Obituary
മുടപുരം: പെരുങ്ങുഴി കോവിളാകംവീട്ടിൽ ജി. വാരിജാക്ഷൻ (74 ) നിര്യാതനായി. ട്രാവൻകൂർ കയർതൊഴിലാളി യൂനിയൻ മാനേജിങ് കമ്മിറ്റി അംഗവും പെരുങ്ങുഴി സർവിസ് സഹകരണ ബാങ്ക്, പെരുങ്ങുഴി കയർ വ്യവസായ സഹകരണ സംഘം എന്നിവയുടെ ഭരണസമിതി അംഗവും സി.പി.എം അഴൂർ ലോക്കൽ കമ്മിറ്റി മുൻ അംഗവുമാണ്. ഭാര്യ: ശാന്ത (അമ്മിണി). മക്കൾ: ബിനു, ഗീത. മരുമക്കൾ: പ്രീത ബിനു, ജ്യോതികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
മംഗലപുരം: മുരുക്കുംപുഴ ദിവാകരനിലയത്തിൽ സി.പി. രാധ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ദിവാകരൻ. മക്കൾ: പ്രദീപ് ദിവാകരൻ (ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം, എസ്.എൻ.ഡി.പി മുൻ ഡയറക്ടർ ബോർഡംഗം), ആർ. പ്രീയ. മരുമക്കൾ: റോണിലാൽ (ദുൈബ), അനുപമ (ആരോഗ്യവകുപ്പ്, ലാബ് ടെക്നീഷ്യൻ, കരുനാഗപ്പള്ളി). സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
മുടപുരം: ചിറയിൻകീഴ് മുടപുരം ചുമടുതാങ്ങി ഗംഗോത്രിയിൽ ടി.ആർ. വേണുഗോപാൽ (70) നിര്യാതനായി. എൻ.എസ്.എസ് കരയോഗം പ്രസിഡൻറ്, ചിറയിൻകീഴ് താലൂക്ക് യൂനിയൻ ഭാരവാഹി, മേഖല കൺവീനർ എന്നീ നിലകളിലും അധ്യാപകനായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ഗംഗേശ്വരിയമ്മ. മക്കൾ: രേവതി, ഗായത്രി. മരുമക്കൾ: ദിനേശ് കുമാർ, ഷൈൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.
വള്ളക്കടവ്: എൻ.എസ്. ഡിപ്പോ ബി.എൻ.ആർ.എ-93ൽ അബ്ദുൽ റഹ്മാൻ (66) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: ഷീജ, ഷീബ. മരുമക്കൾ: അബ്ദുൽ ലത്തീഫ്,നസർ.
ആറ്റിങ്ങൽ: വക്കം വേലിയഴകത്ത് വീട്ടിൽ പരേതരായ ഹബീബ് മുഹമ്മദിന്റെയും പൂക്കുഞ്ഞ് ബീവിയുടെയും മകൾ സോഫിയ (70) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ബാസ്. മക്കൾ: അസീന, അസഫി, റെജി. മരുമക്കൾ: സുരാജ്, തഹസീന, ഷഫീക്ക്.
മടവൂർ: ഞാറയിൽകോണം എസ്. അബ്ദുൽ റഹിം (87) നിര്യാതനായി. ഭാര്യ: നബീസത്തുബീവി, മക്കൾ: ഷിംല, സുൽഫിക്കർ (കെ.എസ്.എ), സുധീർ, ഹസീന, മരുമക്കൾ: നസീർ, ഷീന, ഷാഹ്ന, ഷജീർ.
കുളത്തൂർ: പുല്ലുകാട് വിളയിൽ വീട്ടിൽ ബാബുവിന്റെയും ലളിതയുടെയും മകൻ ബിനു (35) നിര്യാതനായി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.
കുളച്ചൽ: ഇരുമ്പിലി ഇലമ്പുറത്ത് വീട്ടിൽ പരേതനായ ജി. ഗോപിനാഥൻ നായരുടെ ഭാര്യ സരോജിനി തങ്കച്ചി (88) നിര്യാതയായി. മക്കൾ: സുഗോപകുമാർ, സുഗീഷ്കുമാർ, സുഗീത, സുഗതകുമാർ. മരുമക്കൾ: ഗീത, വിജയാംബിക ദേവി, വിജയകുമാരൻ നായർ, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: നാലാഞ്ചിറ ഷാരോൺ ഗാർഡൻസ് ഹൗസ് നമ്പർ 246 ശക്തി നിവാസിൽ ശാന്തമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരൻ നായർ. മക്കൾ: പ്രിയ, പ്രദീപ്. മരുമകൾ: സൗമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
ആറ്റിങ്ങൽ: മണമ്പൂർ മണ്ണറമൂലയിൽ വീട്ടിൽ മുരളീധരൻ നായർ (80) നിര്യാതനായി. ഭാര്യ: ഇന്ദിരാഭായിയമ്മ. മക്കൾ: ബിന്ദു, ബീന, ബിജു. മരുമക്കൾ: രാജീവ്കുമാർ, ജ്യോതികുമാർ, മായ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
കുറ്റിച്ചൽ: കോട്ടൂർ ബിനു നിവാസിൽ സൈനുലാബ്ദീന്റെയും ആത്തുക്കാബീവിയുടെയും മകൻ ബിനു (42) നിര്യാതനായി. ഭാര്യ: റുസൈദ, മകൻ: അൽഫിദാൻ.
മിതൃമ്മല: ഇരുളൂർ കട്ടക്കാലിൽ വീട്ടിൽ ഭാസ്കരൻ നായർ (76, റിട്ട.യു.ഡി ക്ലർക്ക് കരവാരം ഗ്രാമപഞ്ചായത്ത്) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരയമ്മ (റിട്ട. അധ്യാപിക എൽ.പി.എസ് അരുവിപ്പുറം). മക്കൾ: കീർത്തി ബി. നായർ, ചിന്തു. മരുമകൾ: ഐശ്വര്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.