Obituary
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 16ാം വാർഡ് കൊച്ചാവശേരിയിൽ പൊന്നപ്പൻ (69) കോവിഡ് ബാധിച്ച് മരിച്ചു. നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ: ഓമന. മക്കൾ: അജിത് കുമാർ, സരിത. മരുമക്കൾ: പ്രവീണ, പ്രമോദ് ദാസ്.
അമ്പലപ്പുഴ: സ്കൂട്ടറിൽ തട്ടി നിയന്ത്രണംതെറ്റിയ ബൈക്കിടിച്ച് കാൽനടക്കാരൻ മരിച്ചു. അമ്പലപ്പുഴ കരൂർ പുത്തൻപറമ്പിൽ പരമേശ്വരനാണ് (70) മരിച്ചത്. ദേശീയപാതയിൽ കരൂർ ജങ്ഷനുസമീപം ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം.ഹരിപ്പാട് ഭാഗത്തേക്ക് സുഹൃത്തുമായി പോകുകയായിരുന്ന കൊല്ലം മൈനാഗപ്പള്ളി വഴത്തറ വടക്കേതിൽ വീട്ടിൽ ആദർശ് (23) ഓടിച്ച ബൈക്ക്, എതിരെവന്ന പട്ടണക്കാട് വെളിത്തറ നവാസ് (43), ഭാര്യ ജസീന (39) എന്നിവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചു. തുടർന്ന് കാൽനടക്കാരനായ പരമേശ്വരനെയും ഇടിക്കുകയായിരുന്നു. അമിതവേഗതയിൽ എത്തിയ ബൈക്ക് പാതയോരത്തെ മരത്തിലിടിച്ചാണ് നിന്നത്. നാട്ടുകാർ ചേർന്ന് അപകടത്തിൽപെട്ടവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുത്രിയിലെത്തിച്ചെങ്കിലും പരമേശ്വരൻ മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഓമനയാണ് പരമേശ്വരെൻറ ഭാര്യ. മക്കൾ: ലൈജു, സീമ, രതീഷ്. മരുമക്കൾ: സന്തോഷ്, പരേതനായ ബാബു. പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി.
തുറവൂർ: ഗൃഹനാഥനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കോടംതുരുത്ത് പഞ്ചായത്ത് ഒന്നാംവാർഡ് നീണ്ടകര അറയ്ക്കൽ അസീസിനെയാണ് (59) മരിച്ചനിലയിൽ കണ്ടെത്തിയത്. 16ന് സാധനങ്ങൾ വാങ്ങാൻ വീട്ടിൽനിന്ന് പുറത്തുപോയ അസീസ് രാത്രി വൈകിയും വീട്ടിലെത്തിയില്ല.വീട്ടുകാർ അന്വേഷണം നടത്തുന്നതിനിടെ ശനിയാഴ്ച രാത്രി വീടിന് 400 മീറ്റർ അകലെയുള്ള തോട്ടിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നത് മത്സ്യത്തൊഴിലാളികളാണ് കണ്ടത്. കുത്തിയതോട് പൊലീസെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. താറാവ് കർഷകനായിരുന്നു. ഭാര്യ: നിസ. മക്കൾ: അമൽ, ഓൻസി, ടോം, ജെറി, ആവില.
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഇരമല്ലിക്കര കളീക്കൽ വീട്ടിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ രാജമ്മ (83) നിര്യാതയായി. മക്കൾ: പ്രസന്ന, മുരളീധരൻ പിള്ള. മരുമക്കൾ: ചന്ദ്രൻ പിള്ള, സുശീല മുരളി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
ചാരുംമൂട്: കോമല്ലൂർ ചേലക്കാട്ടയ്യത്ത് വെളുമ്പൻ കുഞ്ഞുകുട്ടി (78) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: പ്രസന്ന, സുലോചന, പ്രകാശ്, പ്രദീപ്. മരുമക്കൾ: സുരേന്ദ്രൻ, രാമചന്ദ്രൻ, അമ്പിളി, ഷൈനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.
തൃക്കുന്നപ്പുഴ: പാനൂർ കടമ്പോലിതുണ്ടിൽ പരേതനായ മുഹമ്മദ്കുഞ്ഞിെൻറ ഭാര്യ മറിയുമ്മ (73) നിര്യാതയായി. മക്കൾ: റജീന, ശിഹാബ്, ഷിജി, സിയാദ്. മരുമക്കൾ: അബ്ദുൽമജീദ്, അമീറ, തസ്നി, ഷക്കീല, സഫിയത്ത്.
പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡ് കുണ്ടേശ്ശേരി സദെൻറ ഭാര്യ രമാദേവി (56) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: അജേഷ്, അഖിലേഷ്. മരുമക്കൾ: മൃദുല, രേഷ്മ.
ചേർത്തല: കോവിഡ് ബാധിച്ച് വയലാർ പഞ്ചായത്ത് മൂന്നാം വാർഡിൽ മഠത്തിൽ മണിയൻ (76) മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: ലീല. മക്കൾ: രതീഷ്, രതി, രജനി. മരുമകൾ: ശ്രീദേവി.
ചാരുംമൂട്: താമരക്കുളം ചത്തിയറ കൊല്ലിരേത്ത് വൃന്ദാവനത്തിൽ പരേതനായ മാധവക്കുറുപ്പിെൻറ ഭാര്യ ഭവാനിയമ്മ (103) നിര്യാതയായി. മകൾ: ഓമനയമ്മ. മരുമകൻ: പരേതനായ ഗംഗാധരൻ പിള്ള. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം 23ന് രാവിലെ എട്ടിന്.
അമ്പലപ്പുഴ: നീർക്കുന്നം വടക്കേകറുകയിൽ മല്ലശ്ശേരി അബൂബക്കർ (68) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഇബ്രാഹിം, ഇസ്മാഈൽ, റസിയ, റസീന. മരുമകൻ: നവാസ് (കെ.എസ്.ഡി.പി കലവൂർ).
അമ്പലപ്പുഴ: നീർക്കുന്നം കിഴക്ക് വലിയപറമ്പിൽ മോഹെൻറ ഭാര്യ ലളിത (63 )നിര്യാതയായി. മക്കൾ: മധു, മഹേഷ്, മായ. മരുമക്കൾ: ബിന്ദു, ദീപ, സുരേഷ്.
മാരാരിക്കുളം: മോട്ടോർ വാഹന വകുപ്പിെൻറ പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവർ മരിച്ച നിലയിൽ. ചവറ കോയിവിള പുത്തൻസങ്കേതം വയലുവീട്ടിൽ പടിഞ്ഞാറ്റതിൽ (ഷാനവാസ് മൻസിൽ) മുഹമ്മദ് സാലിയുടെ മകൻ ഷാനവാസാണ് (37) മരിച്ചത്. ദേശീയപാതയോരത്ത് മാരാരിക്കുളം കളിത്തട്ടിനു സമീപം വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മെറ്റൽ പൊടിയുമായി എറണാകുളം ഭാഗത്തുനിന്ന് വരുകയായിരുന്ന ലോറി ദേശീയപാതയോരത്ത് നിർത്തി ഡ്രൈവറും ക്ലീനർ വിൻസെൻറും കൂടി സമീപത്തെ തട്ടുകടയിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് പിന്നാലെ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ ജീപ്പ് എത്തിയത്. ജീപ്പിൽ നിന്നിറങ്ങിയ ഉദ്യോഗസ്ഥർ ലോറിയുടെ സമീപമെത്തിയപ്പോൾ ഡ്രൈവറും ക്ലീനറും മുന്നോട്ടു നടന്നിരുന്നു. ഉദ്യോഗസ്ഥർ പിന്തുടർന്നതോടെ ഇവർ തട്ടുകടക്ക് സമീപത്തെ ചെറിയ ഇടവഴിയിലൂടെ ഓടുകയായിരുന്നു. ഇരുവരെയും കണ്ടെത്താൻ കഴിയാത്ത ഉദ്യോഗസ്ഥർ ലോറിയിൽനിന്നു ഉടമയുടെ ഫോൺ നമ്പർ മനസ്സിലാക്കി വിളിക്കുകയും അടുത്ത ദിവസം കൊണ്ടുവന്ന് പിഴ അടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉദ്യോഗസ്ഥർ പോയതോടെ ക്ലീനർ ഷാനവാസിെൻറ മൊബൈലിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പൊലീസ് സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിലാണ് സമീപത്തെ വീടിെൻറ പുരയിടത്തിൽ മരിച്ച നിലയിൽ ഷാനവാസിനെ കണ്ടെത്തിയത്. രാവിലെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഷാനവാസ് ഓട്ടത്തിനിടെ മതിലിലോ മറ്റെവിടെയെങ്കിലും ഇടിച്ചുവീണതോ ഹൃദയതകരാറോ ആവാം മരണകാരണമെന്ന് മാരാരിക്കുളം സി.ഐ എസ്. രാജേഷ് പറഞ്ഞു. അധികം ഭാരമുള്ളതിനാൽ വലിയ തുക പിഴ ഈടാക്കുമെന്ന ഭയത്തിലാണ് ഓടിയതെന്ന് ക്ലീനർ മൊഴി നൽകി. ലോറിയിൽ മെറ്റൽപൊടി അല്ലാതെ മറ്റൊന്നും കണ്ടെത്താനായിട്ടില്ല. പരേതയായ ലൈലയാണ് ഷാനവാസിെൻറ മാതാവ്. ഭാര്യ: നിസ. മക്കൾ: ഹലീമ, ഫറൂഖ്, ഫാത്തിമ.