Obituary
കിളിമാനൂർ: മഹാദേവേശ്വരം വിളയിൽവീട്ടിൽ പരേതനായ എം. കൃഷ്ണന്റെ ഭാര്യ ദേവകി (75) നിര്യാതയായി.മക്കൾ: ഗിരിജ, ഉഷ, ബിജു, പരേതരായ രാജു, സതീശൻ. മരുമക്കൾ: സിന്ധു, പരേതരായ ഷീല, കൃഷ്ണൻകുട്ടി, പ്രകാശ്.
മണ്ണന്തല: തൊഴുക്കൽ ശാരദ വിലാസത്തിൽ എസ്. ശിവകുമാരി (68, ചന്ദ്രിക) മണ്ണന്തല മുക്കോലയ്ക്കൽ വലിയവിള ബീന ഭവനിൽ നിര്യാതയായി. ഭർത്താവ്: എൻ. രാജേന്ദ്രൻ നായർ (വിമുക്ത ഭടൻ). മക്കൾ: ഉല്ലാസ് ബാബു, പരേതനായ ഉമേഷ് ബാബു, അജയൻ. മരുമക്കൾ: നിമ്മി, ചിത്ര, നീമ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
നേമം: മലയിൻകീഴ് പാലോട്ടുവിള മഞ്ജു ഭവനിൽ പരേതരായ ശങ്കരന്റെയും നാരായണിയുടെയും മകൻ സദാശിവൻ (75) നിര്യാതനായി. ആദ്യകാല ആധാരമെഴുത്തുകാരനാണ്. ഭാര്യ: ലീല. മക്കൾ: മഞ്ജു, രഞ്ജു. മരുമക്കൾ: വിജു (പി.ഡബ്ല്യു.ഡി, മലയിൻകീഴ്), ബിജിലി (പോളിടെക്നിക്, കുന്നംകുളം). പ്രാർഥന ബുധനാഴ്ച വൈകീട്ട് മൂന്നിന്.
കിളിമാനൂർ: വെള്ളല്ലൂർ ഇടവനക്കോണം ചരുവിള പുത്തൻവീട്ടിൽ ഗോമതി.കെ (95) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു. മക്കൾ: സുരേന്ദ്രൻ, ശശി, രാജപ്പൻ. മരുമക്കൾ: ഇന്ദിര, കുമാരി.സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
കല്ലമ്പലം: മണമ്പൂർ നീറുവിള തൊട്ടിക്കല്ല് മഞ്ജു ഭവനിൽ വിദ്യാധരൻ (84) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: മഞ്ജു, മനു. മരുമക്കൾ: ഉഷകുമാർ, രമ്യ. സഞ്ചയനം ഏഴിന് രാവിലെ എട്ടിന്.
കല്ലമ്പലം: ഒറ്റൂർ നെല്ലിക്കോട് പറങ്കിമാവിൻവിള വീട്ടിൽ ചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: സുജിത. മക്കൾ: അർച്ചന, അരുണ. മരുമക്കൾ: ബിനു, ബിജു. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.
തിരുവനന്തപുരം: കരമന പ്രേംനഗർ, ഉത്രാടത്തിൽ വി. അപ്പുക്കുട്ടൻ നായർ (82) നിര്യാതനായി. ഭാര്യ: എസ്. അബികകുമാരി. മക്കൾ: ശ്രീകല, ശ്രീകാന്ത് (പി.എസ്.സി). മരുമക്കൾ: പി.ആർ. പ്രദീപ് (ബിസിനസ്), ജിഷ എസ് (ട്രാൻസ്പോർട്ട് സൊസൈറ്റി.
തിരുവനന്തപുരം: പെരുകാവ് പാറപ്പൊറ്റ ശ്രീഭവനിൽ ആർ. ഗോപാലകൃഷ്ണൻ നായർ (58) നിര്യാതനായി. ഭാര്യ: ആർ.എസ്. ശ്രീലത. മക്കൾ: ഗോപിക, ദീപിക. മരുമകൻ: വിഷ്ണു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
വർക്കല: കവലയൂർ കുളമുട്ടംവൻകടവ് എസ്.എ ലാന്റിൽ ഷാജ് (ബാബു-62) നിര്യാതനായി. ഭാര്യ: സുധാകുമാരി. മക്കൾ: ഷാജിൻ ഷാജ്, അപർണാ ഷാജ്. മരുമകൾ: സംഗീത ഷാജിൻ.
കല്ലറ: ചെറുവാളം ഓമന വിലാസത്തിൽ ചന്ദ്രിക അമ്മ (59) നിര്യാതയായി. ഭർത്താവ്: വിജയകുമാരൻ നായർ. മക്കൾ: ശാലിനി, ഓമന. മരുമക്കൾ: ബിനുകുമാർ, രാജേന്ദ്രൻ.
വെള്ളറട: കരിക്കറത്തല തുടലി റോഡരികത്ത് വീട്ടില് വി. ദിവാകരന് (85) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കള്: ജയകുമാരി, കുട്ടപ്പന് (സി.പി.എം തുടലി ബ്രാഞ്ച് അംഗം). മരുമക്കള്: ശിവാനന്ദന്, ശശികല (അര്യൻകോട് ഗ്രാമ പഞ്ചായത്തംഗം). മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
വർക്കല: ഊന്നിൻമൂട് ചെമ്പകശ്ശേരി പുത്തൻവീട്ടിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ ഗിരിജാനായർ (71)മുംബൈയിൽ നിര്യാതയായി. മക്കൾ: സന്തോഷ് എസ്. നായർ, സാബു എസ്. നായർ. മരുമക്കൾ: ചിത്ര സന്തോഷ്, ലക്ഷ്മി സാബു. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 7.30ന്.