Obituary
ഒരുമനയൂർ: മുത്തന്മാവ് കാര കടവിന് സമീപം കറുപ്പംവീട്ടിൽ അബ്ദുസ്സലാം (58) നിര്യാതനായി. ഭാര്യ: സറീന. മക്കൾ: അൻസാർ, നിസാർ. മരുമകൾ: ജസ്ന.
കാട്ടൂർ: പണിക്കർമൂല കാട്ടൂർ വടക്കുംമുറി പരേതനായ ചാത്തയുടെ മകൾ കൗസല്യ (74) നിര്യാതയായി. സഹോദരങ്ങൾ: വേലായുധൻ, പരേതരായ ലക്ഷ്മി, തങ്ക, സുഭദ്ര.
പറപ്പൂർ: തോളൂർ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി എടക്കളത്തൂർ വടക്കുമുറി വത്സലൻ ആലാട്ട് (59) നിര്യാതനായി. വ്യാപാരി വ്യവസായി സഹകരണ സംഘം ഡയറക്ടർ, പറപ്പൂക്കാവ് ദേവസ്വം ഭരണസമിതി അംഗം, എടക്കളത്തൂർ ശിവദുർഗ ക്ഷേത്ര ഭരണസമിതി അംഗം, വടക്കുമുറി മരണാനന്തര സഹായ സമിതി സെക്രട്ടറി, ആലാട്ട് ക്ഷേത്രം ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബിനു. മക്കൾ: അക്ഷയ്, അക്ഷര. മരുമകൻ: സജിത്ത്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
കണ്ടശ്ശാംകടവ്: സി.എസ്.ബി റിട്ട. സീനിയർ മാനേജറും കണ്ടശ്ശാംകടവ് സർവഭാഗ്യ കുറീസ് മുൻ ചെയർമാനുമായ തോട്ടുങ്ങൽ ജോസ് (90) നിര്യാതനായി. ഭാര്യ: സിസിലി (മറ്റം കാക്കശ്ശേരി കുടുംബാംഗം). മക്കൾ: ജോൺ (സി.എസ്.ബി റിട്ട. എ.ജി.എം), ജെസി, ടെസ്റ്റി. മരുമക്കൾ: ജീന, ജോസഫ് (സി.എസ്.ബി റിട്ട. ഡി.ജി.എം, ജിമ്മി (സി.എസ്.ബി റിട്ട. എ.ജി.എം). സംസ്കാരം ബുധനാഴ്ച രാവിലെ കണ്ടശ്ശാംകടവ് സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ആലപ്പാട്: പുറത്തൂർ ചരളിയിൽ പരേതനായ ഗംഗാധരെൻറ മകൻ ബാലകൃഷ്ണൻ (രാധാകൃഷ്ണൻ- 59) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഫിേൻറാമോൻ, ശ്രീജിത്ത്, അശ്വതി. മരുമകൻ: അഖിൽദാസ്.
കാട്ടൂർ: തറയിൽ ഔസേപ്പിെൻറ മകൾ റോസി (88) നിര്യാതയായി. സഹോദരൻ: പരേതനായ ചാക്കുണ്ണി. സംസ്കാരം ബുധനാഴ്ച രാവിലെ 8.30ന് കാട്ടൂർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.
മണലൂർ: ചേന്നാട്ട് പരേതനായ ചന്ദ്രെൻറ ഭാര്യ മണി (72) നിര്യാതനായി.
കാരമുക്ക്: ചിറമ്മൽ ചെമ്മാനി ജേക്കബിെൻറ മകൾ റീത്ത (68) നിര്യാതയായി. സഹോദരങ്ങൾ: സെലീന, ഫിലോമിന, ഔസേഫ്, ആലീസ്, പരേതയായ അന്നം. സംസ്കാരം ചൊവ്വാഴ്ച പകൽ മൂന്നിന് കാരമുക്ക് സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.
എരുമപ്പെട്ടി: കാഞ്ഞിരക്കോട് കൊരട്ടിയാംകുന്ന് കോളനിയിൽ കാവീട്ടിൽ ഇറ്റാമൻ (68) കോവിഡ് ബാധിച്ച് മരിച്ചു. മുളംകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: മിനി. മക്കൾ: മിഥുൻ, മൃദുല.
തളിക്കുളം: ത്രിവേണി ഇത്തിക്കാട്ട് അയ്യപ്പൻ (87) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ശിവൻ, വിമല, ഉഷ, ശാന്തി, സനിൽകുമാർ. മരുമക്കൾ: അംബിക, ദാസൻ, ദാസൻ, ബാബു, റജീന.
എരുമപ്പെട്ടി: കുന്നത്തേരി പുലിക്കോട്ടിൽ വീട്ടിൽ പരേതനായ ഫ്രാൻസിസിെൻറ ഭാര്യ ഏല്യക്കുട്ടി (77) നിര്യാതയായി. മക്കൾ: മോളി, ഷാജു (തൃശൂർ ഗവ. എൻജിനീയറിങ് കോളജ് ജീവനക്കാരൻ). മരുമകൾ: തമ്പി, ഷാജി.
ചാവക്കാട്: തിരുവത്ര ബുലൈബിൽ ബംഗ്ലാവിൽ പരേതരായ കറുത്ത മൊയ്തുണ്ണി സാഹിബിെൻറയും ഫാത്തിമത്തുമ്മയുടെയും മകൻ കെ.എം. മുഹമ്മദ് ഇല്യാസ് (70) നിര്യാതനായി. ഭാര്യ: ഹന്നത്ത് ബീവി. സഹോദരങ്ങൾ: സക്കീന ബായി, പരേതരായ നൂറുദ്ദീൻ, മുഹമ്മദ് ഹാഷിം.