Obituary
കാട്ടാക്കട: കിള്ളി കൂന്താണി തങ്കുവിലാസത്തില് ഷിബുകുമാര് (48) നിര്യാതനായി. ഭാര്യ: ജിജി. മക്കള്: ലിപിന്, എബിന്.
നെടുമങ്ങാട്: ആര്യനാട് ഇറവൂർ വടക്കേ പുത്തൻവീട്ടിൽ ശ്രീകുമാരൻ നായരുടെ ഭാര്യ ഡി. ചന്ദ്രകുമാരി (64) നിര്യാതയായി. മക്കൾ: ശ്രീജു എസ്. നായർ (യു.കെ), ശ്രീലാൽ എസ്. നായർ (പൊലീസ് ടെലികമ്യൂണിക്കേഷൻ പട്ടം). മരുമക്കൾ: അഞ്ജു പി.വി (യു.കെ), എം.എസ്. സിമിത (ടീച്ചർ, എൻ.എസ്.എസ്.എച്ച്.എസ്, ചൊവ്വള്ളൂർ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
തിരുവല്ലം: പാപ്പാൻചാണി ചരുവിള വീട്ടിൽ ഭാർഗവി (94) നിര്യാതയായി. മക്കൾ: ഗോപി, മണിയൻ, ശശി, വിജയൻ, യശോദ, ഷീല. മരുമക്കൾ: നിർമല, ശോഭന, ഗിരിജ, ജയ, സുധാകരൻ, സതി. സഞ്ചയനം 20ന് രാവിലെ എട്ടിന്.
നെടുമങ്ങാട്: അരുവിക്കര വട്ടക്കുളം ഭാസ്കർ നഗർ ദേവിശ്രീയിൽ പി. കുട്ടൻപിള്ള (69-റിട്ട. ട്രഷറി) നിര്യാതനായി. ഭാര്യ: ജോതിസ്മയി (ബി.ആർ.സി നെടുമങ്ങാട്). മക്കൾ: ദേവി പ്രസാദ്, ദേവി പ്രകാശ് (യു.എസ്.എ) മരുമകൾ: അംഗിത സേനൻ (ഐ.ഒ.ബി പാലോട്). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
മുടപുരം: മുട്ടപ്പലം കുഴിവിള വീട്ടിൽ പരേതനായ ശ്രീധരെൻറ ഭാര്യ പൊന്നമ്മ (84) നിര്യാതയായി. മക്കൾ: ഉഷ, ഷീബ, പരേതയായ ബേബി. മരുമക്കൾ: മോഹനൻ വി , മോഹനൻജി, സുഭാഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.
വെള്ളനാട്: കുളക്കോട് പള്ളിത്തറവീട് അജയ് ഭവനിൽ സി. അജയൻ (54) നിര്യാതനായി. മക്കൾ: അനഘ അജയ്, അഖിൽ അജയ്. പ്രാർഥന ഒമ്പതിന് രാവിലെ ഒമ്പതിന്.
നെടുമങ്ങാട്: കരിമ്പികാവ് സീത പത്മലയത്തിൽ പരേതനായ സുബ്രഹ്മണ്യൻ ആചാരിയുടെ ഭാര്യ പി. സീത (87) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, നടരാജൻ, മഹേശ്വരി, ശൈലേന്ദ്രൻ. മരുമക്കൾ: മോഹനാമ്പാൾ, ഗീത, പരേതനായ മാടസ്വാമി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
വർക്കല: ചെറുകുന്നം ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ശ്രീവിനായകത്തിൽ ചെല്ലപ്പൻ പിള്ളയുടെയും സുഭദ്രയുടെയും മകൻ അശോക് കുമാർ (59) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അശ്വതി, അർച്ചന. മരുമക്കൾ: പത്മജിത്, വികാസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ഇരിഞ്ചയം: പൂവത്തൂർ വേലംവിളാകത്ത് വീട്ടിൽ കൃഷ്ണപിള്ള (96)നിര്യാതനായി. ഭാര്യ: പരേതയായ ശാരദാമ്മ. മക്കൾ: ബാലചന്ദ്രൻ നായർ, ശ്രീകുമാരി, ശാന്തകുമാരി, വിജയകുമാർ. മരുമക്കൾ: ഗീതാകുമാരി, മുരളീധരൻ നായർ, മുരളീധരൻ നായർ, ജയന്തി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
പെരുമാതുറ: മാടൻവിള കളിയിൽ വീട്ടിൽ അബ്ദുൽ കലാമിെൻറ മകൻ നിഷാദ് (50) നിര്യാതനായി. മാതാവ്: ഖലീല. ഭാര്യ: ഷീബ. മക്കൾ: നിഷാൻ, നവാഫ്, നിഷിദ, നാദിയ, നസ്രിയ. മരുമക്കൾ: ഉനൈസ്, ഹാരിസ്.
കിളിമാനൂർ: പോങ്ങനാട് തുണ്ടഴികത്ത് വീട്ടിൽ (നിലാവ്) എസ്. അശോക് കുമാർ (51-മാനേജർ, സപ്ലൈകോ മാവേലി സ്റ്റോർ, വഞ്ചിയൂർ) നിര്യാതനായി. ഭാര്യ: ഷിനി. മക്കൾ: ആശിഷ്, ആശ്വാസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.
ബാലരാമപുരം: ആറാലുംമൂട് ദേശീയപാതയിൽ ബൈക്കിൽ ലോറിയിടിച്ച് സബ്ഇൻസ്പെക്ടർ മരിച്ചു. ഡിസ്ട്രിക്റ്റ് ൈക്രംബ്രാഞ്ച് എസ്.ഐ പരശുവക്കൽ മെയ്പുരം സ്വദേശി സുരേഷാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 5.30ന് ദേശീയപാതയിൽ ആറാലുംമൂടാണ് സംഭവം. ഡ്യൂട്ടികഴിഞ്ഞ് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ അതേ ദിശയിലേക്ക് വരുകയായിരുന്ന ലോറിയിടിച്ചാണ് അപകടം. ലോറിയുടെ ചക്രങ്ങൾ തലയിൽ കയറിയിറങ്ങിയ എസ്.ഐ സംഭവ സ്ഥലത്ത് മരിച്ചു. സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപെട്ടയാളെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.