Obituary
നെടുമങ്ങാട്: തൊളിക്കോട് മേലെത്തുരുത്തി തസ്ലീമ കോട്ടേജിൽ അൻസാരി (56- കെ.എസ്.ആർ.ടി.സി ഡ്രൈവർ, നെടുമങ്ങാട് ഡിപ്പോ) നിര്യാതനായി. ഭാര്യ ഷാജി. മക്കൾ: തസ്ലീമ, തസ്ലീംഷ. മരുമകൻ: നിയാസ്.
പോത്തൻകോട്: ശ്രീനാരായണപുരം പണയിൽ വീട്ടിൽ ഗിരിജ (56) നിര്യാതയായി. ഭർത്താവ്: പരേതനായ വിദ്യാധരൻ. മക്കൾ: ബിജിൻ, ബിജിത. മരുമകൻ: വിനീഷ് വി. സഞ്ചയനം ശനിയാഴ്ച ഒമ്പതിന്.
ബാലരാമപുരം: മംഗലത്തുകോണം മുടുപ്പിര തട്ട് സുസ്മിതത്തിൽ പരേതനായ കൃഷ്ണ പണിക്കരുടെ ഭാര്യ സാവിത്രി (96) നിര്യാതയായി മകൻ: വിജയൻ. മരുമകൾ: സുഗന്ധി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്
പാറശ്ശാല: ആശുപത്രി ജങ്ഷൻ ആലുവിള പുരയിടം അരുൺ ഭവനിൽ അരുൾസ്വാമിയുടെ ഭാര്യ ഇസബെല്ല (65- റാണി ) നിര്യാതയായി. മക്കൾ ജോയ് മാർഷൽ, ജിയോ പോൾ, ജോയ് മൈക്കിൾ. മരുമക്കൾ: ജസീന്ത മേരി ദാസ്, ഫെനില, സ്വപ്ലാന ജെറാൾഡ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് പാറശ്ശാല സെന്റ് പീറ്റേഴ്സ് ദേവാലയ സെമിത്തേരിയിൽ.
കിളിമാനൂർ: വല്ലൂർ കുഞ്ചയൻകുഴി തേക്കടപുത്തൻവീട്ടിൽ (ഗോകുലം) ഗോപിപ്പിള്ള (64-വല്ലൂർ രാജാരവിവർമ സ്വയം സഹായ സംഘം പ്രസിഡൻറ്) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: ആശാദേവി (ഗവ. ഡെന്റൽ കോളജ് തിരുവനന്തപുരം), അരുൺകുമാർ(ആർമി). മരുമക്കൾ: സതീഷ് കുമാർ (ബി.എസ്.എഫ്), ദിവ്യ. സഞ്ചയനം ഞായറാഴ്ച.
മടവൂർ: സീമന്തപുരം മുട്ടയം മംഗ്ലാവിൽ വീട്ടിൽ പരേതനായ മാധവൻ ഉണ്ണിത്താന്റെ ഭാര്യ ജി. ഭാസുരാംഗിയമ്മ (83) നിര്യാതയായി. മക്കൾ: പരേതയായ ജയ, ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ. മരുമക്കൾ: നാരായണൻ നായർ, അർച്ചന.
തിരുവനന്തപുരം: കരിക്കകം ടി.സി. 79/2433 (1) നഥാ മൻസിലിൽ ഷാഹുൽ ഹമീദ് (60) നിര്യാതനായി. ഭാര്യ: നജീല ഷാഹുൽ ഹമീദ്. മക്കൾ: സജിൻ ഷാഹുൽ ഹമീദ്, നഥാ ഷാഹുൽ ഹമീദ്. മരുമകൻ: ഷാൽ ബിൻ മുഹമ്മദ് ഇസ്ഹാഖ്.
നെടുമങ്ങാട്: മന്നൂർക്കോണം ഷീജ മൻസിലിൽ പരതനായ അബ്ദുൽറഷീദിന്റെ ഭാര്യ ഐഷാബീവി (74) നിര്യാതയായി. മക്കൾ: നൗഷാദ്, നജീം, ഷീജ, നസീർ, ഷീബ, ഷൈല. മരുമക്കൾ: ഷാജഹാൻ, ജലീബ്, നൗഷാദ്, സീനത്ത് ബീവി, സഫിയ, സജീല.
കണിയാപുരം: പള്ളിനട പുന്നക്കാട് യാസീൻ മൻസിലിൽ അബ്ദുൽ കരീം (78) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ ബീവി.
കാട്ടാക്കട: ആമച്ചൽ തൃക്കാഞ്ഞിരപുരത്ത് വീട്ടിൽ വസന്ത (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുകൃഷ്ണപിള്ള. മക്കൾ: ശ്രീകലാദേവി, ശ്രീദേവി, രോഹിണിദേവി. മരുമക്കൾ: അനിൽകുമാർ, മോഹനൻ നായർ, അയ്യപ്പൻ നായർ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
മുടപുരം: കുറക്കട ആയില്യത്തിൽ ആർ. പ്രസന്നൻ ( 63 - നാലുകെട്ട് ഹോട്ടൽ കോരാണി) നിര്യാതനായി. ഭാര്യ: വിനോജ. മക്കൾ: ആയില്യ, ആവണി. മരുമക്കൾ: ശ്രീരാഗ്, കിംജി.
പേരൂർക്കട: എൻ.സി.സി റോഡ് ഗംഗ ഭവനിൽ ജ്യോതികുമാർ (62-റിട്ട. എസ്.ഐ) നിര്യാതനായി. ഭാര്യ: ബീന (റിട്ട. അധ്യാപിക). മക്കൾ: അർജുൻ ജെ. കുമാർ (കനറാ ബാങ്ക്), അജയ് ജെ. കുമാർ (കാനഡ). മരുമകൾ: പ്രിയ (കനറാ ബാങ്ക്). സംസ്കാരം വൈകീട്ട് മൂന്നിന്.