Obituary
വർക്കല: ജവഹർ പാർക്ക് പുതുവൽ വീട്ടിൽ സജി (54) നിര്യാതനായി. സി.പി.എം റെയിൽവേ സ്റ്റേഷൻ ബ്രാഞ്ച് സജീവ പ്രവർത്തകനാണ്.
ഇരിഞ്ചയം: കുശർകോഡ് മേക്കുംകര തടത്തരികത്ത് വീട്ടിൽ പുഷ്പാംഗദൻ (84) നിര്യാതനായി. ഭാര്യ: സരോജിനി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ണറക്കോണം കാർത്തിക (വി.എൻ.ആർ.എ ബി 115) ടി.സി 10/1479ൽ സുകുമാരൻ (79-റിട്ട. സീനിയർ ഒാഡിറ്റർ ഏജീസ് ഒാഫിസ് തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ (റിട്ട. ടീച്ചർ ഗവ. എച്ച്.എസ്.എസ് വട്ടിയൂർക്കാവ്). മക്കൾ: ബിജുലാൽ (ഏഷ്യാനെറ്റ് േബ്രാഡ്ബാൻറ് തിരുവനന്തപുരം), ബിന്ദുലാൽ (വില്ലേജ് ഒാഫിസർ ബേളൂർ കാസർകോട്), ദീപ (ടീച്ചർ). മരുമക്കൾ: സജിത (ടീച്ചർ), ധന്യ (ഫാർമസിസ്റ്റ്), സജു (സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ, കോയമ്പത്തൂർ).
വെള്ളറട: കൂതാളി കരിപ്പുകാലി സി.ജെ ഹൗസില്‍ പരേതനായ സുകുമാരെൻറ ഭാര്യ സുശീല (62) കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മക്കള്‍: ജയന്തി (വെള്ളറട പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സന്). ഫാ. റോബിന്സന് (ബിലീവേഴ്സ് ചര്‍ച്ച്). മരുമകന്: ക്രിസ്തുദാസ് റ്റി. മരണാനന്തര ദിവ്യബലി വെള്ളിയാഴ്ച രാവിലെ 11ന് കുരിശുമല വിശുദ്ധ പത്താം പിയൂസ് ദേവാലയത്തില്‍.
കോരാണി: ചെമ്പകമംഗലം പ്രസന്നവിലാസം (പൊയ്കവിളയിൽ) സി.എം.ആർ.എ-ബി 37ൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ രുദ്രായണിയമ്മ (95) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ നായർ, വാമദേവൻ നായർ, പ്രസന്നകുമാരി, തുളസീധരൻ നായർ, ഭുവനേന്ദ്രൻ നായർ. മരുമക്കൾ: ഗിരിജ, ജലജ, ഡി.എസ് കുറുപ്പ്, അംബിക, തങ്കമണി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
നെടുമങ്ങാട്: പരിയാരം പറക്കോണത്ത് വീട്ടിൽ മോഹനൻ (കൊച്ചുമണി 64) നിര്യാതനായി. ഭാര്യ: തങ്കച്ചി. മക്കൾ: രഞ്ജിത്ത് (കല്ലിങ്ങൽ ഓട്ടോ മൊബൈൽസ്), ലെനിത്ത് (വിദേശം). മരുമക്കൾ: പിങ്കി, അഖില. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
ചിറയിൻകീഴ്: കൂന്തള്ളൂർ പുളിമൂട് റാഹത്ത് ഭവനിൽ റാഹത്ത് ഇലക്ട്രിക്കൽസ് ഉടമ റജീബ് (46) നിര്യാതനായി. ഭാര്യ: റോഷിദ. മകൾ: ഹിബ, റാഷിദ്, ഹാനിയ.
പോത്തൻകോട്: പാലോട്ടുകോണം എസ്.ആർ ഭവനിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ പത്മാവതിയമ്മ (94) നിര്യാതയായി. മക്കൾ: രാജമ്മ, ശ്യാമളയമ്മ, ലീലാമണി അമ്മ, പരേതനായ രാമചന്ദ്രൻ നായർ, രവീന്ദ്രൻ നായർ, പരേതയായ ചന്ദ്രിക. സഞ്ചയനം ഞായറാഴ്ച 9.30ന്.
കഴക്കൂട്ടം: കണിയാപുരം കണ്ടൽ കിണറ്റുവിളാകത്ത് വീട്ടിൽ ഗോമതി (89) നിര്യാതയായി. മക്കൾ: സുജാത, ബേബി, ബാബു, മോഹനൻ, സജു (സതി), സുനിത. മരുമക്കൾ: മനോഹരൻ, രാധാമണി, സുഷമ, സ്വപ്ന, സതീശൻ.
ആറ്റിങ്ങൽ: വക്കം മെത്തരുവിളാകം വീട്ടിൽ നുസൈഫ (60) നിര്യാതയായി. മക്കൾ: റിയാസ്, നിയാസ്, ജാസ്മിൻ. മരുമക്കൾ: ബിസ്മ, ഷിജിന, സഫറുല്ല.
ബാലരാമപുരം: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ബാലരാമപുരം അന്തിയൂർ ചെട്ടിക്കുടി വിളാകത്ത് വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ സരസ്വതിയമ്മയും (76) മകൾ ലതകുമാരിയും (53) മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സരസ്വതിയമ്മ മരിച്ചത്.ഉച്ചയോടെ മകൾ ലതാകുമാരിയും മരിച്ചു. സരസ്വതിയമ്മയുടെ മക്കൾ: ഹരികുമാർ, പരേതനായ മധുസൂധനൻ. മരുമകള്‍: ഗീതാകുമാരി. ലതകുമാരിയുടെ ഭർത്താവ്: സുകുമാരൻ നായർ (റിട്ട.ബി.എസ്.എൻ.എൽ). മക്കൾ: വിഷ്ണു, വിഘ്നേഷ് (എം.എസ്.പി, മലപ്പുറം). മരുമക്കൾ: അതുല്യ, ആതിര.
കഴക്കൂട്ടം: വെട്ടുറോഡ് ഭാഗീരഥി നിലയത്തിൽ പരേതനായ ഗോപിനാഥൻനായരുടെ ഭാര്യ ശാരദയമ്മ (76) നിര്യാതയായി. മക്കൾ: അജിത്കുമാർ, അനിൽകുമാർ, അജയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.