന് അരിമ്പൂർ എഫ്.എച്ച്.സി അധികൃതർ പറഞ്ഞു. മാതാവ്: ബബിത. സഹോദരൻ: അഭിനന്ദ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
ചേലക്കര: തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പുലക്കോട് മുട്ടിപ്പാറ പൂവത്തിങ്കൽ ശശികുമാറിനെ (68) ആണ് മരിച്ചനിലയിൽ ബുധനാഴ്ച കണ്ടത്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു. രാവിലെ അയൽവാസി ഭക്ഷണവുമായി ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. ടാപ്പിങ് തൊഴിലാളിയായിരുന്ന ഇയാൾ വർഷങ്ങളായി തനിച്ചാണ് താമസം. ചേലക്കര പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
പൂമല: ചീരൻ പരേതനായ കുരിയാക്കുവിന്റെ ഭാര്യ മേരി (85) നിര്യാതയായി. മക്കൾ: തോമസ്, തങ്കമണി, ഫ്രാൻസിസ് , ഡെയ്സി . മരുമക്കൾ: സെലി, ബീന , ഔസേഫ്, പരേതനായ സണ്ണി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പൂമല ലിറ്റിൽ ഫ്ലവർ ദേവാലയ സെമിേത്തരിയിൽ.
മുല്ലശ്ശേരി: ബ്ലോക്ക് സെന്ററിനു സമീപം നെടിയേടത്ത് സതീഷിന്റെ ഭാര്യ സ്മിത (36) നിര്യാതയായി. മക്കൾ: ആര്യനന്ദ, പരേതനായ ആദിത്യൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
പുത്തൻപീടിക: വാളമുക്ക് പുലിക്കോട്ടിൽ പരേതനായ വർക്കിയുടെ മകൻ ചാർളി (53) നിര്യാതനായി. മാതാവ്: പരേതയായ മേരി. സഹോദരങ്ങൾ: കൊച്ചനമ്മ, റോസിലി, ജോണി, ജോസ്, ബേബി, വിൻസൻ, ഡേവിസ്, പരേതനായ തോമസ്.
ചാലക്കുടി: പോട്ട പുല്ലൻ ദേവസിയുടെ മകൻ ഔസേപ്പ് മാസ്റ്റർ (71) നിര്യാതനായി. ചായ്പൻകുഴി ഗവ. ഹൈസ്കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: ശാന്ത (മുൻ പ്രധാനാധ്യാപിക, ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂൾ). മക്കൾ: ജിസ്മിൻ (തൃശൂർ ഇ.എസ്.ഐ റീജനൽ ഓഫിസ്), നിസ്മിൻ (ഐ.ഐ.ടി ചെന്നൈ). മരുമക്കൾ: ബിനു കുരിയാക്കോസ് (മലയാള മനോരമ, തൃശൂർ), അനൂപ് ജോയ് (പേറ്റന്റ് ഓഫിസ്, മുംബൈ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 3.30ന് പോട്ട ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ.
തളിക്കുളം: തമ്പാൻകടവ് കുട്ടംപറമ്പത്ത് കൃഷ്ണരാജിന്റെ ഭാര്യ രോഷിണി (33) നിര്യാതയായി. പിതാവ്: പരേതനായ സത്യദാസ്. മാതാവ്: പ്രമീള. മക്കൾ: ആരവ്, ആഗ്നി. സംസ്കാരം ബുധനാഴ്ച എട്ടിന് വീട്ടുവളപ്പിൽ.