Obituary
വാഴിച്ചൽ: കോവിൽവിള, കോമള വിലാസം വീട്ടിൽ കോമള കുമാരിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീകണ്ഠൻ നായർ. മക്കൾ: അരുണ, പരേതനായ ഗണേഷ് കുമാർ. മരുമകൻ: വി. മണികണ്ഠൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
വെഞ്ഞാറമൂട്: വാമനപുരം മേലാറ്റുമൂഴി പ്രിയവിലാസത്തില് പരേതനായ അപ്പുവിന്റെ ഭാര്യ ലീല (72) നിര്യാതയായി. മക്കള്‍: പ്രീത, പ്രതീഷ്, പ്രിയ. മരുമക്കള്‍: രാജു, അനു, ഷാജി.
മലയിൻകീഴ്: കരിപ്രാവിളകം ലതാഭവനിൽ കൃഷ്ണൻനായർ (90) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
കല്ലമ്പലം: ഒറ്റൂർ മുള്ളറംകോട് ജി.ടി.എമ്മിൽ ജി. യശോധരൻ പിള്ള (61) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: പവൻലാൽ, അമർനാഥ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
മിതൃമ്മല: മീതൂർ ആര്യഭവനിൽ കെ. വിജയൻ പിള്ള (67) നിര്യാതനായി. ഭാര്യ: ബി. വസന്തകുമാരിയമ്മ. മക്കൾ: അജിത്ത് കുമാർ, ആര്യ. മരുമക്കൾ: നിത്യ, ജയകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
കണിയാപുരം: കരിച്ചാറ കുമ്പത്ത് വീട് ബിസ്മില്ല മൻസിലിൽ മുഹമ്മദ് റാഫി (63) നിര്യാതനായി. ഭാര്യ: സെയ്ദ. മക്കൾ: സെയ്യാഫ്, ഹാലിദ്, ഫാത്തിമ ബിസ്മി. മരുമകൾ: സക്കീന സെയ്യാഫ്.
ആറ്റിങ്ങൽ: പച്ചംകുളം കെ.ആർ സദനത്തിൽ (എൻ.ആർ.എ -77) പരേതനായ കെ. രവീന്ദ്രന്റെ ഭാര്യ എസ്. ശ്യാമള നിര്യാതയായി. മക്കൾ: അജി, അശോകൻ. മരുമക്കൾ: രാജി, പരേതയായ പ്രിയ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
നിലമേൽ: മുളയിക്കോണത്ത് മേലേപൊയ്കവിള വീട്ടിൽ വേലായുധൻ പിള്ളയുടെ മകൻ ശ്രീധരൻ പിള്ള (79) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കൾ: ശ്രീജ. ശ്രീകുമാർ (ഗവ. എച്ച്.എസ്.എസ് കുഴിമതിക്കാട്). മരുമക്കൾ: സൂര്യദാസ് (റിട്ട. സി.ആർ.പി.എഫ്), ദീപ (ഗവ. എൽ.പി.എസ് പനപ്പാംകുന്ന്). സഞ്ചയനം തിങ്കളാഴ്ച.
തെന്നൂർ: അരയകുന്ന് ഉബൈദ് ഭവനിൽ അബൂബക്കർ (87-ബേക്കർ സാർ) നിര്യാതനായി. തെന്നൂർ ഗവ. ജവഹർ എൽ.പി.എസിൽ ദീർഘകാലം അധ്യാപകനായിരുന്നു. ഭാര്യ: ആയിഷ ബീവി, മക്കൾ: റസിയ ബീവി, ഉബൈദ്, ഷാഹിദ, സഹദ്.
അമരവിള: നടുർകൊല്ല പശുക്കോട്ട് കോണത്ത് അനിൽ ഭവനിൽ സുനിൽകുമാർ (41) നിര്യാതനായി. അച്ഛൻ: സാരങ്ക കുമാർ ( മണിക്കുട്ടൻ). അമ്മ: പരേതയായ ലളിതകുമാരി. സഹോദരൻ: പരേതനായ അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച എട്ടിന്.
വെഞ്ഞാറമൂട്: പിരപ്പന്‍കോട് മഞ്ചാടിമൂട് മണി ഭവനില്‍ വി. മണികണ്ഠന്റെ ഭാര്യ തങ്കമണി (67) നിര്യാതനായി. മക്കള്‍: മണിലാല്‍, ഗീതാമണി. മരുമക്കള്‍: ശിവകുമാര്‍ (കുവൈറ്റ്), ശരണ്യ (കേരളാ പൊലീസ്.)
കഴക്കൂട്ടം: എം.ബി നിവാസിൽ (ചർച്ച് ലെയിൻ) പരേതരായ മോഹനന്റെയും പുഷ്പലതയുടെയും (ബേബി) മകൾ പ്രിയ മോഹനൻ (37) നിര്യാതയായി. ഭർത്താവ്: ബിജു. മകൾ: അങ്കിത. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.