Obituary
തിരുവല്ല: ചാത്തങ്കരി തെക്കേഅറ്റത്ത് അനുരുദ്ധൻ (73) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അനീഷ്, അനില, അനൂപ്. മരുമക്കൾ: ലീതു, ലിനു. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.
കോന്നി: ബി.ജെ.പി അരുവാപ്പുലം പഞ്ചായത്ത് സെക്രട്ടറിയും ഐരവൺ കോയിക്കൽ പുത്തൻവീട്ടിൽ ജയകുമാർ (ഉല്ലാസ് -48) കുഴഞ്ഞുവീണ് മരിച്ചു. ശനിയാഴ്ച ഉച്ചയോടെ ഇദ്ദേഹം നടത്തുന്ന വർക്ഷോപ്പിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു. സംസ്കാരം പിന്നീട്.
പത്തനംതിട്ട: പേട്ട പുത്തൻവീട്ടിൽ എസ്.എം. മുഹമ്മദ് ഇസ്മായിൽ (62) നിര്യാതനായി. ഭാര്യ: നൂർജഹാൻ ബീഗം. മകൻ: മുഹമ്മദ് ഹാരിസ്.
വായ്പൂര്: പെരുമ്പാറ പുത്തൻപുരക്കൽ പി.ടി. ഫിലിപ്പ് (74) നിര്യാതനായി. ഭാര്യ: കല്ലൂപ്പാറ മേപ്രത്ത് ഗ്രേസി. മക്കൾ: ലെനി, ലിജി, ലിബി. മരുമക്കൾ: രവി, ജിജോ. സംസ്കാരം ഞായറാഴ്ച രണ്ടിന് വായ്പൂര് സെൻറ് മേരീസ് പഴയ സുറിയാനി പള്ളി സെമിത്തേരിയിൽ.
കല്ലൂപ്പാറ: കോവിഡ് ബാധിച്ച് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ചികിത്സയിലിരുന്ന വടക്കയിൽ കാവുംമുറിയിൽ കെ.കെ. ഗീവർഗീസ് (രാജു -66) മരിച്ചു. ഭാര്യ: നെല്ലിമല ആനപ്പാറയ്ക്കൽ സൂസൻ. മക്കൾ: റെനി, റെഞ്ചി, റിനോ. മരുമക്കൾ: റെജി, റോജി.
ചായലോട്: കുന്നത്ത് ഷൈനിഭവനിൽ കെ. ജോയി (72) നിര്യാതനായി. ഭാര്യ: പത്തനംതിട്ട കൊറോന്നിൽ കുടുംബാംഗം എൽസി. മക്കൾ: ഷൈനി, ഷീന. മരുമക്കൾ: ഡോ. ജിത്തു (കുവൈത്ത്), എബി (ദുബൈ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പത്തനാപുരം ഹെവൻലി ഫീസ്റ്റ് ചർച്ച് സെമിത്തേരിയിൽ.
പുനലൂർ: പി.വി.കെ കൺസ്ട്രക്ഷൻസ് ഉടമയും പി.ഡബ്ല്യു.ഡി കോൺട്രാക്ടറും ഐ.പി.സി സഭ കൗൺസിൽ അംഗവുമായ വൻവിള പുത്തൻപുരയിൽ പി.വി. കുട്ടപ്പൻ (69) നിര്യാതനായി. ഐ.പി.സി കൊട്ടാരക്കര മേഖല ജോയൻറ് സെക്രട്ടറിയും പുനലൂർ സെൻറർ ട്രഷററുമാണ്. ഭാര്യ: ഏനാത്ത് മുല്ലവേലി കിഴക്കേതിൽ ശാന്തമ്മ. മക്കൾ: സിജി ലിജോ (സൗദി), സിജോ കെ. വർഗീസ് (മസ്കത്ത്). മരുമക്കൾ: ലിജോ വർഗീസ്, സുബി സിജോ. സംസ്കാരം പിന്നീട്.
തുരുത്തിക്കാട്: മധുരംപൊയ്കയിൽ എം.വി. വർഗീസ് (87) അമേരിക്കയിൽ നിര്യാതനായി. ഭാര്യ: പരിയാരം കാവിൻപുറം കുഞ്ഞുമോൾ. മക്കൾ: ശാന്തമ്മ, സൂസമ്മ, സുനിൽ. സംസ്കാരം ശനിയാഴ്ച അമേരിക്കയിൽ.
ചെങ്ങരൂർ: കുറ്റിപൂവത്തുങ്കൽ കുട്ടപ്പെൻറ മകൻ കെ.കെ. രാജപ്പൻ (52) നിര്യാതനായി. ഭാര്യ: തെക്കേക്കര പ്ലാന്തോട്ടം ലത. മക്കൾ: ആതിര, രഞ്ജു. മരുമകൻ: അനിൽ തോട്ടക്കാട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വസതിയിലെ ശുശ്രൂഷക്കുശേഷം കല്ലൂപ്പാറ പൊതുശ്മശാനത്തിൽ.
അടൂര്‍: ഏഴംകുളം അറുകാലിക്കല്‍ കിഴക്ക് കൃഷ്ണഭവനില്‍ ആര്. നന്ദകുമാറിെൻറ ഭാര്യ ജ്യോതിലക്ഷ്മി (55) നിര്യാതയായി. മക്കള്‍: നിമിഷ, നിമിത. മരുമക്കള്‍: ജയേഷ്, മിഥുന്. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പില്‍.
അടൂര്‍: കോണ്‍ഗ്രസ് അടൂര്‍ ബ്ലോക്ക് സെക്രട്ടറി പെരിങ്ങനാട് പുത്തന്‍ചന്തയില്‍ അമ്പാടിയില്‍ വീട്ടില്‍ സുരേഷ് അമ്പാടിയില്‍ (പട്ടര് സുരേഷ്-58) നിര്യാതനായി. അടൂര്‍ കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും അടൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് മുന്‍ അംഗവും ഓള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് അടൂര്‍ താലൂക്ക് പ്രസിഡൻറുമാണ്. ഭാര്യ: അനിത. മകള്‍: ആഷ സുരേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
വെട്ടിപ്പുറം: പുളിങ്കുന്നിൽ രാഘവൻ ആചാരി (79) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: പ്രസാദ്, പ്രദീപ്, പ്രിയ. മരുമക്കൾ: ബിന്ദു, ശ്രീജ, രാജീവ്. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.