Obituary
വടക്കാഞ്ചേരി: കുമരനെല്ലൂർ അരങ്ങത്തുപറമ്പിൽ നബീസ (85) നിര്യാതയായി. മക്കൾ: പാത്തുമ്മാബി, അബ്ദുൽ ജബ്ബാർ. മരുമക്കൾ: ബുഷറ, പരേതനായ ഷംസുദ്ദീൻ.
പാവറട്ടി: കശ്മീർ റോഡിന് സമീപം പുറനാട്ടുക്കര മാങ്കുഴി വീട്ടിൽ കൃഷ്ണൻ (90) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സുമതി, ശാന്തി, പരേതയായ ദേവയാനി. മരുമക്കൾ: ഭാസ്കരൻ, ചന്ദ്രൻ.
എരുമപ്പെട്ടി: കാഞ്ഞിരക്കോട് ചന്ദനക്കാട് കുന്നത്തുകാട് വീട്ടിൽ പരേതനായ ശങ്കരെൻറ മകൻ കുമാരൻ (44) കോവിഡ് ബാധിച്ച് മരിച്ചു. ആദ്യം വടക്കാഞ്ചേരി ജില്ല ആശുപത്രിയിലും തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭാര്യ: വിദ്യ. മകൻ: മനു കൃഷ്ണ. സംസ്കാരം ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു.
ചാലക്കുടി: മേലൂർ മാക്കാപറമ്പിൽ ശ്രീധരൻ മാസ്റ്റർ (87) നിര്യാതനായി. കുന്നപ്പിള്ളി എസ്.എൻ.യു.പി സ്കൂളിലെ മുൻ മാനേജരും അധ്യാപകനും ആയിരുന്നു. ഭാര്യ: ചിന്നമ്മ (റിട്ട. അധ്യാപിക). മക്കൾ: അജിത (റിട്ട. അധ്യാപിക), രഞ്ജിത്ത് ലാൽ (എൽ.ഐ.സി), ദിലീപ്. മരുമക്കൾ: രാധാകൃഷ്ണൻ, സബിത (അധ്യാപിക), കൊച്ചുമോൾ.
ഇരിങ്ങാലക്കുട: കയ്പ്പുള്ളിത്തറ ദേശത്ത് കുറ്റിക്കാടൻ വേലുവിെൻറ ഭാര്യ വള്ളിയമ്മ (80) നിര്യാതയായി. മക്കള്‍: ഉഷ, പരേതരായ സുജാത, ബാബു.
എറിയാട്: മാടവന എസ്.എൻ. നഗറിൽ ചള്ളിയിൽ മാധവൻ (69) നിര്യാതനായി. വിമുക്ത ഭടനായിരുന്നു. ഭാര്യ: വിനോദിനി. മക്കൾ: വിധു, വിബിൻ. മരുമക്കൾ: വിപിൻ, ആതിര.
തൃപ്രയാർ: കഴിമ്പ്രം വാലിപറമ്പിൽ ചോലയിൽ പരേതനായ പ്രസാദെൻറ ഭാര്യ സുലോചന (84) നിര്യാതയായി. മക്കൾ: ജിഷ, ജിത. മരുമക്കൾ: മുകേഷ്, സുരേഷ്.
തളിക്കുളം: കൈതക്കൽ ബ്ലാങ്ങാട്ട് ലക്ഷ്മണൻ (69) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: നിതിൻ, നിത്യ, ഐശ്വര്യ.
ഗുരുവായൂര്‍: ബ്ലാങ്ങാട് ഫിഷറീസ് യു.പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകന് തിരുവെങ്കിടം ഹൗസിങ് ബോര്‍ഡ് കോളനിയില്‍ പയ്യപ്പാട്ട് ഗോവിന്ദെൻറ ഭാര്യ കമലാഭായ് (80) നിര്യാതയായി. മക്കള്‍: സുനില്‍കുമാര്‍, അനില്‍കുമാര്‍, സനോജ് (റിട്ട. നേവി). മരുമക്കള്‍: സുജ, ജിനി (അധ്യാപിക, എളവള്ളി ജി.എച്ച്.എസ്.എസ്), അനീഷ (അധ്യാപിക, ശ്രീകൃഷ്ണ എച്ച്.എസ്.എസ് ഗുരുവായൂര്‍).
ഗുരുവായൂര്‍: കാരയൂര്‍ കടാങ്കര കെ.എസ്. ഗോപി (70) നിര്യാതനായി. ഭാര്യ: ഉഷ. മകന്: കിരണ്‍രാജ്.
തൃപ്രയാർ: പണിക്കശേരി എടയ്ക്കാട്ട് രാമകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ഗീത. സഹോദരങ്ങൾ: കരുണാകരൻ, ബാലകൃഷ്ണൻ, ലീലാവതി, ദയാവതി, പുഷ്പ, സുജനൻ, ഉഷ, പരേതരായ ഗംഗാദേവി, ചന്ദ്രശേഖരൻ.
ചാലക്കുടി: പ്രമുഖ ട്രംപെറ്റ് കലാകാരൻ മേലൂർ കാലടി വീട്ടിൽ കെ.എം. ഉണ്ണി (64) നിര്യാതനായി. ചാലക്കുടി കൈരളി, രാഗദീപം മുണ്ടത്തികോട് തുടങ്ങിയ പ്രമുഖ ബാൻഡ് സംഘങ്ങളിലെ അംഗമായിരുന്നു. ചൂരൽ, ഈറ്റ തുടങ്ങിയ മാധ്യമങ്ങളിൽ കലാരൂപങ്ങൾ നെയ്തെടുക്കുന്നതിലും വിദഗ്ധനായിരുന്നു. ഭാര്യ: അമ്മിണി. മക്കൾ: അഭിലാഷ്, അമ്പിളി, അരുൺ. മരുമകൻ: ബിജു.