കീഴ്വായ്പൂര്- പെരുമ്പ്രാമാവ്: പുത്തൻപുരയ്ക്കൽ പരേതനായ പി.എം. എബ്രഹാമിന്റെ ഭാര്യ മറിയാമ്മ എബ്രഹാമും (94), മകൻ ശമുവേൽ എബ്രഹാമും (അച്ചൻകുഞ്ഞ്- 52) മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. മകൻ ശുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിച്ചത് അറിഞ്ഞ് കഴിഞ്ഞ ദിവസം രാത്രി 9.15ന് മാതാവും വ്യാഴാഴ്ച രാവിലെ 9.15ന് മകൻ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. ശമുവേൽ അവിവാഹിതനാണ്. മറിയാമ്മ വാലാങ്കര വെട്ടിക്കൽ കുടുംബാംഗമാണ്.
മറ്റുമക്കൾ: എബ്രഹാം മത്തായി (ആധാരം എഴുത്ത്, മല്ലപ്പള്ളി), പി.വി. വർഗീസ് (ഇവാഞ്ചലിസ്റ്റ്), തോമസ് എബ്രഹാം (ആധാരം എഴുത്ത്, മല്ലപ്പള്ളി), പരേതയായ ലീലാമ്മ. മരുമക്കൾ: സൂസമ്മ മാത്യു, ബീന തോമസ്, റാന്നി നെല്ലിക്കമൺ ദാനിയേൽ, പരേതയായ വത്സമ്മ വർഗീസ്. ഇരുവരുടെയും സംസ്കാരം 31ന് രാവിലെ 12ന് പരയ്ക്കത്താനം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.