മൂവാറ്റുപുഴ: കോതമംഗലം രൂപതയിലെ മുതിർന്ന വൈദികനും മുൻ വികാരി ജനറാളുമായ മോൺ. ഡോ. മാത്യു വെള്ളാങ്കൽ (97) നിര്യാതനായി. പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. വിൻസെൻറ് ഡി പോൾ സഖ്യം അഖിലേന്ത്യ ചാപ്ലൈൻ, മൂവാറ്റുപുഴ നിർമല കോളജ് സുറിയാനി അധ്യാപകൻ, വടവാതൂർ സെമിനാരി, മൈനർ സെമിനാരി അധ്യാപകൻ, ജുഡീഷ്യൽ വികാരി, കോതമംഗലം രൂപത വികാരി ജനറാൾ എന്നീ സ്ഥാനങ്ങൾ വഹിച്ചു.
സഹോദരങ്ങൾ: പരേതരായ അന്നക്കുട്ടി പൈലി, ജോസഫ്, കുര്യാക്കോസ്, വർക്കി, മേരി എബ്രഹാം. മൃതദേഹം ഞായറാഴ്ച വൈകീട്ട് 4.30ന് രണ്ടാറിലെ സഹോദരപുത്രൻ പോൾ വെള്ളാങ്കലിന്റെ ഭവനത്തിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് രണ്ടാർ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.