Obituary
കോനിക്കര: തെക്കിനിയത്ത് തെക്കുംപീടിക പരേതനായ വറീതിെൻറ ഭാര്യ ആനി (82) നിര്യാതയായി. മക്കൾ: പുഷ്പം, സിസ്റ്റർ ദീപ, ജോജി, പ്രിൻസി, പരേതരായ ജോഷി, മാർട്ടിൻ. മരുമക്കൾ: വർഗീസ്, ഡെയ്സി, ഷെർളി, ഡേവിസ്.
ആമ്പല്ലൂര്‍: വെണ്ടോര്‍ പരേതനായ മഞ്ഞളി അന്തോണിക്കുട്ടിയുടെ ഭാര്യ റോസി (84) നിര്യാതയായി. മക്കള്‍: നീന, റോബി, മെര്‍ലി, സൈമണ്‍. മരുമക്കള്‍: ബീന, അന്തോണി, സോഫി, പരേതനായ വിന്‍സെൻറ്.
ഏങ്ങണ്ടിയൂർ: അഞ്ചാംകല്ല് പടിഞ്ഞാറ് നേതാജി നഗറിൽ ആറുകെട്ടി വീട്ടിൽ ജഗദീശെൻറ ഭാര്യ പത്മേശ്വരി (53) നിര്യാതയായി. മക്കൾ: പ്രിയങ്ക (അബൂദബി), പൂജ, ആകാശ്. മരുമകൻ: ശ്രീജിത്ത് (അബൂദബി). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
ചീരാച്ചി: തൃശൂര്‍ രാഗം ജ്വല്ലറി ഉടമയും ദീർഘകാലം ഗോള്‍ഡ് ഡീലേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയുമായിരുന്ന ചീരാച്ചി കുണ്ടുകുളങ്ങര പറമ്പന്‍ പരേതനായ അന്തോണിയുടെ മകന് ഔസേപ്പ് (87) നിര്യാതനായി. ജില്ല ഗോള്‍ഡ് ഡീലേഴ്സ് അസോസിയേഷെൻറ വിവിധ ഭാരവാഹിത്വം വഹിച്ചിട്ടുള്ള ഇദ്ദേഹം പുതുക്കാട് ദ സൗത്ത് ഇന്ത്യന്‍ ഇൻഡസ്ട്രിയല്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍, റൂറല്‍ കുറീസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവത്തിച്ചിട്ടുണ്ട്. ഭാര്യ: എല്‍സി (റിട്ട. അധ്യാപിക) മക്കള്‍: അഡ്വ. പി.ഒ. ബോണി, ബെന്നി പറമ്പന്‍ (സ്പോര്‍ട്സ് ലാൻഡ് തൃശൂര്‍), ബീത, ബ്രീസ്. മരുമക്കള്‍: നിഷ, ലിസ, ഡോ. ജോണ്സണ്, പ്രതീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഒല്ലൂര്‍ സെൻറ് ആൻറണിസ് ഫോറോന പള്ളി സെമിത്തേരിയില്‍.
ആമ്പല്ലൂർ: നെല്ലായി പൊങ്കോത്രയില് യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. തോട്ടുപറമ്പില്‍ പരേതനായ അയ്യപ്പെൻറ മകന് ജയന് (47) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30നായിരുന്നു അപകടം.ജോലി കഴിഞ്ഞ് റെയില്‍വേ പാളത്തിലൂടെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. ലോക്കോ പൈലറ്റ് അറിയിച്ചതനുസരിച്ച് റെയില്‍വേ ജീവനക്കാര്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു.ഭാര്യ: വിനീത. മക്കൾ: അനിജ, അഞ്ജന, അർച്ചന. പുതുക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.
കെട്ടിടത്തിൽനിന്ന് വീണ് ചാലക്കുടി: കൊരട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളി കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. കൊൽക്കത്ത സ്വദേശി റൂബൻ (22) ആണ് മരിച്ചത്. കൊരട്ടി ജങ്ഷനിൽ ഐ.സി.ഐ.സി.ഐ ബാങ്കിനു സമീപം പണി നടക്കുന്ന കെട്ടിടത്തിെൻറ അഞ്ചാം നിലയിൽ നിന്നാണ് വീണത്. വ്യാഴാഴ്ച ഉച്ചക്ക് 12.50നായിരുന്നു അപകടം. മൃതദേഹം ചാലക്കുടി സെൻറ് ജയിംസ് ആശുപത്രി മോർച്ചറിയിൽ. കൊരട്ടി പൊലീസ് മേൽനടപടി സ്വീകരിച്ചു.
കെട്ടിടത്തിൽനിന്ന് വീണ്
ചാലക്കുടി: കൊരട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളി കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. കൊൽക്കത്ത സ്വദേശി റൂബൻ (22) ആണ് മരിച്ചത്. കൊരട്ടി ജങ്ഷനിൽ ഐ.സി.ഐ.സി.ഐ ബാങ്കിനു സമീപം പണി നടക്കുന്ന കെട്ടിടത്തിെൻറ അഞ്ചാം നിലയിൽ നിന്നാണ് വീണത്. വ്യാഴാഴ്ച ഉച്ചക്ക് 12.50നായിരുന്നു അപകടം. മൃതദേഹം ചാലക്കുടി സെൻറ് ജയിംസ് ആശുപത്രി മോർച്ചറിയിൽ. കൊരട്ടി പൊലീസ് മേൽനടപടി സ്വീകരിച്ചു.
അരിമ്പൂർ: ആറാംകല്ല് ദീപശിഖ റോഡിൽ പുല്ലാനികാട്ടിൽ കൃഷ്ണെൻറ മകൻ പ്രദീപ് (49) നിര്യാതനായി. മാതാവ്: കാർത്യായനി. ഭാര്യ: ശ്രീദേവി. മകൾ: അഞ്ജന. സംസ്കാരം വെള്ളിയാഴ്ച.
കയ്പമംഗലം: പെരിഞ്ഞനം പൊന്മാനിക്കുടം വാഴപ്പറമ്പിൽ ഹുസൈെൻറ ഭാര്യ ആബിദ (55) നിര്യാതയായി. മക്കൾ: സറീന, തസ്ലീമ, നജ്ന, മുഹമ്മദ് മുസ്തഫ. മരുമക്കൾ: ഷംസുദ്ദീൻ, ഇസ്ഹാഖ്, ഷാനവാസ്.
എരുമപ്പെട്ടി: ആറ്റത്ര എൽ.പി സ്കൂളിന് സമീപം ഇടമനപ്പടി വീട്ടിൽ കോരൻ (73) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുനിൽ, സുനിത. മരുമക്കൾ: സരിത, സുരേഷ്.
മണലൂർ: പാലാഴി കിഴക്കൂട്ട് സുകുമാരൻ (78) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ദിലീപ്, ദീപക്, ദിലീഷ്. മരുമക്കൾ: രജിത, ലയ, ചിഞ്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.
ചേലക്കര: വെങ്ങാനെല്ലൂർ വിളക്കത്തല പരേതനായ മാധവൻ നായരുടെ മകൻ അച്യുതൻ കുട്ടി (58) നിര്യാതനായി. ഭാര്യ: രത്നകുമാരി. മക്കൾ: അരുൺ, അമൃത. മരുമക്കൾ: രഞ്ജിത്ത്, അഞ്ജലികുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പിൽ.
കൊണ്ടാഴി: മുതലംചിറ വിജയകുമാർ (62) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: വിദ്യ, വിനീത, വിന്ദുജ. മരുമക്കൾ: സന്തോഷ്, രാജേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാമ്പാടി ഐവര്‍മഠം പൊതുശ്മശാനത്തില്‍.