Obituary
ഒല്ലൂര്: കാളിപ്പറമ്പില് മോഹനെൻറ മകന് രതീഷ് (കുഞ്ഞന് -40) നിര്യാതനായി. ഭാര്യ: ശോഭന.
ചാവക്കാട്: ബ്ലാങ്ങാട് കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിന് തെക്ക് പരേതനായ അപ്പനാത്ത് അടിമയുടെ മകൻ ബാലകൃഷ്ണൻ (69) അഞ്ഞൂർ റോഡിലുള്ള മുഖം മൂടി മുക്കിലെ ഭാര്യവീട്ടിൽ നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: ജയേഷ്, ബിനീഷ്, ധനീഷ്, വിഷ്ണു. മരുമക്കൾ: സബിത, അനു, അമൃത, ഗ്രീഷ്മ. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് കടപ്പുറം പൊതുശ്മശാനത്തിൽ.
കണ്ടശ്ശാംകടവ്: മാമ്പുള്ളി പൊറ്റേക്കാട്ട് ഗോവിന്ദെൻറ മകൻ സജീഷ് കുമാർ (53) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: ഗോപിക.
തൃപ്രയാർ: ചുങ്കത്ത് പരേതനായ കൊച്ചാപ്പുവിെൻറ ഭാര്യ റോസിലി (80) നിര്യാതയായി. മക്കൾ: ഓമന, വിൻസി, വിൻസെൻറ്, പോൾ, ജോൺസൻ, ജോർജ്, ജോസഫ്. മരുമക്കൾ: വിൻസെൻറ്, ഔസേപ്പ്, ജെസ്സി, ക്ലാര, ഗ്രെയ്സി, ഷീജ.
അയ്യന്തോൾ: പുതൂർക്കര വീട്ടിൽ രാജെൻറ ഭാര്യ ഗീത (60) നിര്യാതയായി.
തൃപ്രയാർ: വലപ്പാട് കെ.എസ്.ഇ.ബി റിട്ട. ജീവനക്കാരൻ എലുവത്തിങ്കൽ അന്തപ്പൻ ആൻറണി (72) നിര്യാതനായി. ഭാര്യ: ജാൻസി (റിട്ട. അധ്യാപിക സെൻറ് ആൻസ് ഹൈസ്കൂൾ എടത്തിരുത്തി). മക്കൾ: നമിത (സോക്സോ കോൺവെൻറ് സ്കൂൾ മാള), നിമിൽ. മരുമക്കൾ: ഡോ. ആേൻറാ, നവ്യ.
പാവറട്ടി: കോന്നൻ ബസാർ പടന്നയിൽ അബ്ദുൽ ഖാദർ (സഖാവ് -101) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. ബീഡി തൊഴിലാളിയായിരിക്കെ സജീവ കമ്യൂണിസ്റ്റ് പ്രവർത്തകനായി മാറിയ ഇദ്ദേഹം പ്രദേശത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പാർട്ടിയുടെ തുടക്കക്കാലത്ത് പഞ്ചായത്തിലേക്ക് കമ്യൂണിസ്റ്റ് സ്ഥാനാർഥിയായി മത്സരിെച്ചങ്കിലും തോറ്റു. കയർ തൊഴിലാളികളെ സംഘടിപ്പിക്കാനും നേതൃത്വം നൽകി. ഭാര്യ: പരേതയായ ആമിന. മക്കൾ: സൈനബ, ഈസ, മുഹമ്മദ് മോൻ, കബീർ (െബഹ്റൈൻ), ഐഷ, മുഹമ്മദ് ഹുസൈൻ (ഒമാൻ). മരുമക്കൾ: ഉമ്മു, മൈമൂന, നീന, ഹനീഫ (കോയമ്പത്തൂർ), മാഫിയ, പരേതനായ അബൂബക്കർ.
മാള: വടമ വട്ടോലി പറമ്പിൽ നാരായണൻ (58) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: ശരണ്യ, ശരത്ത്. മരുമകൻ: ബിബിൻരാജ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഇരിഞ്ഞാലക്കുട ശ്മശാനത്തിൽ.
തൃപ്രയാർ/പാലക്കാട്: പ്രമുഖ ഭാഷാധ്യാപകനും പൗരസ്ത്യ ഭാഷാധ്യാപക സംഘടന(പി.ബി.എസ്) സംസ്ഥാന സെക്രട്ടറിയും ആയിരുന്ന പ്രസാദ് തൃപ്രയാർ (82) പാലക്കാട് കൽവാകുളം ‘പ്രതിഭ’യിൽ നിര്യാതനായി. പ്രമുഖ സോഷ്യലിസ്റ്റും മദ്യവർജന സമിതി സംസ്ഥാന കമ്മിറ്റി അംഗവും ലോഹ്യ വിചാര വേദി പ്രവർത്തകനും പാലക്കാട് വി.വി.പി ഹൈസ്കൂളിലെ മുൻ ഭാഷാ അധ്യാപകനുമായ പ്രസാദ് തൃപ്രയാറിലെ കാരയിൽ കുടുംബാംഗമാണ്. തൃപ്രയാറിലെ പത്രപ്രവർത്തകനും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന പരേതനായ കെ.ആർ. രവീന്ദ്രെൻറ സഹോദരനാണ്. റവന്യൂ ഇൻസ്പെക്ടറായി (പാലക്കാട്) വിരമിച്ച ശോഭയാണ് (ദിന വാർത്ത ഭാസ്കരെൻറ മകൾ) ഭാര്യ. മക്കൾ: സുജിത്ത് (ട്രിനിറ്റി ഫാർമസ്യൂട്ടിക്കൽസ് തൃശൂർ) സജിത്ത് (ന്യൂജേഴ്സി, യു.എസ്.എ). മരുമക്കൾ: പ്രിയ (പ്രധാനാധ്യാപിക, എസ്.ബി.ഒ.എ സ്കൂൾ ചിറ്റൂർ, എറണാകുളം), സിമി (ന്യൂജേഴ്സി യു.എസ്.എ). മറ്റ് സഹോദരങ്ങൾ: ശാരദ, രാജൻ, സോമൻ, പരേതരായ ഇന്ദിര, സുഗുണൻ, രഘുനാഥൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
ചാലക്കുടി: ഉറുമ്പൻകുന്ന് തച്ചങ്ങാട്ട് സോമെൻറ ഭാര്യ ഇന്ദിര (63) കോവിഡ് ബാധിച്ച് മരിച്ചു. മക്കള്: സുനേന, സുനേഖ, സുനിത. മരുമക്കൾ: സന്തോഷ്, ഡിപിൻ. വേലൂർ: വെള്ളാറ്റഞ്ഞൂർ വടക്കൂടൻ വീട്ടിൽ പരേതനായ വറതുണ്ണിയുടെ മകൻ ചാക്കുണ്ണി (74) കോവിഡ് ബാധിച്ച് മരിച്ചു. പി.ഡബ്ല്യു.ഡി കോൺട്രാക്ടർ ആയിരുന്നു. കോൺഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ റോസ. മക്കൾ: ഷാജു, ജോഷി, ഷാൻറി (സെബാസ്റ്റ്യൻ), ഷിബു. മരുമക്കൾ: ജിംസി, ഗ്രേയ്സി, വിജി, നൈഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വെള്ളാറ്റഞ്ഞൂർ ഫാത്തിമ്മ മാതാ പള്ളി സെമിത്തേരിയിൽ.
മാള: ഐരാണിക്കുളം വടക്കെ പുഷ്പകത്ത് ഗോവിന്ദൻ നമ്പ്യാർ (86) മുംബൈയിൽ നിര്യാതനായി. തെക്കൻ താണിശ്ശേരി സെൻറ് സേവിയേഴ്സ് എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: കെ. സാവിത്രി (മുൻ അധ്യാപിക). മക്കൾ: സതി (മുംബൈ), പ്രീതി (അധ്യാപിക), പ്രദീപ് (മുംബൈ). മരുമക്കൾ : രാജേഷ് വാസുദേവൻ, സത്യൻ, സരിത.
തിരൂർ: പോട്ടോർ കീഴുവീട്ടിൽ വിപിൻ ചന്ദ്രെൻറ ഭാര്യ രാധ (64) നിര്യാതയായി. മക്കൾ: അജീഷ്, ബാബു, നിഷ. മരുമക്കൾ: അപർണ, ജയരാജ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.