Obituary
ചാവക്കാട്: പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിന് സമീപം ചാവക്കാട് നഗരസഭ മുൻ കൗൺസിലർ പരേതനായ മച്ചിങ്ങൽ സോമന്റെ ഭാര്യ ഊർമിള (70) നിര്യാതയായി. മക്കൾ: സുഷീൽ, സുധീർ, സുമിള. മരുമക്കൾ: മഞ്ജു സുഷീൽ (ചാവക്കാട് നഗരസഭ കൗൺസിലർ), സുജി സുധി, ജയരാജ്.
ചാലക്കുടി: കൂടപ്പുഴ നാരായണൻ നമ്പൂതിരി (84) നിര്യാതനായി. കെ.എസ്.ആർ.ടി.സിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പരേതയായ പത്മിനി നമ്പിഷ്ടാതിരി. മക്കൾ: ശ്രീവിദ്യ, ശ്രീധന്യ, രഘുരാമ വർമ (സംവിധായകൻ). മരുമക്കൾ: ശ്രീകുമാർ രാമവർമ, രാംദാസ് വർമ, ഡോ. ശ്രീലക്ഷ്മി വർമ.
കൊരട്ടി: ആറ്റപ്പാടം പാലയ്ക്കല്‍ ക്ഷേത്രത്തിനുസമീപം കണ്ണമ്പിള്ളി കാളി (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍കുട്ടി. മക്കള്‍: ചന്ദ്രിക, ഉഷ, ഗിരിജ, സത്യന്, ഷൈല, ഉണ്ണികൃഷ്ണന്. മരുമക്കള്‍: സദാനന്ദന്, പരമു, ഷൈല, കുമാര്‍, ഷൈബി, പരേതനായ കൊച്ചാപ്പു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
മുണ്ടൂർ: പുറ്റേക്കര ചിറ്റിലപ്പിള്ളി ലോനപ്പൻ ജോർജ് (87) നിര്യാതനായി. എൽ.ഐ.സി തൃശൂർ നമ്പർ ഒന്ന് ബ്രാഞ്ചിലെ ഏജന്റും ഓൾ ഇന്ത്യ ഏജന്റ്സ് ഫെഡറേഷൻ എറണാകുളം, തൃശൂർ ഡിവിഷൻ പ്രസിഡന്റുമായിരുന്നു. കർമല മാത ദൈവാലയത്തിലെ ട്രസ്റ്റിയാണ്. കൈപ്പറമ്പ് പഞ്ചായത്തിലെ മികച്ച കർഷകനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മേരി. മക്കൾ: ആനി, ജോൺസൺ ജോർജ് (സീനിയർ സെയിൽസ് മാനേജർ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്, കത്തോലിക്ക കോൺഗ്രസ് തൃശൂർ അതിരൂപത വർക്കിങ് കമ്മിറ്റി അംഗം, ഐ.എൻ.ടി.യു.സി കൈപ്പറമ്പ് മണ്ഡലം പ്രസിഡന്റ്), റെനി (യു.കെ). മരുമക്കൾ: ബാബുരാജ് (ഗുരുവായൂർ ഒലക്കെങ്കിൽ കുടുംബാംഗം, റിട്ട. ഉദ്യോഗസ്ഥൻ കൊച്ചിൻ ഷിപ്യാർഡ്), ധന്യ (അരണാട്ടുകര ചെറുവത്തൂർ തണ്ടാശ്ശേരി കുടുംബാംഗം, അധ്യാപിക സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ അമ്മാടം), തോമസ് (തൃശൂർ കോടൻകണ്ടത്ത് കുടുംബാംഗം, യു.കെ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് മുണ്ടൂർ കർമലമാത ദേവാലയ സെമിത്തേരിയിൽ.
എറിയാട്: മാടവന പി.എസ് കവലക്ക് തെക്ക് പരേതനായ കൊല്ലിയിൽ കുഞ്ഞുമൊയ്തീന്റെ ഭാര്യ ബീവി (86) നിര്യാതയായി. മക്കൾ: മുഹമ്മദാലി, മുഹമ്മദ് റഫീഖ്, മുഹമ്മദ് നൗഷാദ്, നാസർ, സിദ്ദീഖ്. മരുമക്കൾ: അസ്മ, സീനത്ത്, ഷെമി, റഹ്മത്ത്, ഷൗബാനത്ത്.
കണ്ണാറ: മാരായ്ക്കൽ കാരിക്കുഴിയിൽ ഉലഹന്നാൻ (84) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: അന്നമ്മ, ജോയി, ഷാജി, ഷീജ. മരുമക്കൾ: ജോണി, ഷൈനി, നിഷ, ഏലിയാസ്.
കണ്ണാറ: കണ്ണേക്കാട്ട് സ്കറിയ (103) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: പരേതനായ പൗലോസ്, അബ്രഹാം, മറിയാമ്മ, ലീല, ബേബി. മരുമക്കൾ: സാറ, മറിയംകുട്ടി, പരേതനായ വർഗീസ്, മത്തായി, വത്സ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പള്ളി സെമിത്തേരിയിൽ.
ഗുരുവായൂർ: ചൂൽപ്പുറം മാടാഴി നമ്പലാട്ട് സുകുമാരൻ (67) നിര്യാതനായി. റിട്ട. ഗുരുവായൂർ ദേവസ്വം ജീവനക്കാരനാണ്. ഭാര്യ: പുഷ്പ. മക്കൾ: സുധീഷ് (അർബൻ ബാങ്ക്), അനൂപ് (ഫെഡറൽ ബാങ്ക്), ശ്രീജിത്ത് (ആർമി). മരുമക്കൾ: ആർഷ, പ്രത്യൂഷ, നയന. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.
കുന്നംകുളം: പഴുന്നാന കൈകുളങ്ങര വീട്ടിൽ മുഹമ്മദ് (86) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ആലി, ഏനു, മനാഫ്, സലാം, ഫാറൂഖ്, ഹലീമ, റംല. മരുമക്കൾ: റസിയ, ജമീല, ആബിദ, നജ്ല, ഫൗസിയ, അലിയാർ, അഹദ്.
വെട്ടുകാട്: തമ്പുരാട്ടിമൂല മ്യാൽക്കര പുത്തൻപുരയിൽ സ്കറിയയുടെ മകൻ തോമസ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: മേരി, രാജു, ഷെല്ലി, ഷൈനി, ബിന്ദു, സിന്ധു. മരുമക്കൾ: വർഗീസ്, ബിൻസി, ഡേവിസ്, ഷാജി, ബെന്നി, ലിയോ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് തമ്പുരാട്ടിമൂല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
എരുമപ്പെട്ടി: പഴവൂർ കൊട്ടിലിങ്ങൽ വീട്ടിൽ പാറുകുട്ടി നങ്ങ്യാരുടെ മകന് രവികുമാർ (രവിശർമ -54) നിര്യാതനായി. എരുമപ്പെട്ടി ശങ്കരൻകാവ് ഭഗവതി ക്ഷേത്രം ഊരാളനും പഴവൂർ ദുർഗ കാറ്ററിങ് സർവിസ് ഉടമയുമായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: വിബിന് കുമാര്‍, അഭിനവ് കൃഷ്ണ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
കൊടുങ്ങല്ലൂർ: വടക്കേ നടയിലെ സെലക്ട് ഫുട്വെയർ ഉടമ എറിയാട് പി.എസ് കവലക്ക് സമീപം ഉള്ളിശ്ശേരി അബ്ദുൽ ഖാദർ (74) നിര്യാതനായി. ഭാര്യമാർ: ജാസ്മിൻ, പരേതയായ ഐഷ. മക്കൾ: റസിയ, നിസാർ (സെലക്ട് ഫുട്വെയർ), ഷാനവാസ് (ദിയ ഫർണിച്ചർ, തൃശൂർ), ഷാജഹാൻ (സെലക്ട് ബെഡ് സെന്റർ ആൻഡ് ഫർണിച്ചർ, മതിലകം), പരേതയായ ഷീബ. മരുമക്കൾ: നൗഷാദ്, സജീന, സുമയ്യ, മുബീന.