Obituary
മണ്ണഞ്ചേരി: പഞ്ചായത്ത് 18ാം വാർഡ് കളമ്പൂൽ വെളിയിൽ പരേതനായ കൃഷ്ണെൻറ ഭാര്യ സാവിത്രി (85) നിര്യാതയായി. മക്കൾ: ശശികുമാർ, കനകമ്മ. മരുമക്കൾ: ശകുന്തള, ഗോപിനാഥൻ.
ചേര്‍ത്തല: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് തിരുനല്ലൂര്‍ പുത്തന്‍തറ ശാന്തന് (83) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: അനിത, ഗീത, അജിത, സജിത. മരുമക്കള്‍: പുഷ്പന്, വിജയന്, അശോകന്, സാബു.
അരൂർ: എഴുപുന്ന തെക്ക് വല്ലേത്തോട് കോനാട്ടുതറ പരേതനായ ഗോപാലെൻറ ഭാര്യ വിലാസിനി (85) കോവിഡ് ബാധിച്ച് മരിച്ചു. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കട്ടിലിൽനിന്ന് വീണ് കാലൊടിഞ്ഞ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മക്കൾ: സുധർമ, രാധ, ഗീത, ഉദയകുമാർ. മരുമക്കൾ: ശശി, ഗോപി, ഹരിദാസ്, സോഫിയ.
അരൂർ: കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അരൂർ പടിഞ്ഞാറെ തോപ്പിൽ കുഞ്ഞുമുഹമ്മദ് (71) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: കബീർ, ജമീല, സുൽഫത്ത്, റംലത്ത്. മരുമക്കൾ: നസീമ, കബീർ.
മണ്ണഞ്ചേരി: പഞ്ചായത്ത് 17ാം വാർഡ് നരിയിൽ ഔസാക്കുട്ടിയുടെ ഭാര്യ മേരിക്കുട്ടി (90) നിര്യാതയായി. മക്കൾ: ട്രീസ. മരുമകൻ: പരേതനായ മൈക്കിൾ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മുഹമ്മ സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.
അമ്പലപ്പുഴ: പുന്നപ്ര പുത്തൻപുരക്കൽ പി.സി. പീറ്റർ നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഉഷ ബാബു, സുമ ജോയി, ജയ ഷാജി, ജോഷി പീറ്റർ, ഷിജി ലാലു. മരുമക്കൾ: ബാബു, ജോയി, വി.എൽ. ഷാജി, പ്രിൻസി ജോഷി, ലാലുമോൻ.
കായംകുളം: കണ്ടല്ലൂർ തെക്ക് കിടങ്ങിൽ പുതുവൽ പരേതനായ നാണുവിെൻറ ഭാര്യ രുദ്രാണി (94) നിര്യാതയായി. മക്കൾ: സോമലത, ഷേർളി. മരുമക്കൾ: പൊന്നപ്പൻ, രത്നാനന്ദൻ.
ചേര്‍ത്തല: പള്ളിപ്പുറം പഞ്ചായത്ത് 10ാം വാര്‍ഡ് തിരുനല്ലൂര്‍ വെളീപ്പറമ്പില്‍ രാജെൻറ മകന് രതീഷ് (കണ്ണന് -35) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: ആനന്ദവല്ലി. സഞ്ചയനം 29ന് രാവിലെ 11.45ന്.
ചെങ്ങന്നൂർ: ആലാ പെണ്ണുക്കര മല്ലപ്പള്ളിൽ വീട്ടിൽ റിട്ട. സുബേദാർ മേജർ കെ.കെ. രാമകൃഷ്ണക്കുറുപ്പിെൻറ ഭാര്യ എം.കെ. രാജമ്മ (88) നിര്യാതയായി. മക്കൾ: വിമൽ പ്രസാദ്, രമേശ് പ്രസാദ് (സജി ചെറിയാൻ എം.എൽ.എയുടെ പേഴ്സനൽ അസി.), പ്രഭാ ടി. സൺ. മരുമക്കൾ: മിനി, ശ്രീരേഖ.
ആലപ്പുഴ: വെള്ളം ചൂടാക്കുന്നതിനിടെ അടുപ്പിൽനിന്ന് തീപടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. ആര്യാട് പഞ്ചായത്ത് ഒമ്പതാം വാർഡ് കുറ്റിച്ചിറ വീട്ടിൽ ബിജുവിെൻറ ഭാര്യ സജിതയാണ് (38) മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. വീടിന് പുറത്തുള്ള അടുപ്പിൽ വെള്ളം ചൂടാക്കാൻ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചപ്പോൾ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു.വള്ളത്തിെൻറ എൻജിനിൽ ഒഴിക്കാൻ സമീപം സൂക്ഷിച്ചിരുന്ന പെട്രോൾ തെറിച്ചതും അപകടത്തിെൻറ ആഘാതം കൂട്ടി. ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രി ഐ.സി.യുവിലേക്ക് മാറ്റി. ബുധനാഴ്ച മരിച്ചു. ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായ ബിജുവാണ് ഭർത്താവ്. മക്കൾ: വർഷ, അഭിനവ്.
ആലപ്പുഴ: വെള്ളം ചൂടാക്കുന്നതിനിടെ അടുപ്പിൽനിന്ന് തീപടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. ആര്യാട് പഞ്ചായത്ത് ഒമ്പതാം വാർഡ് കുറ്റിച്ചിറ വീട്ടിൽ ബിജുവിെൻറ ഭാര്യ സജിതയാണ് (38) മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. വീടിന് പുറത്തുള്ള അടുപ്പിൽ വെള്ളം ചൂടാക്കാൻ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചപ്പോൾ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു.
വള്ളത്തിെൻറ എൻജിനിൽ ഒഴിക്കാൻ സമീപം സൂക്ഷിച്ചിരുന്ന പെട്രോൾ തെറിച്ചതും അപകടത്തിെൻറ ആഘാതം കൂട്ടി. ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രി ഐ.സി.യുവിലേക്ക് മാറ്റി. ബുധനാഴ്ച മരിച്ചു. ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായ ബിജുവാണ് ഭർത്താവ്. മക്കൾ: വർഷ, അഭിനവ്.
തൃക്കുന്നപ്പുഴ: കടൽത്തീരത്ത് വയോധികെൻറ മൃതദേഹം കണ്ടെത്തി. പതിയാങ്കര പള്ളിമുക്കിന് പടിഞ്ഞാറ് കടൽത്തീരത്താണ് ചൊവ്വാഴ്ച രാവിലെ 70 വയസ്സ് തോന്നിക്കുന്ന അജ്ഞാതെൻറ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചയോ തിങ്കളാഴ്ച വൈകീട്ടോ കടലിൽ വീണതാവാമെന്നാണ് െപാലീസ് നിഗമനം. 160 സെ.മീ. ഉയരമുണ്ട്. ഇരുനിറം, വയറ്റിൽ ശസ്ത്രക്രിയ നടത്തിയതിെൻറ അടയാളമുണ്ട്. ശരീരത്തിൽ വെളുത്ത പാടുകളും ഉണ്ട്. കൈയിൽ സ്വർണനിറത്തിെല മോതിരവുമുണ്ട്. തോട്ടപ്പള്ളി കോസ്റ്റൽ െപാലീസ് തുടർ നടപടി സ്വീകരിച്ചു.
ചേർത്തല: കോവിഡ് ബാധിച്ച് വയോധിക മരിച്ചു. കടക്കരപ്പള്ളി ഒമ്പതാം വാർഡ് ശ്രീനിലയത്തിൽ പരേതനായ സി.ആർ. ശ്രീധരെൻറ ഭാര്യ കെ. സുശീലാമ്മയാണ് (73) മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു. മക്കൾ: കുസുമം, അനിൽകുമാർ, രാജലക്ഷ്മി. മരുമക്കൾ: മോഹൻദാസ്, സജിറാം, സംഗീത.