വടശ്ശേരിക്കര: പൊൻപുഴ മഠത്തിൽ പി.കെ. സോമൻ പിള്ള (റിട്ട. അധ്യാപകൻ, പെരുനാട് ഹൈസ്കൂൾ -82) നിര്യാതനായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരുനാട് യൂനിറ്റ് സ്ഥാപക അംഗമാണ്. പരിഷത്ത് പത്തനംതിട്ട ജില്ല പ്രസിഡൻറ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എം പെരുനാട് ലോക്കൽ സെക്രട്ടറി, പെരുനാട് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്, അക്ഷര കേരളം സാക്ഷരത ജില്ല കോഓഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: ഓമനക്കുട്ടി അമ്മാൾ (റിട്ട. അധ്യാപിക, റാന്നി പെരുനാട് ഹൈസ്കൂൾ). മക്കൾ: ഷീല, പരേതനായ സുനിൽ, സുദിൻ (എ.എസ്.ഒ, കേന്ദ്രീയ വിദ്യാലയം എറണാകുളം). മരുമക്കൾ: ജയരാജ്, പരേതയായ ലേഖ, സീമ. വെള്ളിയാഴ്ച ഉച്ചക്ക് 12വരെ പെരുനാട് വസതിയിൽ പൊതുദർശനത്തിന് വെച്ചശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പഠനത്തിനായി വിട്ടുനൽകും.