Obituary
പെരുമ്പിലാവ്: കൊരട്ടിക്കര വലിയവളപ്പിൽ യൂസുഫ് ഉണ്ണി (73) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഷെമീറ, സഫ്വ, സഹിയ, സലീഖ. മരുമക്കൾ: സൈഫുദ്ദീൻ, യൂനുസ്, റനീഷ്, നസീർ.
എടത്തിരുത്തി: ഞാറ്റുകെട്ടി കൃഷ്ണൻകുട്ടി (85) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: ഗിരീഷ്കുമാർ, സുധ, സായ്പ്രസാദ്, സിനി. മരുമക്കൾ: അബിത, ദിലീപ്കുമാർ, ദീപ, രാജാറാം.
ചാലക്കുടി: മേട്ടിപ്പാടം മേപ്പുള്ളി വീട്ടിൽ കൃഷ്ണൻകുട്ടി (88) നിര്യാതനായി. ഭാര്യ: പരേതയായ മാലതി. മക്കൾ: സുലോചന, ശശികല, ഷാബു (മേപ്പുള്ളി ബിൽഡേഴ്സ് ചാലക്കുടി). മരുമക്കൾ: കുട്ടൻ, രാജൻ, രജിത (ഓവർസിയർ കൊടകര പഞ്ചായത്ത്).
എരുമപ്പെട്ടി: കുട്ടഞ്ചേരി വിളക്കത്തല മേലൂട്ട് വീട്ടിൽ ശങ്കരനാരായണൻ നായർ (ഉണ്ണി നായർ -87) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ: സത്യനാരായണൻ, സുധ, സുമ. മരുമക്കൾ: ഷീല, ജയചന്ദ്രൻ, ബാലകൃഷ്ണൻ.
വാടാനപ്പള്ളി: നമ്പി രാജെൻറ മകൻ രാധാകൃഷ്ണൻ (63) നിര്യാതനായി. തൃപ്രയാർ സെൻററിൽ ലോട്ടറി വിൽപ്പനക്കാരനായിരുന്നു. ഭാര്യ: പരേതയായ വസന്ത. മക്കൾ: കൃഷ്ണ, വസന്ത്, കൃഷ്ണേന്ദു.
ചാലക്കുടി: എലിഞ്ഞിപ്ര കളരിക്കൽ പരേതനായ രാഘവെൻറ മകൻ രാജു (64) നിര്യാതനായി. പരിയാരം േബ്ലാക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും എലിഞ്ഞിപ്ര അഗ്രികൾച്ചറൽ വെൽഫെയർ സർവിസ് സൊസൈറ്റിയുടെ ഡയറക്ടറുമായിരുന്നു. ഭാര്യ: രാധ. മക്കൾ: നെവിൻ (അപ്പോളൊ ടയേഴ്സ്), നിവിയ. മരുമക്കൾ: കൃഷ്ണപ്രിയ, പ്രവീൺ.
ചാവക്കാട്: എടക്കഴിയൂർ അറാം കല്ലിനു കിഴക്ക് പരേതനായ വാക്കയിൽ മാക്കുട്ടിയുടെ മകൾ സരോജിനി (85) നിര്യാതയായി.
അഴീക്കോട്: മുനക്കൽ ബീച്ചിൽ പരേതനായ പുന്നക്കൽ ബക്കറിെൻറ മകൻ മുഹമ്മദ് (53) നിര്യാതനായി. ഭാര്യ: സാജിത. മകൻ: മിൻഹാജ്. മരുമകൾ: അഫിത.
കൊടകര: അഴകം പിരാരത്ത് വേണുഗോപാലെൻറ മകന് അര്ജുന് (19) നിര്യാതനായി. ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളജ് വിദ്യാർഥിയാണ്. മാതാവ്: കണ്ടെങ്ങാട്ട് വിശ്വേശ്വരി. സഹോദരങ്ങൾ: അഞ്ജലി, അഖില്‍.
വടക്കേക്കാട്: കല്ലൂർ ജുമാ മസ്ജിദിന് സമീപം കുറുവക്കുന്നത്ത് പരേതനായ മൊയ്തീെൻറ ഭാര്യ മണ്ണാം വളപ്പിൽ കുഞ്ഞാത്തുമ്മ (83) നിര്യാതയായി.
അഴീക്കോട്: കൈതവളപ്പിൽ നസീറിെൻറ മകൾ അമൽ (അമ്മു- 23) നിര്യാതയായി. വയനാട് വിംസ് മെഡിക്കൽ കോളജിൽ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയായിരുന്നു. മാതാവ്: സാജിത (അധ്യാപിക, എസ്.എസ്.എം.എച്ച്.എസ്, അഴീക്കോട്). സഹോദരി: അഹ്ലം.
ഇരിങ്ങാലക്കുട: കാറളം സ്വദേശി തെക്കൂട്ട് കുട്ടപ്പെൻറ മകൻ സുധീഷ് (36) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. സൈലൻസ് സ്റ്റീൽ കമ്പനിയിൽ ഫാബ്രിക്കേറ്റഡ് ആയി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. മാതാവ്: മണി. സഹോദരങ്ങൾ: സുമേഷ്, രേണുക.