Obituary
മാള: കോട്ടമുറി പവർ സ്റ്റേഷൻ സമീപം പറമ്പിശ്ശേരി മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നിയാസ് (ഗൾഫ്), നവാസ്, ഷജീറ (ടെൽക് അങ്കമാലി), ഷമീറ (രജിസ്റ്റർ ഓഫിസ് അന്നമനട). മരുമക്കൾ: റഷീദ് (എം.ഐ.സി.ടി തിരൂർ), സുബ്ഹാൻ (ഗവ. കോളജ് കൊടുങ്ങല്ലൂർ), സബീന, ഹുസ്ന (കുരുവിലശ്ശേരി സൊസൈറ്റി) .
ഇരിങ്ങാലക്കുട: ശക്തിനഗറിൽ പെരിങ്ങത്തറ മേജർ പി.സി. രാമകൃഷ്ണൻ (88) നിര്യാതനായി. ഭാര്യ: വൽസല. മക്കൾ: ഷീബ, ജിഷ. മരുമക്കൾ: കൃഷ്ണപ്രസാദ്, ജോയ്.
പഴയന്നൂർ: കിളിയിനിക്കടവ് മൂപ്പിനിയിൽ പരേതനായ നാരായണെൻറ ഭാര്യ പത്മാവതി (83) നിര്യാതയായി. മക്കൾ: മുരളി, മുകുന്ദൻ, സരോജിനി, വിശ്വംഭരൻ. മരുമക്കൾ: വിലാസിനി, സുധ, കാഞ്ചന, സുകുമാരൻ.
ചാവക്കാട്: എടക്കഴിയൂർ ആറാംകല്ല് പടിഞ്ഞാറ് മടത്തിങ്ങൽ രാമചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: നിഷാദ്, ഷീബ. മരുമക്കൾ: ജ്യോതി ബോസ്, ഷിബ.
എറിയാട്: പേബസാർ പടിഞ്ഞാറുവശം അയ്യാരിൽ അബ്ദുൽകരീമിെൻറ ഭാര്യ മുംതാസ് (62) നിര്യാതയായി. മതിൽമൂല തോട്ടത്തിൽ ഹനീഫ- സഫിയ ദമ്പതികളുടെ മകളാണ്. മക്കൾ: ജുബിൻ (യു.കെ), ജിപ്സി (യു.എ.ഇ). മരുമക്കൾ: ഫസി, ഷമീം.
ഗുരുവായൂർ: മാണിക്കത്തുപടി ചക്രമാക്കിൽ ഫ്രാൻസിസിെൻറ ഭാര്യ മേഗി (54) നിര്യാതയായി.
മാള: പുത്തൻചിറ ചേരിയേക്കര ചിറയത്ത് ഔസേപ്പ് (94) നിര്യാതനായി. ഭാര്യ: പരേതയായ റോസി. മക്കൾ: ത്രേസ്യാമ, തോമസ്, റോസിലി, സേവ്യർ. മരുമക്കൾ: ഷൈനി, പൗലോസ്, സീന, പരേതനായ സേവ്യർ.
മാള: കൊച്ചുകടവ് ചെറുകാട്ടിൽ പരേതനായ ബാവുവിെൻറ ഭാര്യ കൊച്ചുപാത്തുമ്മ (80) നിര്യാതയായി. മക്കൾ: ഐഷാബി, നാസർ, ജമാൽ, ഹഫ്സ, മുനീറ, ജാസ്മിൻ. മരുമക്കൾ: ഹംസ, റാബിയ, ഉമൈബ, ജബ്ബാർ, സുബൈർ (ഇരുവരും ഗൾഫ്).
വെങ്കിടങ്ങ്: മുപ്പട്ടിതറ കറപ്പംവീട്ടിൽ അയ്മുണ്ണിയുടെ മകൻ അബ്ദുൽ ഖാദർ (58) നിര്യാതനായി. ഭാര്യ: പരേതയായ ഷാജിത. മക്കൾ: അബീഷ, അസീഷ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് മുപ്പട്ടിതറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
തളിക്കുളം: പുതുക്കുളങ്ങര പടിഞ്ഞാറ് മാറാട്ട് പരേതനായ ചന്ദ്രെൻറ ഭാര്യ ചന്ദ്രമതി (75) നിര്യാതയായി. മക്കൾ: ലിഷ, ജിമി, ലിജേഷ്, ജിബീഷ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ജോഷി, സുഷിത, ദിവ്യ.
തൃപ്രയാർ: നാട്ടികയിൽ പ്രമുഖ വാഗ്മിയും സംസ്കൃത പണ്ഡിതനുമായിരുന്ന വടക്കേടത്തു കളരിക്കൽ രാമചന്ദ്രൻ വടക്കേടത്തിെൻറ ഭാര്യയും എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ ബാലചന്ദ്രൻ വടക്കേടത്തിെൻറ മാതാവുമായ സരസ്വതി (89) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ വടക്കേടത്ത്, സ്നേഹലത, സ്വർണലക്ഷ്മി, ശ്രീകല, പ്രേമചന്ദ്രൻ വടക്കേടത്ത് (കേരള കൗമുദി തൃപ്രയാർ ലേഖകൻ). മരുമക്കൾ: സതി, മോഹൻദാസ്, ശ്യാമപ്രസാദ്, ജയപ്രകാശ്, ജ്യോതി പി. ബിന്ദു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.
കൊടകര: നെല്ലായി തോപ്പില്‍ മഠത്തില്‍ പരേതനായ വെങ്കിടേശ്വരെൻറ ഭാര്യ കാമാക്ഷി (85) നിര്യാതയായി. മക്കള്‍: പ്രസാദ് (നെല്ലായി സാന്ത്വനം ട്രസ്റ്റ് പ്രസിഡൻറ്), പ്രഭ. മരുമക്കള്‍: ജയലക്ഷ്മി, കണ്ണന്.