Obituary
പെരിനാട്: കുഴിയം ചാമവിളവീട്ടിൽ ചെല്ലമ്മ (74) നിര്യാതയായി. മക്കൾ: ശ്രീലത, വിനോദ്, പ്രീത, രാധിക, രാധു. മരുമക്കൾ: സുഗതൻ, ഉഷ, സുരേഷ്, സജീവ്, പ്രസാദ്.
വെള്ളറട: പാല്‍ക്കുളങ്ങര മണ്ണറക്കോണം വടകരികത്ത് പുത്തന്‍വീട്ടില്‍ സുകുമാരന്‍ നാടാരുടെ ഭാര്യ റോസമ്മ (72) നിര്യാതയായി. പ്രാർഥന ശനിയാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: കുറ്റിമൂട് കാഞ്ഞിരംപാറ കോലിഞ്ചി മംഗലശ്ശേരി വീട്ടിൽ പി. വാസുദേവൻ പിള്ള(101) നിര്യാതനായി. ആറ്റിങ്ങൽ ഇടയ്ക്കോട് ചെറുവള്ളി കുടുംബാഗമാണ്.1969ൽ പ്രഥമ അധ്യാപകനുള്ള വിശിഷ്ട സേവന അവാർഡ് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വിവിധ സർക്കാർ സ്കൂളുകളിലും പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ബി. വിജയമ്മ. മക്കൾ: ഗീതാ കുമാരി, ലതാകുമാരി, മോളി. മരുമക്കൾ: ജയകോമള മോഹനൻ (റിട്ട.എസ്.ഐ, കേരള പൊലീസ്), രാജു (റിട്ട. സഹകരണ ബാങ്ക്),മുരളീധരൻ നായർ (റിട്ട റെയിൽവേ) സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
തിരുവനന്തപുരം: ജഗതി കുകിലിയ ലെയ്ൻ അലി മൻസിലിൽ എം. നിസാമുദ്ദീൻ (87, റിട്ട. ജോയന്റ് ഡയറക്ടർ സഹകരണ വകുപ്പ്) നിര്യാതനായി. ഭാര്യ: എ. സുഹിർബാൻ. മക്കൾ: മിനിബീഗം, തനൂജ (അധ്യാപിക ഗവ. എച്ച്.എസ്.എസ് പിറവം), നൗഷാദ്. മരുമക്കൾ: മുഹമ്മദ് നജീബ് (റിട്ട.എക്സി. എൻജിനീയർ വാട്ടർ അതോറിട്ടി), അഷ്റഫ് (റിട്ട. അസി.എക്സി. എൻജിനീയർ പി.ഡബ്ല്യു.ഡി), സുനി. ഖബറടക്കം ശനിയാഴ്ച രാവിലെ 10.30ന് പാളയം ജുമാമസ്ജിദിൽ.
വെഞ്ഞാറമൂട്: മുദാക്കല്‍ കൃഷ്ണ വിലാസത്തില്‍ പരേതനായ രാമകൃഷ്ണന്റെ ഭാര്യ സുലോചന(83- റിട്ട.എച്ച്.എം) നിര്യാതയായി. മക്കള്‍. ബോബന്, മോളി, സിന്ധു, അനിത. മരുമക്കള്‍: വസന്ത ദേവന്, മധുകുമാര്‍.
ആറ്റിങ്ങൽ: ശാസ്താംപടിക്കൽ വി.എസ്.ആർ.എ 111 ഡ്രീംസിൽ ജെ.പി. ശിവദാസ് (എസ്.എൻ.ഡി.പി യോഗം തോട്ടവാരം ശാഖ പ്രസിഡൻറ്) നിര്യാതനായി. വിക്രം സാരാഭായ് റെസിഡന്റ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡൻറ്, കേരള കർഷക സംഘം മേഖല കമ്മറ്റി അംഗം, യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പ്രഭാ ശിവദാസ്. മകൻ : അരുൺ ശിവദാസ്. മരുമകൾ: സുജ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന്.
നെടുമങ്ങാട്: ചുള്ളാളം നിഷ ടീ ഷോപ്പിൽ വിജയകുമാർ (62) നിര്യാതനായി. ഭാര്യ: വനജ കുമാരി. മക്കൾ: നിഷ, നിഷാന്ത്, പ്രശാന്ത്. മരുമകൻ: സജീവ്. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.
നെടുമങ്ങാട്: ചുള്ളാളം നെടുവേലിപ്പാറ എൻ.പി ഹൗസിൽ തങ്കമ്മ അമ്മ (95) നിര്യാതയായി. മക്കൾ: ഇന്ദിര, പരേതയായ ഓമന. മരുമകൻ: പരേതനായ തുളസീധരൻ നായർ. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.
ബാലരാമപുരം: ഭഗവതിനട നെടിയവിളവീട്ടിൽ ശാരദ (86) നിര്യാതയായി. പ്രാർഥന ശനിയാഴ്ച രാവിലെ 8.30ന്. സഹോദരൻ: ഡി. ജോസ്.
നെടുമങ്ങാട്: നെടുമങ്ങാട് എൽ.ഐ.സിക്ക് പിറകിൽ വിനീസിൽ പരേതനായ ജി.പി. മാധവൻ നായരുടെ ഭാര്യ വി. ലളിത (75) നിര്യാതയായി. മക്കൾ: വിനോദ് (വിനീസ്), വിനിത കുമാരി. മരുമക്കൾ: സിന്ധു, മഹേന്ദ്രൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
വെള്ളറട: മാവുവിള പുത്തന്‍വീട്ടില്‍ സുരേന്ദ്രന് (60) നിര്യാതനായി. ഭാര്യ: പരേതയായ ഗിരിജ. മക്കള്‍: ഷിബു, ഷീന. മരുമക്കള്‍: സോളമന്, അശ്വതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10ന്.
ബാലരാമപുരം: പയറ്റുവിള പുലിയൂർകോണം അജി ഭവനിൽ ബേബി (75) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: പ്രസാദ്, വിജി. പരേതനായ അജികുമാർ. മരുമക്കൾ: ബീന, ഗോപി. പ്രാർഥന ഞായറാഴ്ച വൈകീട്ട് നാലിന്.