Obituary
പെരുമ്പാവൂർ: കണ്ടന്തറ മൂത്തേടൻ വീട്ടിൽ ഇണ്ടക്കൻ കൊച്ചഹമ്മദിന്റെ മകൻ അലി (70) നിര്യാതനായി. മക്കൾ: സജ്ന, സനോജ്, റിയാസ്. മരുമക്കൾ: ഷംസുദ്ദീൻ, ജുഹൈന, അൻസിയ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കണ്ടന്തറ ജമാഅത്ത് ഖബർസ്ഥാനിൽ.
മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാൽ തച്ചുകുന്നേൽ സുധാകരന്റെ ഭാര്യ ശ്രീദേവി (55) നിര്യാതയായി. മക്കൾ: സോനു, സ്വാതി. മരുമകൾ: അനു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
ഫോർട്ട്കൊച്ചി: സൗത്ത് താമരപ്പറമ്പ് കരിപ്പേൽ വീട്ടിൽ ട്രീസ സ്റ്റീഫൻ (ചേച്ച - 90) നിര്യാതയായി. അവിവാഹിതയാണ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് സാന്താക്രൂസ് ബസലിക്ക സെമിത്തേരിയിൽ.
മട്ടാഞ്ചേരി: തെക്കേമഠം സ്ട്രീറ്റിൽ എം. വേണു (60) നിര്യാതനായി. ഭാര്യ: ഭഗവതി. മകൾ: ഹർഷ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കൂവപ്പാടം ശ്മശാനത്തിൽ.
ശ്രീമൂലനഗരം: അമ്പാട്ടുപറമ്പിൽ പാപ്പു (77) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഗീത, ഗിരിജ, ഗിരി, സനി, ഗിരീഷ്, ഷൈലജ, ഷൈനി. മരുമക്കൾ: ഗിരിജൻ, മനോജ്, സഹദേവൻ, സുരേഷ്, ഗിരീഷ്, സുനിത.
വൈപ്പിൻ: എളങ്കുന്നപ്പുഴ പെരുമാള്‍പടി പേരിങ്ങോട് പരമേശ്വരന് (73) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: സാനു, സനല്‍. മരുമക്കള്‍: ദിവ്യ, പ്രജിത.
ഫോർട്ട്കൊച്ചി: മാന്തറ പ്രണവം വീട്ടിൽ വാസുദേവൻ (92) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: പരേതരായ ലക്ഷ്മിക്കുട്ടി, നളിനാക്ഷി.
കളമശ്ശേരി: പുന്നക്കാട്ടുമൂല ചിറമുഖത്ത് കൈതപ്പാടത്ത് പരേതനായ മരക്കാറുടെ മകൻ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സഫിയ, സൈനബ, കരീം, അബ്ബാസ്, മരുമക്കൾ: റഷീദ്, ഷെമീന, ജിംഷി, പരേതനായ മാഹിൻ കുട്ടി. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് തൃക്കാക്കര ഖബർസ്ഥാനിൽ.
പെരുമ്പാവൂർ: മാറമ്പള്ളി ചിത്തിരതോപ്പിൽ വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ സുലൈഖ (84) നിര്യാതയായി. മക്കൾ: നൂഹ്, സാജിത, ഐഷ, റാബിയ, ഷമീറ. മരുമക്കൾ: ഹബീബ്, നാദിർഷ, സമീർ, ഷമീറ, പരേതനായ അബ്ദുൽ കരീം.
മൂവാറ്റുപുഴ: വേളാങ്കണ്ണി തീർഥയാത്രക്ക് പോയയാൾ കുഴഞ്ഞുവീണ് മരിച്ചു. മേക്കടമ്പ് ചേരിയിൽ (മനയത്ത് പുത്തൻപുരയിൽ) ബിജു വർഗീസാണ് (46) മരിച്ചത്. സുഹൃത്തുക്കളുമൊത്ത് വേളാങ്കണ്ണി പള്ളി സന്ദർശിച്ചിറങ്ങുമ്പോൾ ബുധനാഴ്ച ഉച്ചക്ക് രണ്ടിന് അവിടെവെച്ച് കുഴഞ്ഞുവീണു. നാഗപട്ടണം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി മരിച്ചു. പിതാവ്: പരേതനായ വർഗീസ്. മാതാവ്: മേക്കടമ്പ് നങ്ങാപറമ്പേൽ കുടുംബാംഗം ഏലിയാമ്മ. ഭാര്യ: ജാൻസി. സഹോദരങ്ങൾ: റോയ്, റെജി.
വൈപ്പിൻ: പള്ളിപ്പുറം കോൺവന്റ് പടിഞ്ഞാറ് മാവുംതൈയിൽ ഡോ. സെലിൻ മാത്യു (86) നിര്യാതയായി. മകൾ: ബിന്ദു. മരുമകൻ: ബെൻസൺ.
മൂവാറ്റുപുഴ: ഡി.സി.സി ജനറൽ സെക്രട്ടറി തൃക്കളത്തൂർ ശ്രീവത്സം വീട്ടിൽ പി.വി. കൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: അമ്മിണിക്കുട്ടി. മക്കൾ: സുധീർ (സെക്രട്ടറി, മൂവാറ്റുപുഴ സർവിസ് സഹകരണ ബാങ്ക്), സംഗീത. മരുമക്കൾ: ഷണ്മുഖൻ, രഞ്ജിനി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.