Obituary
ചിറ്റാട്ടുകര: പൊറുത്തൂർ കരിയാക്കൂെൻറ മകൻ സ്റ്റീഫൻ (75) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: നിക്സൻ, നിഷ, ഷൈനി. മരുമക്കൾ: ഫിലോമിന, ജോസ്, സെബാസ്റ്റ്യൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചിറ്റാട്ടുകര സെൻറ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.
ചെറുതുരുത്തി: പെട്ടി ഓട്ടോറിക്ഷ ഡ്രൈവർ വണ്ടിയിൽ സാധനങ്ങൾ കയറ്റുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. പൈങ്കുളം വാഴാലിപ്പാടം നെല്ലിക്കപ്പറമ്പിൽ മുഹമ്മദ് (49) ആണ് ചേലക്കരയിൽ വെച്ച് സാധനങ്ങൾ കയറ്റുന്നതിനിടെ കുഴഞ്ഞ് വീണത്. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഷാബിത. മക്കൾ: സന, റൈഹാന, മുഹമ്മദ് അമീൻ. ഖബറടക്കം വൈകീട്ട് 4.30ന് തൊഴുപ്പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
ചാലക്കുടി: കൊരട്ടിയിൽ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് കൊരട്ടി പാറേക്കാട്ടിൽ ചന്ദ്രെൻറ ഭാര്യ ദേവുവാണ് (54) മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ച 2.30ഒാടെയാണ് കൊരട്ടിയങ്ങാടി െറയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിൽ മൃതദേഹം കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ഇവർ പലപ്പോഴും വീട്ടിൽനിന്ന് ഇറങ്ങിപ്പോകാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.
കൊടുങ്ങല്ലൂർ: ലോകമലേശ്വരം തോട്ടാപ്പിള്ളി മാധവൻ മേനോൻ ഭാര്യ തങ്കമണി അമ്മ (81) നിര്യാതയായി. മക്കൾ: സരള, ഗിരിജ, വനജ, അമ്പിളി, താര. മരുമക്കൾ: ഗോപാലകൃഷ്ണൻ, ഗോപി, പ്രഭാകരൻ, മോഹൻദാസ്, ഹരിക്കുട്ടൻ (അഗ്രോ ട്രേഡിങ് കോർപ്പറേഷൻ )
അണ്ടത്തോട്: തങ്ങൾപ്പടി ചെറായി കെട്ടുങ്ങല്‍ തറയില്‍ മുഹമ്മദിെൻറ മകന് റഷീദ് (51) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കള്‍: അഷിത, അര്‍ഷിത. മരുമകന്: ഷാഹുല്‍ ഹമീദ് (അബൂദബി).
മാള: വടമ നാലകത്ത് പരേതനായ അടിമക്കുഞ്ഞിയുടെ മകൻ ഷാജഹാൻ (ഷാജി -61) നിര്യാതനായി. മക്കൾ: ഹസീന, അസീബ. മരുമക്കൾ: നൂറുദ്ദീൻ, സഗീർ.
ഗുരുവായൂർ: ഇരിങ്ങപ്പുറം പുളിക്കീഴെ തേരിൽ ഗോപാല മേനോൻ (99) നിര്യാതനായി. കൊച്ചനാംകുളങ്ങര ക്ഷേത്രം രക്ഷാധികാരി, ഊരാളൻ, തിരുവെങ്കിടം എൻ.എസ്.എസ് കരയോഗം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കൊളാടി മാലതിയമ്മ. മക്കൾ: രാജഗോപാൽ, ശ്രീധരൻ, രാധാകൃഷ്ണൻ. മരുമക്കൾ: ജയലക്ഷ്മി, ദേവിക, സ്മിത.
പഴയന്നൂർ: കോടത്തൂർ പുതിയവീട്ടിൽ ദാമോദരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (87) നിര്യാതയായി. മക്കൾ: ഗോപിനാഥൻ നായർ, ചന്ദ്രമോഹൻ, ശാന്തകുമാരി, ചന്ദ്രിക. മരുമക്കൾ: ജയശ്രീ, ശങ്കരനാരായണൻ, വിജയകുമാർ, മായ. സംസ്കാരം ബുധനാഴ്ച രാവിലെ ഐവർമഠം പൊതുശ്മശാനത്തിൽ.
കിഴുപ്പിള്ളിക്കര: പൂക്കാട്ടുക്കുന്ന് കൊളക്കാട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: അശോകൻ, പരേതരായ മോഹനൻ, ശാന്ത. മരുമക്കൾ: ലക്ഷമിക്കുട്ടി, തങ്കപ്പൻ, ഉഷ.
ചെറുതുരുത്തി: പാഞ്ഞാൾ പാറപ്പുറം കുളത്തുകാട്ടിൽ മുഹമ്മദാലി (52) നിര്യാതനായി. ഭാര്യ: ഫാത്തിമ. മകൻ: മുനീർ. മരുമകൾ: റംഷിയ.
മാള: പുത്തൻചിറ പിണ്ടാണി ഉദയ പരേതനായ ചിറയത്ത് കുഞ്ഞിപൈലെൻറ ഭാര്യ ത്രേസ്യ (95) നിര്യാതയായി. മക്കൾ: ജോസഫ്, പൗലോസ്, റോസി, മേരി, ആൻറണി, റീത്ത. മരുമക്കൾ: ലിസി, ത്രേസ്യ, റോസി, വർഗീസ്, ഷിബി, തോമസ്.
വാടാനപ്പള്ളി: തൃത്തല്ലൂർ ആശാൻ റോഡ് പടിഞ്ഞാറ് കരീപ്പാടത്ത് പരേതനായ ബലരാമൻ മാസ്റ്ററുടെ ഭാര്യയും പ്രഫ. കെ.യു. അരുണൻ എം.എൽ.എയുടെ സഹോദരിയുമായ മൃദുല ടീച്ചർ (85) നിര്യാതയായി. വാടാനപ്പള്ളി ഗവ. ഹൈസ്കൂളിലെ പ്രധാനാധ്യാപികയായിരുന്നു. മക്കൾ: പ്രഫ. കെ.ബി. സുനിൽ (റിട്ട. അധ്യാപകൻ, കേരള വർമ കോളജ് തൃശൂർ), കെ.ബി. മനോജ് (പല്ലവി ജ്വല്ലറി വാടാനപ്പള്ളി). മരുമക്കൾ: ഡോ. കെ.പി. രമ (എസ്.എൻ കോളജ് നാട്ടിക), നിഷ (തൃത്തല്ലൂർ യു.പി സ്കൂൾ). മറ്റു സഹോദരങ്ങൾ: ഡോ. കെ.യു. വിനോദൻ, ചിത്ര ധർമരാജൻ, ശുഭ രാമകൃഷ്ണൻ, ജയ സുധീർസിങ്, കെ.യു. സർദാർ നാഥ്, കെ.യു. അനിൽ.