Obituary
കണ്ടശ്ശാംകടവ്: മാങ്ങൻ ഇനാശുവിെൻറ മകൻ ലൂയിസ് (75) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സണ്ണി, ജാൻസി, ടോണി. മരുമക്കൾ: പ്രിൻസി, ജോജി, ജെസ്നി.
ചാവക്കാട്: തിരുവത്ര മത്രംക്കോട്ട് ശ്രീവത്സെൻറ ഭാര്യയും സ്വകാര്യ സ്കൂളിലെ അധ്യാപികയുമായ സിനിയെ (42) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെ വീടിനു സമീപത്തെ വെപ്പുപുരയിലാണ് സംഭവം. മൃതദേഹം ചാവക്കാെട്ട സ്വകാര്യ ആശുപത്രിയിൽ. മക്കൾ: ശ്രേയസ്, തേജസ്, ചൈതന്യ. സംസ്കാരം ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം.
കുന്നംകുളം: കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. മരത്തംകോട് എ.കെ.ജി നഗറിൽ പള്ളിപ്പുറത്ത് വീട്ടിൽ ഫൈസലിെൻറ മകൻ നൗഫലാണ് (20) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 5.30ഒാടെ പോർക്കുളം പഞ്ചായത്തിലെ അകതിയൂർ കലർമ കുളത്തിലായിരുന്നു സംഭവം. സുഹൃത്തുക്കൾ കുളിച്ച് കയറിയിട്ടും നൗഫലിനെ കാണാതിരുന്നതോടെ നടത്തിയ പരിശോധനയിലാണ് വെള്ളത്തിൽ താഴ്ന്ന നിലയിൽ കണ്ടത്. ഉടൻ പുറത്തെടുത്ത് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ചൊവ്വാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഖബറടക്കം പന്നിത്തടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. പന്നിത്തടത്തെ ബാർബർ ഷോപ്പിലെ ജീവനക്കാരനാണ്. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: മുഹമ്മദലി, മുഹമ്മദ് യാസിൻ.
ഒല്ലൂര്‍: സെൻറ് മേരീസ് കോണ്‍വെൻറിന് സമീപം ചിറയത്ത് കോനിക്കര അന്തോണിയുടെ മകന് പോള്‍ (57) നിര്യാതനായി. ഭാര്യ: റീന. മക്കള്‍: ഹണി, ബ്രദര്‍ ഹിരണ്‍. മരുമകന്: ജെയിം. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് അഞ്ചിന് ഒല്ലൂര്‍ സെൻറ് ആൻറണീസ് ഫോറോനപള്ളി സെമിത്തേരിയില്‍.
എരുമപ്പെട്ടി: ചിറമനേങ്ങാട് മേലേപുരക്കൽ വീട്ടിൽ വേലു ആശാരിയുടെ മകൻ രാമചന്ദ്രൻ (65) നിര്യാതനായി. റിട്ട. പ്രധാനാധ്യാപകനാണ്. മൂക്കുതല ഗവ. ഹൈസ്കൂൾ, ചാവക്കാട് മണത്തല ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വിജയ. മക്കൾ: നിതിൻ ചന്ദ്രൻ, ലിന്യ, നിർമൽ. മരുമകൻ: പ്രഭു. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.
ആമ്പല്ലൂർ: വരാക്കര ഐനിക്കൽ ഉണ്ണിചെക്കെൻറ ഭാര്യ രാധ (53) നിര്യാതയായി. മക്കള്‍: ശരത്, ശ്യാമ. മരുമകൻ: മനോജ്.
എറിയാട്: ചൈതന്യ നഗറിൽ പരേതനായ ചക്കാലക്കൽ അബ്ദുല്ലക്കുട്ടിയുടെ ഭാര്യ നബീസ (90) നിര്യാതയായി. മക്കൾ: മുഹമ്മദ്, സലാം, ബീക്കുഞ്ഞി, ഐഷാബി. മരുമക്കൾ: സിദ്ദീഖ്, അമ്മുക്കുഞ്ഞി, ബീവി, ഷമീറ.
കാളത്തോട്: കൃഷ്ണാപുരം ചക്കാലത്തറ കണ്ടലാപുരം പരേതനായ അബ്ദുല്‍ ഖാദറിെൻറ മകന് ബദറുദ്ദീന്‍ (55) നിര്യാതനായി. ഭാര്യ: റംല. മക്കള്‍: മുഹമ്മദ് റിയാസ്, റംഷീദ. മരുമക്കള്‍: സുനീര്‍, തഹ്സിന്.
അരിമ്പൂർ: ചെമ്മണ്ട് പരേതനായ അച്യുതൻ നായരുടെ ഭാര്യ പത്മാവതി അമ്മ (86) നിര്യാതയായി. മക്കൾ: നിർമല ദേവി, ബിന്ദു, ഗീത, അനിൽകുമാർ. മരുമക്കൾ: രാജൻ, സുരേഷ്, ഷീജ.
കൊണ്ടാഴി: കേരകകുന്ന് അഞ്ചാനിക്കൽ വീട്ടിൽ പരേതനായ ജോണിെൻറ ഭാര്യ അന്നമ്മ (73) നിര്യാതയായി. മക്കളില്ല.
അയ്യന്തോൾ: പരേതരായ മരുതൂർ കൃഷ്ണൻകുട്ടി നായരുടെയും വെട്ടിയാട്ടിൽ ദേവകിയമ്മയുടെയും മകൻ സേതുമാധവൻ (72) നിര്യാതനായി. ശങ്കരംകുളങ്ങര ദേവസ്വം മുൻ ഭരണസമിതി അംഗവും ഉദയനഗർ റെസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറിയുമാണ്. ഭാര്യ: ഇട്ടിയേംപുറത്ത് ഓമന. മക്കൾ: രാജേഷ് കുമാർ (എൻജിനീയർ, ദുബൈ), സതീഷ് കുമാർ, സുമേഷ് കുമാർ (മർച്ചൻറ് നേവി). മരുമക്കൾ: കൽപന, അഞ്ജലി, ഡോ. വിഷ്ണു പ്രിയ.
മതിലകം: കൂളിമുട്ടം കളപുരക്കൽ ഹസ്സൻ (72) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹസീന, അൻസാരി, അക്ബർ, അനീസ, ആബിദ്. മരുമക്കൾ: റസാഖ്, ശിഹാബ്, ഫൗമിയ, തഫനീസ.