Obituary
വെള്ളിക്കുളങ്ങര: കൊടുങ്ങ മേനാച്ചേരി ആരോത വീട്ടില്‍ പരേതനായ കൊച്ചുവറീതിെൻറ മകള്‍ ആനി (76) നിര്യാതയായി.
തലോർ: കപ്ലിങ്ങാട്ട് വീട്ടിൽ അമ്മിണി (86) നിര്യാതയായി. മക്കൾ: മോഹനൻ, ശോഭന, സീലു, ബാബു, വാസു, പ്രേമ, രവി, പരേതനായ വിജയൻ. മരുമക്കൾ: ചന്ദ്രൻ, ഉഷ, ശോഭന, രമേഷ്, പരേതനായ ബാബു.
മരോട്ടിച്ചാൽ: കിഴക്കേടത്ത് ജോർജ് (78) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: റോയ്, റീന, റെജി. മരുമക്കൾ: മീന, ഇക്ബാൽ, ജൂലി. സംസ്കാരം വെള്ളിയാഴ്ച.
മണലൂർ: കളത്തിൽ കൊച്ചുമോെൻറ മകൻ ജിനീഷ് (44) നിര്യാതനായി. മാതാവ്: ലളിത. ഭാര്യ: അശ്വതി. മക്കൾ: അരുണിമ, ദേവിക.
എരുമപ്പെട്ടി: കിടങ്ങൂർ പരുത്തിവളപ്പിൽ വീട്ടിൽ രവീന്ദ്രെൻറ ഭാര്യ വനജ (57) കോവിഡ് ബാധിച്ച് മരിച്ചു. കുന്ദംകുളം ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കുന്നംകുളം ക്രിമിറ്റോറിയത്തിൽ കോവിഡ് പ്രോടോക്കോൾ പ്രകാരം നടത്തും. മക്കൾ: ജിതിൻ, ശ്രുതി. മരുമകൻ: രജീവ്.
ചാലക്കുടി: വസ്ത്രമെടുക്കാൻ പോയ സ്ത്രീയെ ചവിട്ടുപടിയിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. പീടികപറമ്പിൽ തോമസിെൻറ മകൾ ലിസി (47) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കാണ് അപകടം. ടെറസിന് മുകളിൽ വിരിച്ച വസ്ത്രങ്ങൾ എടുക്കാൻ പോയി ഇറങ്ങി വരുമ്പോൾ വീണതാവുമെന്ന് കരുതുന്നു. ആദ്യം വീട്ടിലുള്ളവരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. ഇവരെ കാണാതായത് മനസ്സിലായപ്പോൾ അന്വേഷിച്ചപ്പോഴാണ് വീണു കിടക്കുന്നത് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതയാണ്. മാതാവ്: പരേതയായ റോസി. സഹോദരങ്ങൾ: മോളി, ഷാജു, ജെയ്മി.
തൃപ്രയാർ: പിക്അപ് വാനിടിച്ച് ഇലക്ട്രിക് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വലപ്പാട് കരിയാട്ടി വീട്ടിൽ തോമസാണ് (78) മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.45ന് ദേശീയപാത 66 വലപ്പാട് പഞ്ചായത്ത് ഒാഫിസിന് തെക്കുഭാഗത്താണ് അപകടം. തലക്കും കാലിനും ഗുരുതര പരിക്കേറ്റ തോമസിനെ വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അമ്മിണി (റിട്ട. അധ്യാപിക, വലപ്പാട് ഗവ. ഹൈസ്കൂൾ). മകൻ: ഷാജു. മരുമകൾ: സ്മിത.
കേച്ചേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ കോവിഡ് ബാധിച്ച് മരിച്ചു. മഴുവഞ്ചേരി മത്തനങ്ങാടി ഞാലിൽ വീട്ടിൽ കൃഷ്ണെൻറ ഭാര്യ സുമയാണ് (50) മരിച്ചത്. ഒരാഴ്ച മുമ്പ് വേലൂരിൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ബൈക്കിന് പിറകിലിരുന്ന് സഞ്ചരിച്ച സുമക്ക് തലക്ക് പരിക്കേറ്റിരുന്നു. തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കോവിഡ് ബാധിച്ചത്. പിന്നീട് മരിക്കുകയായിരുന്നു. സ്വകാര്യ ആയുർവേദ കമ്പനിയിലെ ജീവനക്കാരിയാണ്. മക്കൾ: സന്തോഷ്, രാജേഷ്, ജിഷ, ലിഷിത.
പാവറട്ടി: തൊഴിലാളികളുമായി പശ്ചിമ ബംഗാളിലേക്ക് പോയി ലോക് ഡൗണിനെ തുടർന്ന് തിരിച്ചുവരാനാകാതെ കുടുങ്ങിയ ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. വെന്മേനാട് കൈതമുക്ക് കുളങ്ങരകത്ത് പുളിക്കൽ പരേതനായ മുഹമ്മദിെൻറ മകൻ നജീബ് (46) ആണ് മരിച്ചത്. അസം-ബംഗാൾ അതിർത്തിയിലെ അലിപൂരിലാണ് സംഭവം. തൃശൂരിലെ ജയ് ഗുരു ബസിലെ ഡ്രൈവറാണ്. ലോക്ഡൗണിനെ തുടർന്ന് 40 ദിവസത്തിലധികമായി ബംഗാളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിച്ച് പൈങ്കണ്ണിയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: ഫാത്തിമ. ഭാര്യ: നസീമ. മക്കൾ: സിനാൻ, റിസ്വാൻ. സഹോദരങ്ങൾ: ഹംസ, ഇഖ്ബാൽ, ഷെക്കീർ, ഷെമീറ.
വടക്കേക്കാട്: വട്ടംപാടം കൊടിമരം റോഡ് തറയിൽ പരേതനായ മൂസക്കുട്ടിയുടെ മകൻ തെക്കേപ്പാട്ടയിൽ സൈദു (72) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഷറീന, ശബാന, സൈഫുദ്ദീൻ, ഷാജിദ്. മരുമക്കൾ: റഫീഖ്, ഫൈസൽ, നൗഷിൻ.
ഗുരുവായൂര്‍: ഇരിങ്ങപ്പുറം വായനശാലക്കടുത്ത് മൂത്തേടത്ത് പരമേശ്വരന് (73) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: പ്രമീള, പ്രമോദ്, പ്രവീണ, പ്രവീഷ് (ഗുരുവായൂര്‍ ദേവസ്വം കൗസ്തുഭം). മരുമക്കള്‍: പരേതനായ രാജന്, ഗോപികുമാര്‍, ബിനിത, സുജിത.
ചേറ്റുവ: കോട്ടക്ക് വടക്ക് താമസിക്കുന്ന പുതു രവി (54) നിര്യാതനായി. ഭാര്യ: സരള. മക്കൾ: രവീഷ്, വിനീഷ്, സവിത. മരുമക്കൾ: വിനോദിനി, ശ്രുതി, സുജിത്.