Obituary
ഇരിങ്ങാലക്കുട: സ്വാതന്ത്ര്യ സമര സേനാനിയും നഗരസഭ മുൻ ചെയർമാനുമായ വട്ടപ്പറമ്പിൽ രാമൻ മേനോന്റെ മകൻ ചക്കഞ്ചാത്ത് അഡ്വ. സി. രാമചന്ദ്രൻ (84) നിര്യാതനായി. ഭാര്യ: സരള കോങ്ങശ്ശേരി. മക്കൾ: ഗീത, ലത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ഗുരുവായൂർ: കണ്ടാണശ്ശേരി പുള്ളോലിൽ കരുണാകരൻ (73) നിര്യാതനായി. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ജീവനക്കാരനായിരുന്നു. എൻ.ജി.ഒ യൂനിയൻ കോട്ടയം ജില്ല പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എം കണ്ടാണശ്ശേരി നാൽക്കവല ബ്രാഞ്ച് അംഗമാണ്. ഭാര്യ: സുഭാഷിണി (റിട്ട. സെക്രട്ടറി, കോട്ടയം ജില്ല എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റി). മക്കൾ: നിഖിൽ (മർച്ചന്റ് നേവി), നീതു (മസ്കത്ത്). മരുമക്കൾ: ശിൽപ (അധ്യാപിക, എൽ.എഫ് കോളജ്, മമ്മിയൂർ), ബിനീഷ് ചന്ദ്രൻ (മസ്കത്ത്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.
അരിപ്പാലം: ഊക്കൻ കൊച്ചുവാവുവിന്റെ മകൻ മാത്തപ്പൻ (83) നിര്യാതനായി. ഭാര്യ: ലില്ലി. മക്കള്‍: റോസ്മോൾ, ജോയ്സൺ ഊക്കൻ (പൂമംഗലം പഞ്ചായത്ത് മുൻ അംഗം, പൂമംഗലം കോഓപറേറ്റിവ് ബാങ്ക് മുൻ ഡയറക്ടർ), നെൽസൺ, നൈസി. മരുമക്കള്‍: ബെന്നി കൊളങ്ങര, ജെയ്സൺ കാട്ടുകാരൻ, മഞ്ജു, നീതു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് അരിപ്പാലം കര്‍മലമാത പള്ളി സെമിത്തേരിയില്‍.
പീച്ചി: അമ്പലകുന്ന് അമ്പകുന്നത്ത് വീട്ടില്‍ സുബ്രഹ്മണ്യന്റെ മകന് അറുമുഖന് (കാശു - 52) നിര്യാതനായി. ഭാര്യ: പ്രീതി. മക്കള്‍: അഖില, അമൃത. സംസ്കാരം വ്യാഴാഴ്ച 10ന് വടൂക്കര ശ്മശാനത്തില്‍.
കുന്നംകുളം: പോര്‍ക്കുളം പോര്‍ക്കുളത്ത് വീട്ടിൽ തങ്കന്റെ ഭാര്യ തങ്ക (82) നിര്യാതയായി. മക്കള്‍: സുജാതന്‍, സുദര്ശന്, സുഭാഷ് (പുരോഗമന കലാസാഹിത്യ സംഘം കുന്നംകുളം ഏരിയ ട്രഷറര്‍), പരേതരായ സുഗതന്, സുധീഷ്. മരുമക്കള്‍: ഹരിദാസിനി, ഗീത, ജയഷി.
വെള്ളാങ്ങല്ലൂർ: കരൂപ്പടന്ന സ്കൂളിന് സമീപം മുളവൻകാട്ടിൽ കുഞ്ഞഹമ്മദ് മുസ്ലിയാരുടെ മകൻ അബ്ദുൽമജീദ് (69) അജ്മാനിൽ നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: മസിയത്ത്, മുഹമ്മദ് അമീൻ (അജ്മാൻ), റഹിയാനത്ത് (ദുബൈ), മുഹമ്മദ് അസ്ലം. മരുമക്കൾ: സലീം (ദുബൈ), ഇസ്മായിൽ (ദുബൈ), യാസീന (അജ്മാൻ).
ചാലക്കുടി: ചേനത്തുനാട് ആലപ്പാട്ട് വീട്ടിൽ ജോയുടെ ഭാര്യ ആലീസ് (72) നിര്യാതയായി. മകൾ: ജിനി. മരുമകൻ: സെബി.
പാവറട്ടി: മനപ്പടി ചെറുവക്കര മനയിൽ കൃഷ്ണൻ നമ്പൂതിരി (80) നിര്യാതനായി. പാവറട്ടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. മലയാളം അധ്യാപകനാണ്. ഭാര്യ: പാർവതി അന്തർജനം (പാവറട്ടി സർവിസ് കോപറേറ്റീവ് ബാങ്ക് റിട്ട. സെക്രട്ടറി). മക്കൾ: കിഷോർ, കൃപ, കീർത്തി. മരുമക്കൾ: നീത, പരേതനായ സന്തോഷ്, ദേവാനന്ദ്.
വേലൂർ: തണ്ടിലം പേക്കുന്നേൽ വീട്ടിൽ വർഗീസിന്റെ ഭാര്യ ത്രേസ്യ (83) നിര്യാതയായി. മക്കൾ: ഗ്രേസി, ജാൻസി, സാലു, മോളി, സിൻസി, ബിജു. മരുമക്കൾ: തങ്കച്ചൻ, സജി, എൽസി, മൈക്കിൾ, ബിജു.
പട്ടിക്കാട്: മരയ്ക്കല്‍ കല്ലുംപുറത്ത് പരേതനായ ചക്രപാണിയുടെ ഭാര്യ ശ്രീദേവി (76) നിര്യാതയായി. മക്കള്‍: മധു, മനോജ്. മരുമക്കള്‍: ദീപ, ഉഷ.
പന്നിത്തടം: എയ്യാൽ ആന്തൂര്പറമ്പിൽ വീട്ടിൽ കുട്ടപ്പൻ എഴുത്തച്ഛന്റെ മകൻ മോഹനൻ (58) നിര്യാതനായി. ഭാര്യ: ജയ. മക്കള്‍: വിഷ്ണു, അമൃത. മരുമക്കള്‍: അമൃത, വിനോദ്.
പുന്നയൂർക്കുളം: തൃപ്പറ്റ് പരേതനായ പൊറ്റയിൽ വേലപ്പുവിന്റെ ഭാര്യ തങ്ക (78) നിര്യാതയായി. മക്കൾ: രണദേവ്, ദിനേശൻ, ഗിൽസ ഭായി, ബേബി ഗിരിജ (കേരള ഗ്രാമീൺ ബാങ്ക് വടക്കേക്കാട്). മരുമക്കൾ: കെ. ബിന്ദു (പഞ്ചായത്ത് അംഗം, പുന്നയൂർക്കുളം), ശ്രീജ, പരേതരായ സുധാകരൻ, ചന്ദ്രൻ. സംസ്കാരം ബുധനാഴ്ച 11.30ന് ആറ്റുപുറം നിദ്രാലയത്തിൽ.