Obituary
വെള്ളറട: ചെറുവല്ലൂര്‍ വാറുവിള പുത്തന്‍ വീട്ടില്‍ ശശിധരന് (64) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കള്‍: രാജേഷ് (സൈനികന്), സതീഷ്, ഉമേഷ്. മരുമകള്‍: റീതു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
കിളിമാനൂർ: നഗരൂർ ആലിെൻറമൂട് കൊപ്പത്തിൽ ജസീനാ മൻസിലിൽ മുഹമ്മദ് സാലി (70) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ജസീന, സുനീർ. മരുമകൻ: നിസാമുദ്ദീൻ.
കല്ലമ്പലം: വെട്ടിമൺകോണം പൊയ്കവിളവീട്ടിൽ പരേതനായ സോമെൻറ ഭാര്യ ശ്രീമതി (70) നിര്യാതയായി. മകൻ: വിനോജ്. മരുമകൾ: ലിജി. സഞ്ചയനം 30ന് രാവിലെ 8.30ന്.
നേമം: പുളിയറക്കോണം ചൊവ്വള്ളൂർ കുന്നിൽ വീട്ടിൽ കമലമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പനാശാരി. മകൻ: സുനിൽകുമാർ. മരുമകൾ: സജിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
കല്ലമ്പലം: പള്ളിപ്പുറം ഫൈസൽ മൻസിലിൽ അബ്ദുൽ ഗനിയുടെയും ഷംലാബീവിയുടെയും മകൻ അഫ്സൽ (34) നിര്യാതനായി. ഭാര്യ: തൻസീല. മകൻ: അഹ്സാൻ ഇബ്രാഹിം.
വർക്കല: കുരയ്ക്കണ്ണി പാറയിൽ ഫാത്തിമ മൻസിലിൽ ഷാഹിദ് (53) നിര്യാതനായി. ഭാര്യ: നിസി. മക്കൾ: ഫാത്തിമ, സുലേഖ. മരുമകൻ: ബുഷാൻ.
പാങ്ങോട്: കൊച്ചാലുംമൂട് ചെങ്ങഴശ്ശേരി കല്ലുവാഴ പുത്തന്‍ വീട്ടില്‍ എസ്. രാജെൻറ ഭാര്യ കെ. സുലോചന (64-റിട്ട. അംഗൻവാടി അധ്യാപിക) നിര്യാതയായി. മകള്‍: സിമി. (അംഗൻവാടി അധ്യാപിക, നിറുമണ്കടവ്). മരുമകന്. സുനില്‍ കുമാര്‍. (ദുബൈ).
വെഞ്ഞാറമൂട്: സി.പി ലെയ്ന്‍ വിജയ നിലയത്തില്‍ പരേതനായ പ്രഭാകരക്കുറുപ്പിെൻറ (റിട്ട.സബ് എന്‍ജിനീയര്‍, കെ.എസ്.എസ്.ഇ.ബി) ഭാര്യ വിജയലക്ഷ്മി (66) നിര്യാതയായി. മക്കള്‍: അപര്‍ണ, പൃഥു. മരുമകന്: അജയകുമാര്‍.
കിളിമാനൂർ: സിമൻറുമായി വന്ന ലോറി നിര്‍ത്തിയിട്ടശേഷം മുകളില്‍ കെട്ടിയിരുന്ന ടാര്പ്പോളിന് മാറ്റുന്നതിനിടെ കാല്‍വഴുതി വീണ് ഡ്രൈവര്‍ മരിച്ചു. മടവൂര്‍ ചാലില്‍ പുളിമൂട് ആരാമത്തില്‍ വിജില്‍ (34) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെ പകല്‍ക്കുറി ആറയില്‍ കവലക്ക് സമീപമായിരുന്നു അപകടം. മടവൂരിലെ സിമൻറ് ഏജന്‍സിക്കുവേണ്ടി തമിഴ്നാട്ടില്‍ നിന്ന് 620 ചാക്ക് സിമൻറ് ആറയിലെ സിമൻറ്കട്ട കമ്പനിയിലേക്കെത്തിച്ച് ഇറക്കാന്‍ തയാറെടുക്കുമ്പോഴാണ് അപകടം. ലോറിക്ക് മുകളില്‍ വിരിച്ചിരുന്ന ടാര്പ്പോളിന് അഴിച്ചുമാറ്റിയ ശേഷം താഴേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ, കാല്‍വഴുതി വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിജില്‍ താഴെ വീണ വിവരം സമീപത്തുണ്ടായിരുന്നവര്‍ അറിഞ്ഞിരുന്നില്ല. 25 മിനിറ്റിനുശേഷമാണ് വിജില്‍ വീണുകിടക്കുന്നത് സ്ഥാപനത്തിലെ ജീവനക്കാരന് കണ്ടത്. ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീഴ്ചയില്‍ മുഖത്തും താടിയെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു. സ്വകാര്യ ബസ് ഡ്രൈവറായിരുന്ന വിജില്‍ കോവിഡ് പശ്ചാത്തലത്തിൽ ഉപജീവനമാർഗം ഇല്ലാതായതോടെയാണ് സിമൻറ് ലോറിയിലേക്ക് ഡ്രൈവറായി മാറിയത്. അവിവാഹിതനാണ്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് മോർച്ചറിയിൽ. പള്ളിക്കല്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. വിജയന്-പുഷ്പവല്ലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രതീഷ്, മനോജ്.
കാട്ടാക്കട: പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന ബാലിക മരിച്ചു. കാട്ടാക്കട കുഴിവിള മുണ്ടുകോണം രതീഷ് ഭവനില്‍ രതീഷ്-രമ്യ ദമ്പതികളുടെ മകള്‍ അന്ന ആണ് മരിച്ചത്.ബുധനാഴ്ച വീടിനു മുന്നിൽ അബോധാവസ്ഥയിൽ കിടന്ന കുട്ടിയെ വീട്ടുകാർ കാട്ടാക്കട സ്വകാര്യ ആശുപത്രികളിലും തുടർന്ന്, എസ്.എ.ടി.ആശുപത്രിയിലുമെത്തിച്ചു. അവിടെ വിശദമായ പരിശോധനക്കു ശേഷമാണ് കുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തുന്നത്. ഇടതുകാലിെൻറ പാദത്തിൽ പാമ്പുകടിയേറ്റതിെൻറ പാടുകൾ ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഐ.സി.യുവിലും തുടർന്ന്, വെൻറിലേറ്ററിലേക്കും മാറ്റിയെങ്കിലും വ്യാഴാഴ്ച രാവിലെ 10 ഒാടെ മരിച്ചു. ചുറ്റുമതിലുള്ള വീടിനു മുന്നിലിരുന്ന് അന്നമോൾ കളിക്കുന്നത് പതിവായിരുന്നു. ക്ഷീര കർഷകനാണ് പിതാവ്. മൃതദേഹ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യത്തിൽ വീടിനു മുന്നിൽ പ്രേത്യകം സജ്ജീകരിച്ച സ്ഥലത്താണ് സംസ്കരിച്ചത്. ജനപ്രതിനിധികൾ ഉൾെപ്പടെ നിരവധിപേർ പങ്കെടുത്തു. സഹോദരി: അനന്യ.
നെയ്യാറ്റിൻകര: കാരോട് കോവിൽവിള വീട്ടിൽ സെൽവരാജ് (58) നിര്യാതനായി. ഭാര്യ: സിജി. മക്കൾ: രേഷ്മ രാജ് (യു.എസ്.എ), രമേഷ് (ഡിഫൻസ്), രഞ്ചിത്ത് (ഡിഫൻസ്). മരുമക്കൾ: സതീഷ് (യു.എസ്.എ), നിതുൽഷ.
കല്ലമ്പലം: നാവായിക്കുളം പറകുന്ന് പേഴുവിള വീട്ടിൽ ജനാർദനൻ പിള്ളയുടെ ഭാര്യ ബേബിഗിരിജ (62) നിര്യാതയായി. മക്കൾ: ബബിത, ബിന്ദ്യ. മരുമക്കൾ: രാജു, പരേതനായ ഇലങ്കം ജയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.