Obituary
വർക്കല: ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് അംഗം സ്വാമി ലോകേശാനന്ദ (64) നിര്യാതനായി. ബുധനാഴ്ച രാവിലെ 8.25ന് വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറിലുണ്ടായ അസുഖങ്ങൾ കാരണം ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോർഡ് മെംബർ സ്വാമി സൂക്ഷ്മാനന്ദ സഹോദരനാണ്. കായിക്കര ശങ്കരിവിലാസത്തിൽ സദാശിവൻ, ഭാനുമതി ദമ്പതികളുടെ ആറ് മക്കളിൽ ഏറ്റവും ഇളയ മകനാണ് സ്വാമി ലോകേശാനന്ദ. 1982ൽ ശിവഗിരി മഠാധിപതിയായിരുന്ന ഗീതാനന്ദ സ്വാമികളിൽനിന്ന് സന്ന്യാസദീക്ഷ സ്വീകരിച്ചു. പൂർവാശ്രമത്തിലെ പേര് ചന്ദ്രചൂഡൻ എന്നായിരുന്നു. ഏറ്റവും കുറഞ്ഞ പ്രായത്തിൽ സന്ന്യാസദീക്ഷ സ്വീകരിച്ച വ്യക്തി കൂടിയാണിദ്ദേഹം. മികച്ച വാഗ്മിയും ‘മായയും മഹിമയും’ ഉൾെപ്പടെ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 1994ൽ ശിവഗിരി തീർഥാടന കമ്മിറ്റി സെക്രട്ടറിയായിരുന്നു. മറ്റ് സഹോദരങ്ങൾ: ശാന്ത, പരേതനായ റോഷൻ (റിട്ട.ഡിവൈ.എസ്.പി), ദയാൽ (ബോട്ടാണിക്കൽ ഗാർഡൻ റിട്ട. പി.ആർ.ഒ), സുപ്രഭ.
വർക്കല: ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് അംഗം സ്വാമി ലോകേശാനന്ദ (64) നിര്യാതനായി. ബുധനാഴ്ച രാവിലെ 8.25ന് വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറിലുണ്ടായ അസുഖങ്ങൾ കാരണം ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോർഡ് മെംബർ സ്വാമി സൂക്ഷ്മാനന്ദ സഹോദരനാണ്.
കായിക്കര ശങ്കരിവിലാസത്തിൽ സദാശിവൻ, ഭാനുമതി ദമ്പതികളുടെ ആറ് മക്കളിൽ ഏറ്റവും ഇളയ മകനാണ് സ്വാമി ലോകേശാനന്ദ. 1982ൽ ശിവഗിരി മഠാധിപതിയായിരുന്ന ഗീതാനന്ദ സ്വാമികളിൽനിന്ന് സന്ന്യാസദീക്ഷ സ്വീകരിച്ചു. പൂർവാശ്രമത്തിലെ പേര് ചന്ദ്രചൂഡൻ എന്നായിരുന്നു. ഏറ്റവും കുറഞ്ഞ പ്രായത്തിൽ സന്ന്യാസദീക്ഷ സ്വീകരിച്ച വ്യക്തി കൂടിയാണിദ്ദേഹം. മികച്ച വാഗ്മിയും ‘മായയും മഹിമയും’ ഉൾെപ്പടെ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 1994ൽ ശിവഗിരി തീർഥാടന കമ്മിറ്റി സെക്രട്ടറിയായിരുന്നു. മറ്റ് സഹോദരങ്ങൾ: ശാന്ത, പരേതനായ റോഷൻ (റിട്ട.ഡിവൈ.എസ്.പി), ദയാൽ (ബോട്ടാണിക്കൽ ഗാർഡൻ റിട്ട. പി.ആർ.ഒ), സുപ്രഭ.
വട്ടിയൂർകാവ്: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ സീനിയർ റിസർച്ച് ഓഫിസർ പരേതനായ പ്രഫ. കെ.എസ്. നാരായണപിള്ളയുടെ ഭാര്യ ശാരദാദേവി (83) വട്ടിയൂർക്കാവ് അറപ്പുര ഇലിപ്പോട് റോഡിൽ മിത്ര നഗറിൽ, എം.എൻ.ആർ.എ-51, ‘ആമ്പാടി’യിൽ നിര്യാതയായി. മക്കൾ: പരേതനായ എൻ. ശശികുമാർ, ഡോ.എസ്. മാലിനി (പ്രിൻസിപ്പൽ, കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ). മരുമകൻ: ബി. വേണുഗോപാൽ (ചീഫ് മാനേജർ, എസ്.ബി.ഐ, ലോക്കൽ ഹെഡ് ഓഫിസ്, പൂജപ്പുര) സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
ആറ്റിങ്ങൽ: വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപം റെഡ് ഹൗസിൽ റിട്ട. പഞ്ചായത്ത് വകുപ്പ് ജീവനക്കാരൻ ഇ. അബ്ദുൽ മജീദ് (80) നിര്യാതനായി. സി.ആർ.സി. സി.പി.ഐ. എം.എല്ലിെൻറ ആദ്യകാല പ്രവർത്തകനായിരുന്നു. ഭാര്യ: ലൈല ബീവി.
മംഗലപുരം: കഴക്കൂട്ടം ഇലിപ്പകുഴി വീട്ടിൽ അബ്ദുൽ മജീദ് (82) നിര്യാതനായി. ഭാര്യ: സീനത്ത്ബീവി. മക്കൾ: സജി, ഷീജ. മരുമക്കൾ: അൻസി, സക്കീർ.
മലയിൻകീഴ്: കരിപ്പൂര് രേവതിയിൽ രാധാകൃഷ്ണെൻറ ഭാര്യ ഗീതകുമാരി (52) നിര്യാതയായി. മകൾ: അമിതകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന് അന്തിയൂർക്കോണം ശാന്തിനഗർ സ്വപ്ന ഭവനിൽ.
കരകുളം: ഗ്രാമീണ പഠനകേന്ദ്രത്തിന് സമീപം ‘ശ്രുതി’യിൽ ഡോ. സി. സുശീലൻ (82^ റിട്ട. പ്രിൻസിപ്പൽ സയൻറിസ്റ്റ് സി.എം.എഫ്.ആർ.െഎ) നിര്യാതനായി. ഭാര്യ: പരേതയായ എസ്. വസന്തകുമാരി. മക്കൾ: ഡോ. രഞ്ജിത് സുശീലൻ (ലണ്ടൻ), േഡാ. കിഷോർ സുശീലൻ (സീനിയർ പീഡിയാട്രീഷൻ, റീനൈ മെഡിസിറ്റി, കൊച്ചി). മരുമക്കൾ: സൗമ്യ.ജെ.എൻ, ഡോ. ജാനു.ജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
വെങ്ങാനൂർ: ചാവടിനട ആറുകാൽ വീട്ടിൽ കെ.എസ്.ആർ.ടി.സി റിട്ട. ഉദ്യോഗസ്ഥൻ വി. കുഞ്ഞുരാമൻ നായർ (80) നിര്യാതനായി. ഭാര്യ: മാർത്താണ്ഡേശ്വരം സ്കൂൾ റിട്ട. അധ്യാപിക കെ. രാജേശ്വരിയമ്മ. മക്കൾ: ഷൈജ നായർ ആർ.കെ (നെല്ലിമൂട് ന്യൂ എച്ച്.എസ്.എസ്, അധ്യാപിക), ഷൈനി നായർ ആർ.കെ (നെല്ലിമൂട് ന്യൂ എച്ച്.എസ്.എസ് അധ്യാപിക). മരുമക്കൾ: എസ്. ശ്യാംകുമാർ (മാരായമുട്ടം വി.എച്ച്.എസ് അധ്യാപകൻ), വി.ജെ. ശ്രീജിത് (അസി.താലൂക്ക് സൈപ്ല ഒാഫിസർ, തിരുവനന്തപുരം). സംസ്കാരം കോവിഡ് പ്രോേട്ടാകോളിന് വിേധയമായി നടന്നു.
വടശ്ശേരിക്കോണം: ചെറുന്നിയൂർ ഭാസ്കരവിലാസത്തിൽ വെണ്ടർ ആർ. ഭാസ്കരപിള്ള (75) നിര്യാതനായി. ഭാര്യ: ജി. ഇന്ദിരാഭായി അമ്മ. മക്കൾ: ശ്രീകുമാർ, ഉണ്ണികൃഷ്ണൻ, മഞ്ജുരാജ്. മരുമക്കൾ: ശ്രീജ, നിമ്മി, രാജ്കൃഷ്ണൻ.
ചിറയിൻകീഴ്: ശാർക്കര മുണ്ടപ്പള്ളി വീട്ടിൽ രാജേന്ദ്രൻ (മണിയൻ ^70) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രാധിക, രാജീവ്. മരുമക്കൾ: ഷാജി, ഷീജ.
മുടപുരം: അഴൂർ താന്നിവിള വീട്ടിൽ പരേതനായ സുകുമാരെൻറ ഭാര്യ രാധ (84) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, ദുഷന്തൻ, ലതിക, രവി, അനിത, രേഖ. മരുമക്കൾ: ശ്യാമള, ബാലചന്ദ്രൻ, മഞ്ജു, കൊച്ചുമണി, പ്രഭാഷ്, പരേതയായ ഗിരിജ.
കണിയാപുരം: ചിറക്കൽ മണക്കാട്ട് വിളാകത്ത് വീട്ടിൽ പരേതനായ മാധവെൻറ ഭാര്യ വിലാസിനി (64) നിര്യാതയായി. മക്കൾ: ജയ, ഗീത, ബിന്ദു, സിജു. മരുമക്കൾ: ബാബു, ഗിരീഷ്, മിനി, പരേതനായ വേണു. സഞ്ചയനം വ്യാഴാഴ്ച.