Obituary
കുന്നത്തങ്ങാടി: വെളുത്തൂർ പോത്തനി വീട്ടിൽ സുഭദ്ര നേശ്യാർ (86) കോവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ്: പരേതനായ മുരളീധരൻ മേനോൻ. മക്കൾ: സാജു, മണി. മരുമകൾ: ശ്രീലേഖ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വടൂക്കര ശ്മശാനത്തിൽ.
ആലപ്പാട്: പൊറുത്തൂർ കടുക്കാട്ട് ദാമോദരൻ (84) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക. മക്കൾ: പ്രേമൻ, അജിത. മരുമക്കൾ: ബിന്ദു, അനു.
ചിറയ്ക്കൽ: കുറുമ്പിലാവ് തൗടേരി മുഹമ്മദിെൻറ ഭാര്യ നബീസ (80) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: റഷീദ, വഹാബ്, സോഫിയ, മുജീബ്, ഷബാന ജാസ്മിൻ.
ആമ്പല്ലൂര്‍: നെന്മണിക്കര പഞ്ചായത്തില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാഴായി അയ്യഞ്ചിറ കൊച്ചക്കെൻറ മകന് ലചനനാണ് (44) മരിച്ചത്. തൃശൂർ ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ജിബ. മക്കള്‍: നിരേഷ്, നിവേദ്യ.
മണലൂർ: അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം ചുള്ളിപറമ്പിൽ ലോഹിതാക്ഷൻ (70) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഹിത, ഹിദേഷ്, ഹിമേഷ്. മരുമക്കൾ: മനീഷ, പരേതനായ തൃദീഷ്.
അണ്ടത്തോട്: പാലപ്പെട്ടി ദുബൈപടി പടിഞ്ഞാറുഭാഗം അണ്ടത്തോട് സെയ്തുമുഹമ്മദ് (82) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഷാജഹാൻ, നവാസ്, റഫീഖ്, ഷറഫു.
അവണൂർ: കരീമഠത്തിൽ കാർത്തികേയെൻറ ഭാര്യ ഉഷ (61) നിര്യാതയായി. മക്കൾ: നതീഷ്, നിതേഷ്.
പാവറട്ടി: മുല്ലശ്ശേരി താണവീഥി സി.പി.ഐ ബ്രാഞ്ച് അംഗം ചീരോത്ത് മുപ്പുട്ടിൽ കുഞ്ഞുമോെൻറ മകൻ സനീഷ് (45) നിര്യാതയായി. ഭാര്യ: ഹിമ. മക്കൾ: ദിൽഷിത്ത്, ധ്യാൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മുല്ലശ്ശേരി പഞ്ചായത്ത് എലവത്തൂർ ക്രിമിറ്റോറിയത്തിൽ.
കൊടുങ്ങല്ലൂർ: വിദ്യാഭ്യാസ വകുപ്പ് സൂപ്രണ്ടായി വിരമിച്ച മേത്തല പറമ്പിക്കുളങ്ങര ടി.കെ പള്ളിക്ക് സമീപം തോട്ടുങ്ങൽ അബ്ദുൽ ഹസീബിെൻറ മകൻ അനീസ് ഹസീബ് (37) നിര്യാതനായി. മാതാവ്: ജുവൈരിയ (റിട്ട. അധ്യാപിക). ഭാര്യ: സാനില (അസി. പ്രഫ. യൂനിവേഴ്സൽ എൻജിനീയറിങ് കോളജ്). മക്കൾ: അനൗഷ ഫാത്തിമ, ആഷ്ലീന ഫാത്തിമ. സഹോദരങ്ങൾ: അൻസ ഹസീബ്, അനൂപ് ഹസീബ് (ദുബൈ).
പാവറട്ടി: ചിറ്റാട്ടുകര പള്ളിക്ക് സമീപം കുണ്ടുകുളങ്ങര വാരുണ്ണി ജോസഫ് (62) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ജോതിഷ്, ജോതി.
തൃശൂർ: പുഴക്കലിൽ ബസിടിച്ച് പരിക്കേറ്റ് തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അജ്ഞാതൻ ആഗസ്റ്റ് 13ന് മരിച്ചു. 40 വയസ്സ് തോന്നിക്കും. 152 സെ.മീ ഉയരമുണ്ട്. വെളുത്ത നിറമാണ്. ഇയാളെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 0487 2363608.
ചാലക്കുടി: ദേശീയപാതയിൽ അജ്ഞാത വാഹനമിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. വിലങ്ങാട് ഐനിക്കൽ ജോസാണ് (88) മരിച്ചത്. തിങ്കളാഴ്ച രാത്രി 12നാണ് ഇദ്ദേഹത്തെ പോട്ട പപ്പാളി ജങ്ഷനിൽ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വൈകിയാണ് തിരിച്ചറിഞ്ഞത്. വെള്ളിക്കുളങ്ങരയിലെ സഹോദരെൻറ വീട്ടിലേക്കെത്തിയതായിരുന്നു. ബസിൽ എത്തിയ ജോസ് കൊടകരയിൽ ഇറങ്ങുന്നതിന് പകരം രാത്രി തെറ്റി പോട്ട ജങ്ഷനിൽ ഇറങ്ങിയതിനിടെ അപകടത്തിൽ പെട്ടതാവുമെന്ന് കരുതുന്നു. കോവിഡ് പോസിറ്റിവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.