Obituary
ആലപ്പാട്: പുറത്തൂർ ചരളിയിൽ പരേതനായ ഗംഗാധരെൻറ മകൻ ബാലകൃഷ്ണൻ (രാധാകൃഷ്ണൻ- 59) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഫിേൻറാമോൻ, ശ്രീജിത്ത്, അശ്വതി. മരുമകൻ: അഖിൽദാസ്.
കാട്ടൂർ: തറയിൽ ഔസേപ്പിെൻറ മകൾ റോസി (88) നിര്യാതയായി. സഹോദരൻ: പരേതനായ ചാക്കുണ്ണി. സംസ്കാരം ബുധനാഴ്ച രാവിലെ 8.30ന് കാട്ടൂർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.
മണലൂർ: ചേന്നാട്ട് പരേതനായ ചന്ദ്രെൻറ ഭാര്യ മണി (72) നിര്യാതനായി.
കാരമുക്ക്: ചിറമ്മൽ ചെമ്മാനി ജേക്കബിെൻറ മകൾ റീത്ത (68) നിര്യാതയായി. സഹോദരങ്ങൾ: സെലീന, ഫിലോമിന, ഔസേഫ്, ആലീസ്, പരേതയായ അന്നം. സംസ്കാരം ചൊവ്വാഴ്ച പകൽ മൂന്നിന് കാരമുക്ക് സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.
എരുമപ്പെട്ടി: കാഞ്ഞിരക്കോട് കൊരട്ടിയാംകുന്ന് കോളനിയിൽ കാവീട്ടിൽ ഇറ്റാമൻ (68) കോവിഡ് ബാധിച്ച് മരിച്ചു. മുളംകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: മിനി. മക്കൾ: മിഥുൻ, മൃദുല.
തളിക്കുളം: ത്രിവേണി ഇത്തിക്കാട്ട് അയ്യപ്പൻ (87) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ശിവൻ, വിമല, ഉഷ, ശാന്തി, സനിൽകുമാർ. മരുമക്കൾ: അംബിക, ദാസൻ, ദാസൻ, ബാബു, റജീന.
എരുമപ്പെട്ടി: കുന്നത്തേരി പുലിക്കോട്ടിൽ വീട്ടിൽ പരേതനായ ഫ്രാൻസിസിെൻറ ഭാര്യ ഏല്യക്കുട്ടി (77) നിര്യാതയായി. മക്കൾ: മോളി, ഷാജു (തൃശൂർ ഗവ. എൻജിനീയറിങ് കോളജ് ജീവനക്കാരൻ). മരുമകൾ: തമ്പി, ഷാജി.
ചാവക്കാട്: തിരുവത്ര ബുലൈബിൽ ബംഗ്ലാവിൽ പരേതരായ കറുത്ത മൊയ്തുണ്ണി സാഹിബിെൻറയും ഫാത്തിമത്തുമ്മയുടെയും മകൻ കെ.എം. മുഹമ്മദ് ഇല്യാസ് (70) നിര്യാതനായി. ഭാര്യ: ഹന്നത്ത് ബീവി. സഹോദരങ്ങൾ: സക്കീന ബായി, പരേതരായ നൂറുദ്ദീൻ, മുഹമ്മദ് ഹാഷിം.
തൃശൂർ: അയ്യന്തോൾ ലുലു സെൻററിനു സമീപം മണ്ണുക്കാടൻ പോൾമാസ്റ്ററുടെ മകൻ ജോൺ പോൾ (68) നിര്യാതനായി. പൗരസ്ത്യ കൽദായ സുറിയാനി സഭാ സ്കൂൾ കോഓപ്പറേറ്റിവ് മാനേജർ, സഭയുടെ കേന്ദ്ര ട്രസ്റ്റീ വൈസ് ചെയർമാൻ, തൃശൂർ അർബൻ കോ ഓപ്പറേറ്റിവ് ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈഗിൾ ഫ്ളാസ്കിെൻറ തൃശൂരിലെ മുഖ്യ ഏജൻസിയായിരുന്നു. ഭാര്യ: ചിരിയങ്കണ്ടത്ത് ജോർജിെൻറ മകൾ ഉഷ. മക്കൾ: നിതാ അനീഷ്, നീൽ ജോൺ. മരുമക്കൾ: അനീഷ് ചാണ്ടി, സ്റ്റെഫി നീൽ.
വിയ്യൂർ: തൃശൂർ സെൻറ് തോമസ് കോളജ് ഫിസിക്സ് വിഭാഗം മുൻ മേധാവി വിയ്യൂർ കൊട്ടെക്കാട് റോഡിൽ മരുതൂർ വീട്ടിൽ പ്രഫ. എം.കെ. മേനോൻ (മരുതൂർ കൃഷ്ണ മേനോൻ -83) നിര്യാതനായി. പരേതരായ മൂത്തേടത്ത് കുഞ്ചുമേനോെൻറയും മരുതൂർ ദേവകിയമ്മയുടെയും മകനാണ്. വിരമിച്ച ശേഷം ഒന്നര ദശകത്തലധികമായി തൃശൂർ ശക്തൻ തമ്പുരാൻ കോളജിൽ രക്ഷാധികാരിയായി പ്രവർത്തിച്ചുവരുകയാണ്. ഭാര്യ: തൃശൂർ ചിരണ്ടത്ത് വിമല മേനോൻ. മക്കൾ: ഡോ. സി. രവീന്ദ്രൻ (ലെയ്സൺ ഒാഫിസർ ആൻഡ് സർജൻ, തൃശൂർ ഗവ. മെഡിക്കൽ കോളജ്), ഡോ. പ്രീതി രാജേഷ് (ഒമാൻ), പരേതരായ സി. ബാലചന്ദ്രൻ, രഘു. മരുമക്കൾ: ഡോ. സിന്ധു രവീന്ദ്രൻ, ഡോ. രാജേഷ്. സഹോദരങ്ങൾ: ലക്ഷ്മീദേവി, പരേതനായ ബ്രിഗേഡിയർ എം.കെ. മേനോൻ (എ.വി.എസ്.എം). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന് പുഴയ്ക്കൽ ശാന്തിഘട്ടിൽ.
പനമുക്ക്: അമ്പാടി വീട്ടിൽ വേണുഗോപല മേനോെൻറ മകൻ രാമചന്ദ്രൻ (ജയൻ -68) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: അശ്വതി (കാനഡ), ആതിര (ടെക്നോ പാർക്ക് തിരുവനന്തപുരം). മരുമകൻ: പ്രവീൺ.
പുന്നയൂർ: വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഉമർ മുക്കണ്ടത്തിെൻറ മാതാവ് ബീഫാത്തിമ (88) നിര്യാതയായി. മറ്റു മക്കൾ: അബൂബക്കർ, ഉസ്മാൻ. മരുമക്കൾ: ജമീല, താഹിറ, ഷാജിത.