Obituary
കളമശ്ശേരി: ചേർത്തല കോടംതുരുത്ത് വടക്കേ പായിക്കാട്ട് കുടുംബാംഗം കളമശ്ശേരി ചങ്ങമ്പുഴനഗർ അമ്പാടിയിൽ (റിട്ട. എച്ച്.ഐ.എൽ ജീവനക്കാരൻ) പി.എ. ഉണ്ണികൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: പി. വത്സലകുമാരി (റിട്ട. അധ്യാപിക).
തൈക്കൂടം: മുച്ചക്ര വാഹനത്തിൽ ലോട്ടറി വിറ്റുവന്ന അംഗപരിമിതെൻറ മൃതദേഹം കായലിൽനിന്ന് കിട്ടി. തൈക്കൂടം പള്ളിക്ക് സമീപം വാടകക്ക് താമസിക്കുന്ന വിജയെൻറ (45) മൃതദേഹമാണ് ശനിയാഴ്ച രാവിലെ പേത്താടെ തേവര ഫെറി ഭാഗത്തുനിന്ന് ലഭിച്ചത്.വ്യാഴാഴ്ച വൈകീട്ട് കച്ചവടം കഴിഞ്ഞ് തൈക്കൂടം പാലത്തിനടിയിലെ കലുങ്കിന് സമീപം ഇരിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. അപകടം ശ്രദ്ധയിൽെപട്ട സമീപവാസികളായ യുവാക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അപകടസമയത്ത് വേലിയിറക്കമായതിനാൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതായും സമീപവാസികൾ പറഞ്ഞു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് മരട് െപാലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.
പെരുമ്പാവൂര്‍: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഒഡിഷക്കാരനായ യുവാവ് തൂങ്ങിമരിച്ചു. കുറുപ്പംപടി പൊലീസ് സ്റ്റേഷന്‍പരിധിയിൽ നൂലേലി പള്ളിപ്പടിക്കുസമീപം വാടകക്ക് താമസിക്കുകയായിരുന്ന വിഷ്ണുകാരത് പ്രധാനാണ് (26), ഭാര്യ സിലയെ (23) കൊലപ്പെടുത്തിയ ശേഷം മുറിയിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ചത്. ഓടക്കാലിയിലെ പ്ലൈവുഡ് കമ്പനിയില്‍ തൊഴിലാളികളായിരുന്നു ഇരുവരും. രാവിലെ സമീപത്തെ ടാപ്പില്‍ വെള്ളം എടുക്കാൻ കാണാത്തതിനെതുടര്‍ന്ന് തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന അന്തര്സംസ്ഥാനക്കാരിയായ യുവതി ചെന്നുനോക്കിയപ്പോഴാണ് വിഷ്ണുകാരതിനെ തൂങ്ങിയനിലയില്‍ കണ്ടത്. ഇവര്‍ വിവരം കെട്ടിട ഉടമയെ അറിയിച്ചു. പിന്നീട് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മുറിയില്‍ സിലയെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരുമാസം മുമ്പാണ് ഇവര്‍ ഇവിടെ ജോലിക്കെത്തിയത്. ദമ്പതികള്‍ തമ്മില്‍ സ്ഥിരം കലഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. കോവിഡ് ടെസ്റ്റിനും പോസ്റ്റ്മോര്‍ട്ടത്തിനുമായി മൃതദേഹങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പള്ളുരുത്തി: കോവിഡ് ബാധിച്ച് പള്ളുരുത്തി വെള്ളേഴത്ത് െലയിൻ സജീവ് റോഡിൽ ചിറയിൽവീട്ടിൽ ഗോപി (68) നിര്യാതനായി. ഭാര്യ: ജയമ്മ. മക്കൾ: ബാബുരാജ്, ബബിത, ഗോപിക. മരുമക്കൾ: ജയൻ, സുനില, രാഹുൽ.
മരട്: ശാസ്ത്രിനഗർ മാരംകുളങ്ങര വീട്ടിൽ പരേതനായ മാധവെൻറ ഭാര്യ രുഗ്മിണി(80) നിര്യാതയായി. മക്കൾ: മണി, വേണു, പരേതനായ ശ്രീനിവാസൻ, ഗോപി, ബാലൻ, ലത. മരുമക്കൾ: മായ, ചന്ദ്രിക, ഗിരിജ.
പറവൂർ: ചെട്ടിക്കാട് വാലത്ത് കൊച്ചുപിള്ളയുടെ മകൻ ഗോപാലൻ (84) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഗിരിജ, ഹരി, മുരളി, ബിന്ദു. മരുമക്കൾ: അജി, ജിഷി, പ്രസാദ്, സരിത.
കളമശ്ശേരി: കേരള പൊലീസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി കെ.ജെ. ജോർജ് ഫ്രാൻസിസ് (84)നിര്യാതനായി.കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി, ഇടപ്പള്ളി ടോൾ എ.കെ.ജി ഗ്രന്ഥശാല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. പൊലീസ് സംഘടന, ചരിത്രം എന്നിവയെപ്പറ്റി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഭാര്യ: ഏലൂർ വലിയപറമ്പിൽ കുടുംബാംഗം യേദാസിയ. മക്കൾ: ജോസഫ് ഷാ (യു.എസ്.എ), മൈക്കിൾ ചെഗുവേര (ബിസിനസ്), ഐഡിത്ത് (ബിസിനസ്). മരുമക്കൾ: പരേതയായ വിനീത, ലിസ (ഗവ. ഹൈസ്കൂൾ, ഇടപ്പള്ളി).
ആലങ്ങാട്: കൊടുവഴങ്ങ പത്മാലയം (മാലിയിൽ) പരേതനായ തങ്കപ്പൻ നായരുടെ മകൻ പത്മകുമാർ (56) നിര്യാതനായി. മാതാവ്: പരേതയായ രതിയമ്മ. ഭാര്യ: അഞ്ജല. മകൾ: ആരതി. മരുമകൻ: വിഷ്ണു.
അങ്കമാലി: തുറവൂർ നെല്ലിനാട്ട് പൗലോസ് (72) നിര്യാതനായി. ഭാര്യ: അമലാപുരം ഇടപ്പുളവൻ കുടുംബാംഗം മേരി. മക്കൾ: ഷൈജൻ, ഷൈനി, ഷൈബി. മരുമക്കൾ: കണ്ണമാലി മേനംകാട്ട് ഷൈനി, കളമശ്ശേരി പുഴക്കരയിൽ ലിജു, ചമ്പന്നൂർ കണ്ണമ്പുഴ മാർട്ടിൻ.
മട്ടാഞ്ചേരി: കളപ്പുരക്കൽ വീട്ടിൽ പരേതനായ അസീസിെൻറ ഭാര്യ ആമിന(76) നിര്യാതയായി. മക്കൾ: സഫൂറ, മുൻസിർ, ബുഷ്റ, നാസർ, ഫാരിഷ, ഷഫീഖ്. മരുമക്കൾ: അബ്സി, ഗഫൂർ, ബീന, ഹാരിസ്, സഫീന, പരേതനായ ഉമ്മർ.
മരട്: ഉഴവ പായിക്കാട്ടു ലക്ഷ്മിവിഹാറിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ലക്ഷ്മിപിള്ള തങ്കച്ചി (77)നിര്യാതയായി. വൈക്കം അറക്കൽപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പി.എസ്. സന്തോഷ് കുമാർ, ബിന്ദുസതീഷ്, പരേതനായ വിനോദ് കുമാർ. മരുമക്കൾ: ബിന്ദു, ശോഭന, സതീഷ്.
പറവൂർ: പുത്തൻവേലിക്കര മാനാഞ്ചേരിക്കുന്ന് തൈപ്പറമ്പിൽ ടി.ഇ. രാമകൃഷ്ണെൻറ മകൻ റെനീഷ് (42) നിര്യാതനായി. മാതാവ്: പരേതയായ ചന്ദ്രിക. ഭാര്യ: സരിത. മക്കൾ: റിത്തുവിൻ കൃഷ്ണ, സയുവിൻ കൃഷ്ണ.