Obituary
ഗുരുവായൂർ: കാരക്കാട് കുന്നത്ത് ചാമിനാഥെൻറ ഭാര്യ അമ്മിണി (76) നിര്യാതയായി. മക്കൾ: അപ്പുണ്ണി, സ്വയംപ്രഭ, അമ്പിളി, സുഷമ. മരുമക്കൾ: ബിന്ദു, ജയരാജൻ, മണികണ്ഠൻ.
ചാലക്കുടി: ചേനത്തുനാട് അണിയിൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ മുരളി (72) നിര്യാതനായി. റിട്ട. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനാണ്. ഭാര്യ: ഗിരിജ. മക്കൾ: മൻജിത്ത് (ജെ.എച്ച്.ഐ, മേലൂർ പി.എച്ച്.സി), അഞ്ജന. മരുമകൾ: ബിന്ദു.
അഴീക്കോട്: കോവിഡ് ബാധിച്ച യുവതി പ്രസവാനന്തരം ചികിത്സയിലിരിക്കെ മരിച്ചു. അഴീക്കോട് മമ്മന്തറയില്ലത്ത് ഹംസയുടെ മകളും കണിമംഗലം ചെപ്പൻകോട് ഷാജിയുടെ ഭാര്യയുമായ അൻഷിതയാണ് (28) മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ടി.കെ.എസ് പുരം മെഡികെയർ ആശുപത്രിയിലെ നഴ്സാണ്. 18 ദിവസം മുമ്പ് ശസ്ത്രക്രിയയിലൂടെ അൻഷിതക്ക് പെൺകുഞ്ഞ് ജനിച്ചിരുന്നു. മകൻ: മുഹമ്മദ് റിസ്വാൻ. മാതാവ്: സീനത്ത്. സഹോദരി: ഹസീന.
കൊടുങ്ങല്ലൂർ: വയോധികയായ മാതാവുമായി വീട് വിട്ട മകെൻറ മൃതദേഹം പുഴയിൽ കണ്ടെത്തി. പെരിഞ്ഞനം പൊന്മാനിക്കുടം വേളക്കാട്ട് വീട്ടിൽ പരേതനായ വേലായുധൻറ മകൻ രാധാകൃഷ്ണെൻറ (60) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ പുല്ലൂറ്റ് പുഴയിൽ ദർബാർ ഹാളിനു കിഴക്ക് കണ്ടത്. രാധാകൃഷ്ണനൊപ്പം ഉണ്ടായിരുന്ന മാതാവ് കാർത്യായനി (94) യെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഞായറാഴ്ചയാണ് ഇരുവരും വീട് വിട്ട് പോന്നത്. മാതാവും മകനും രാവിലെ പതിനൊന്നരയോടെ റോഡിലൂടെ നടന്ന് പോകുന്നത് പലരും കണ്ടിരുന്നു. രാധാകൃഷ്ണെൻറ ഭാര്യ സൂരജ മകളുടെ വീട്ടിൽ പോയ ദിവസമാണ് ഇവർ വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇരുവരെയും കാണാതായതോടെ ബന്ധുക്കൾ കയ്പമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. ഭാര്യയും ബന്ധുക്കളും കൊടുങ്ങല്ലൂരിൽ എത്തിയാണ് കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞത്. ശ്രീനാരായണപുരത്തെ ബേക്കറിയിൽ ജോലി ചെയ്തിരുന്ന രാധാകൃഷ്ണന് ഇൗയിടെയായി ജോലി നഷ്ടപ്പെട്ടിരുന്നു. കൊടുങ്ങല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂരിലേക്ക് കൊണ്ടുപോയി.
കൊടുങ്ങല്ലൂർ: വയോധികയായ മാതാവുമായി വീട് വിട്ട മകെൻറ മൃതദേഹം പുഴയിൽ കണ്ടെത്തി. പെരിഞ്ഞനം പൊന്മാനിക്കുടം വേളക്കാട്ട് വീട്ടിൽ പരേതനായ വേലായുധൻറ മകൻ രാധാകൃഷ്ണെൻറ (60) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ പുല്ലൂറ്റ് പുഴയിൽ ദർബാർ ഹാളിനു കിഴക്ക് കണ്ടത്. രാധാകൃഷ്ണനൊപ്പം ഉണ്ടായിരുന്ന മാതാവ് കാർത്യായനി (94) യെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
ഞായറാഴ്ചയാണ് ഇരുവരും വീട് വിട്ട് പോന്നത്. മാതാവും മകനും രാവിലെ പതിനൊന്നരയോടെ റോഡിലൂടെ നടന്ന് പോകുന്നത് പലരും കണ്ടിരുന്നു. രാധാകൃഷ്ണെൻറ ഭാര്യ സൂരജ മകളുടെ വീട്ടിൽ പോയ ദിവസമാണ് ഇവർ വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇരുവരെയും കാണാതായതോടെ ബന്ധുക്കൾ കയ്പമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. ഭാര്യയും ബന്ധുക്കളും കൊടുങ്ങല്ലൂരിൽ എത്തിയാണ് കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞത്. ശ്രീനാരായണപുരത്തെ ബേക്കറിയിൽ ജോലി ചെയ്തിരുന്ന രാധാകൃഷ്ണന് ഇൗയിടെയായി ജോലി നഷ്ടപ്പെട്ടിരുന്നു. കൊടുങ്ങല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂരിലേക്ക് കൊണ്ടുപോയി.
ഒല്ലൂര്: കാളിപ്പറമ്പില് മോഹനെൻറ മകന് രതീഷ് (കുഞ്ഞന് -40) നിര്യാതനായി. ഭാര്യ: ശോഭന.
ചാവക്കാട്: ബ്ലാങ്ങാട് കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിന് തെക്ക് പരേതനായ അപ്പനാത്ത് അടിമയുടെ മകൻ ബാലകൃഷ്ണൻ (69) അഞ്ഞൂർ റോഡിലുള്ള മുഖം മൂടി മുക്കിലെ ഭാര്യവീട്ടിൽ നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: ജയേഷ്, ബിനീഷ്, ധനീഷ്, വിഷ്ണു. മരുമക്കൾ: സബിത, അനു, അമൃത, ഗ്രീഷ്മ. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് കടപ്പുറം പൊതുശ്മശാനത്തിൽ.
കണ്ടശ്ശാംകടവ്: മാമ്പുള്ളി പൊറ്റേക്കാട്ട് ഗോവിന്ദെൻറ മകൻ സജീഷ് കുമാർ (53) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: ഗോപിക.
തൃപ്രയാർ: ചുങ്കത്ത് പരേതനായ കൊച്ചാപ്പുവിെൻറ ഭാര്യ റോസിലി (80) നിര്യാതയായി. മക്കൾ: ഓമന, വിൻസി, വിൻസെൻറ്, പോൾ, ജോൺസൻ, ജോർജ്, ജോസഫ്. മരുമക്കൾ: വിൻസെൻറ്, ഔസേപ്പ്, ജെസ്സി, ക്ലാര, ഗ്രെയ്സി, ഷീജ.
അയ്യന്തോൾ: പുതൂർക്കര വീട്ടിൽ രാജെൻറ ഭാര്യ ഗീത (60) നിര്യാതയായി.
തൃപ്രയാർ: വലപ്പാട് കെ.എസ്.ഇ.ബി റിട്ട. ജീവനക്കാരൻ എലുവത്തിങ്കൽ അന്തപ്പൻ ആൻറണി (72) നിര്യാതനായി. ഭാര്യ: ജാൻസി (റിട്ട. അധ്യാപിക സെൻറ് ആൻസ് ഹൈസ്കൂൾ എടത്തിരുത്തി). മക്കൾ: നമിത (സോക്സോ കോൺവെൻറ് സ്കൂൾ മാള), നിമിൽ. മരുമക്കൾ: ഡോ. ആേൻറാ, നവ്യ.
പാവറട്ടി: കോന്നൻ ബസാർ പടന്നയിൽ അബ്ദുൽ ഖാദർ (സഖാവ് -101) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. ബീഡി തൊഴിലാളിയായിരിക്കെ സജീവ കമ്യൂണിസ്റ്റ് പ്രവർത്തകനായി മാറിയ ഇദ്ദേഹം പ്രദേശത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പാർട്ടിയുടെ തുടക്കക്കാലത്ത് പഞ്ചായത്തിലേക്ക് കമ്യൂണിസ്റ്റ് സ്ഥാനാർഥിയായി മത്സരിെച്ചങ്കിലും തോറ്റു. കയർ തൊഴിലാളികളെ സംഘടിപ്പിക്കാനും നേതൃത്വം നൽകി. ഭാര്യ: പരേതയായ ആമിന. മക്കൾ: സൈനബ, ഈസ, മുഹമ്മദ് മോൻ, കബീർ (െബഹ്റൈൻ), ഐഷ, മുഹമ്മദ് ഹുസൈൻ (ഒമാൻ). മരുമക്കൾ: ഉമ്മു, മൈമൂന, നീന, ഹനീഫ (കോയമ്പത്തൂർ), മാഫിയ, പരേതനായ അബൂബക്കർ.
മാള: വടമ വട്ടോലി പറമ്പിൽ നാരായണൻ (58) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: ശരണ്യ, ശരത്ത്. മരുമകൻ: ബിബിൻരാജ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഇരിഞ്ഞാലക്കുട ശ്മശാനത്തിൽ.