Obituary
മലയിൻകീഴ്: മച്ചേൽ വടക്കേവിളാകത്ത് വീട്ടിൽ വിജയപ്രകാശ് (39, കുട്ടു) നിര്യാതനായി. പിതാവ്: വിജയകുമാർ. മാതാവ്: വൽസലകുമാരി. ഭാര്യ: സൗമ്യ. സഹോദരങ്ങൾ: വിജയപ്രസാദ്, വിഷ്ണുപ്രസാദ്, വിഷ്ണുപ്രിയ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
നെടുമങ്ങാട്: കുന്നം കൊപ്പം നീലാഞ്ജനത്തിൽ ദേവദാസൻ (70-റിട്ട. എ.എസ്.െഎ) നിര്യാതനായി. ഭാര്യ: ഡെയ്സി. മക്കൾ: മഞ്ജുഷ, രഞ്ജുഷ, രതീഷ്. മരുമക്കൾ: അനിൽകുമാർ, ദിലീപ്, ശ്രീദേവി. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന് പത്താംകല്ല് സെൻറ് ജോസഫ് പള്ളിയിൽ.
കാട്ടാക്കട: മാറനല്ലൂർ കണ്ടല സുനിൽ ഭവനിൽ ഹാജി മുഹമ്മദ് ഹനീഫയുടെ ഭാര്യ ഷാഹിദ ബീവി (75) നിര്യാതയായി. മക്കൾ: പരേതയായ െെഷല, സുനിൽ, സബീന. മരുമക്കൾ: ജബ്ബാർ (റിട്ട. സെപ്ലെ ഒാഫിസർ), ഷീജ, അഡ്വ. എം.എച്ച്. അഷ്റഫ്
മടവൂർ: മടവൂർ മാങ്കോണം എ.എസ് ഹൗസിൽ മുഹമ്മദ് ഹനീഫയുടെ മകൾ അനീസബീവി (68) നിര്യാതയായി. ഭർത്താവ്: ഷാഹുൽഹമീദ്. മക്കൾ: ഷാജഹാൻ, തനൂജ. മരുമക്കൾ: ഫൈസൽ, സജീന.
പള്ളിപ്പുറം: കരിച്ചാറയിൽ തോപ്പിൽ വീട്ടിൽ ഗോപിനാഥൻ നായർ (65) നിര്യാതനായി. ഭാര്യ: ഉഷകുമാരി. മക്കൾ: മീനാകുമാരി, ബിനുകുമാർ. മരുമക്കൾ: അനിൽകുമാർ, നീതു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
കിളിമാനൂർ: കിളിമാനൂർ കൊട്ടാരത്തിൽ അയ്യപ്പൻകാവ് ശാസ്താരം വീട്ടിൽ കെ.എം. രാജരാജവർമ (78, ചെറുണ്ണിത്താൻ) നിര്യാതനായി. ദീർഘകാലം കൊട്ടാരം ട്രസ്റ്റ് സെക്രട്ടറി, സ്പെഷൽ യു.പി.എസ് മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കിളിമാനൂരിലെ ആദ്യകാല ടൈപ്റൈറ്റിങ് സ്ഥാപനമായ ഉദയാ കോമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപന ഉടമയായിരുന്നു. സി.പി.എം കൊട്ടാരം ബ്രാഞ്ച് മെംബറും ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്നു. ഭാര്യ: ഗിരിജാവർമ. മക്കൾ: ഗായത്രിവർമ (കാരുണ്യ മെഡിക്കൽ സൊസൈറ്റി), ശ്രീകല വർമ (ഹൈദരാബാദ്). മരുമക്കൾ: രമേശ് വർമ (ആർ.ആർ. വി. എച്ച്.എസ്.എസ്), മധുവർമ (ഹൈദരാബാദ്). മരണാനന്തരകർമങ്ങൾ ശനിയാഴ്ച രാവിലെ 11ന് കൊട്ടാരം ശ്മശാനത്തിൽ നടക്കും.
മുടപുരം: മുട്ടപ്പലം പൊടിയൻ മുക്ക് (എം.എഫ്.എ.സി ജങ്ഷൻ) ഷീലാസിൽ പരേതനായ രവീന്ദ്രെൻറ ഭാര്യ സുലോചന (76) നിര്യാതയായി. മക്കൾ: ഷീല, ബീന, സജീവ്. മരുമക്കൾ: സത്യൻ, ഷാബി, ഷെറിൻ.
കിളിമാനൂർ: വെള്ളല്ലൂർ മേലേതെങ്ങുവിള വീട്ടിൽ സരോജിനി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ദിവാകരൻ. മക്കൾ: വത്സല, സുരേഷ് ബാബു, ഷീല. മരുമക്കൾ: ശശിധരൻ, ചിന്നു, വേണുഗോപാൽ.
വഞ്ചീയ്ക്കൽ: ഒല്ലശ്ശേരിയിൽ സുനിത ഭവനിൽ വി. ശിവാനന്ദൻ (89) നിര്യാതനായി. ഭാര്യ: പത്മാക്ഷി. മക്കൾ: പരേതയായ സുനിത, സുരേഷ്, ഗീത. മരുമക്കൾ: അശോകൻ, ഷീല, ശ്രീകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
വർക്കല: മുണ്ടയിൽ കൈലാസത്തിൽ കെ. സഹദേവൻ (79 റിട്ട. സൂപ്രണ്ട്, എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: ശാന്തിനി. മക്കൾ: വിപിൻദേവ്, സച്ചിൻദേവ്, നിഷ. മരുമക്കൾ: നിജിത, അജിത്കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
വെള്ളറട: ചെമ്പൂര് ചിലമ്പറ പനയറതല വീട്ടില്‍ ആന്‍ ഫ്രാങ്ക്ലിന് റസലെൻറ ഭാര്യ സ്മിത ഫ്രാങ്ക്ലിന് (48) നിര്യാതയായി. മക്കള്‍: അഫിന് റസല്‍, അപര്‍ണ റസല്‍. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ചിലമ്പറ കുടുംബവീട്ടില്‍.
പൊഴിയൂർ: തൈവിളാകം വീട്ടിൽ മൈതീൻ പീരു (72) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: ഹസീന, സുജ, റഹീം, അൻസാർ, അസ്രത്ത്, അഷ്റഫ്, സബീർ ഖാൻ. മരുമക്കൾ: ജാഹിർ ഹുസൈൻ, ഹക്കീം, റസിയ, അൻസിയ, സലാം, സിജ്ന, നസീയ.