Obituary
ഇരട്ടപ്പുഴ: പരേതനായ മുട്ടിൽ വാസുവിന്റെ ഭാര്യ മേനക (90) നിര്യാതയായി. മക്കൾ: പരിമള, ശശിധരൻ, മധുസൂദനൻ, വീരമണി, ശ്രീലത. മരുമക്കൾ: പ്രേമൻ, ജയദേവി, പ്രീത, ബിന്ദു, പ്രദീപ്.
കുട്ടനല്ലൂർ: തോട്ടപ്പടി തൈവളപ്പിൽ ശങ്കുവിന്റെ മകൻ സുധാകരൻ (69) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ഷിനു, വാൻബാസ്റ്റ്യൻ. മരുമകൾ: അശ്വതി. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് വടൂക്കര ശ്മശാനത്തിൽ.
തളി: കടുകശ്ശേരി ചങ്കരത്ത് വീട്ടിൽ ഗോവിന്ദൻകുട്ടി (72) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ഹർഷ, ഹരീഷ്. മരുമക്കൾ: സച്ചിൻ, ഗായത്രി.
വാടാനപ്പള്ളി: പെരുമാടൻ ലൂയിസിന്റെ മകൻ സേവി (54) നിര്യാതനായി. മാതാവ്: ത്രേസ്യക്കുട്ടി (വാടാനപ്പള്ളി ആർ.സി.യു.പി സ്കൂൾ റിട്ട. അധ്യാപിക). മകൻ: ആദിത്ത്. കണ്ണുകൾ ദാനം ചെയ്തു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വാടാനപ്പള്ളി സെന്റ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.
എരുമപ്പെട്ടി: തയ്യൂർ ചിങ്ങപുരത്ത് കളത്തിൽ വരടിയത്ത് വീട്ടിൽ രാജൻ (60) നിര്യാതനായി. ഭാര്യ: സുമി. മക്കൾ: സൂരജ് (ലുലുമാൾ, റിയാദ്), അഞ്ജു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.
നടത്തറ: എസ്.എൻ നഗർ മനയ്ക്കലാത്ത് കൊച്ചുണ്ണിയുടെ മകൻ രാവുണ്ണി (72) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: പ്രദീപ്, പ്രജിത്ത്, പ്രതീക്ഷ. മരുമക്കൾ: പ്രിയങ്ക, മഞ്ജു, ഗോപാലകൃഷ്ണൻ.
മാള: മേലഡൂർ കാരുണ്യനഗർ പൊന്നേത്ത് പറമ്പിൽ ബാലൻ (80) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: ബാബു, ബിനു, ബിന്ദു. മരുമക്കൾ: സീത, ജിഷ, കലേഷ്.
പട്ടേപ്പാടം: വട്ടേക്കാട്ടുപറമ്പിൽ സത്യഭാമ (86) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ. ഗംഗാധരൻ (വേളൂക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: ജോഷി, അജിത് കുമാർ, അംബിക, നിർമല. മരുമക്കൾ: വിജയ, അബിത, സുബ്രഹ്മണ്യൻ, ശിവദാസ്.
വേലൂർ: കുറുമാൽ പെരുവഴിക്കാട്ട് വീട്ടിൽ ഗംഗാധരൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (71) നിര്യാതയായി. മക്കൾ: മുരളി, രാജേഷ്, സന്തോഷ്, ശ്രീദേവി. മരുമക്കൾ: ശ്രീദേവി, അഖില, രമ്യ, ജ്യോതിരാജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ.
വടക്കേകാട്: തൊഴിയൂർ പിള്ളക്കാട് പള്ളിക്ക് സമീപം പരേതനായ മേലോടത്തയിൽ അബ്ദുൽ ഖാദർ ഹാജിയുടെ മകൻ നൂറുദ്ദീൻ (56) ഖത്തറിൽ നിര്യാതനായി. ഭാര്യ: റസീന. മകൻ: മുഹമ്മദ് യാസീൻ. മൃതദേഹം നാട്ടിൽ എത്തിക്കാൻ നടപടി ആരംഭിച്ചു.
ഗുരുവായൂർ: മറ്റം ഒലക്കേങ്കിൽ പരേതനായ ലാസറിന്റെ മകൾ മേരി (86) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മറ്റം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
മണ്ണുത്തി: അമ്മാടം കുരുതുകുളങ്ങര പെല്ലിശ്ശേരി ചാക്കുവിന്റെ മകൻ ഡോ. ജെയിംസ് (86) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: ടെസ്സി (യു.എസ്.എ), ഡോ. റോബിൻ (അബൂദബി). മരുമക്കൾ: സാജൻ, നിത. സംസ്കാരം വ്യാഴാഴ്ച മൂന്നിന് മണ്ണുത്തി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.