Obituary
വടശ്ശേരിക്കോണം: ചാമവിള വീട്ടിൽ പരേതനായ ഫാറൂഖിെൻറ ഭാര്യ നബീസാബീവി (72) നിര്യാതയായി. മക്കൾ: റെയാനത്ത്, ഷാജിത, ഷബില, സജിന, ഷീജ. മരുമക്കൾ: അഹമ്മദ് കുഞ്ഞ്, സ്രാജുദ്ദീൻ, അനസി, പരേതനായ ഷാജി, നിസാറുദ്ദീൻ.
ആറ്റിങ്ങൽ: മാമം ശ്രീശിവം വീട്ടിൽ ബി.കെ. സുരേഷ് കുമാർ (ഭാസി -64) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുജു, സുജീഷ്. മരുമക്കൾ: ജോയ്, അരുണിമ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
വെള്ളറട: കുന്നത്തുകാല്‍, മാണിനാട് ചെമ്മണ്തട്ട് ഗ്രെയ്സ് വില്ലയില്‍ ടി. തെരസമ്മ (83) നിര്യാതയായി. മക്കള്‍: ബാലരാജ്, ശാന്തകുമാരി, സലീല, (റിട്ട. ഹൈസ്കൂള്‍ ടീച്ചര്‍). മരുമക്കള്‍: ഫിലോമിന, ബാലനേശന്, സെല്‍വരാജ്.
പള്ളിക്കൽ: മൂതല ഗുരുമന്ദിരത്തിന് സമീപം എൻ.എസ് ഭവനിൽ സദാശിവെൻറ ഭാര്യ ലീലാഭായി (73) നിര്യാതയായി. മക്കൾ: ജ്യോതി, ബിജു. മരുമക്കൾ: ചിഞ്ചു, സജിനി.
തിരുവനന്തപുരം: പേട്ട മുൻ കൗൺസിലർ ഡി. അനിൽകുമാറിെൻറ സഹോദരനും പേട്ട കൽപനശ്ശേരി വീട്ടിൽ പരേതരായ പി. ദിവാകരെൻറയും സുലോചനയുടെയും മകനുമായ ഡി. ജയിൻ (53) നിര്യാതനായി. ഭാര്യ: സീന. മകൻ: അമൽ ജെ.എസ്. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 11.30ന് േപട്ട കൽപകശ്ശേരി വീട്ടിൽ.
കഴക്കൂട്ടം: കണിയാപുരം സിങ്കപ്പൂർമുക്കിനടുത്ത് ബീനാഭവനിൽ ബൈജു ബക്കറിെൻറ ഭാര്യ ഷീജ (47) നിര്യാതയായി. മക്കൾ: ഹബി, അമ്മു.
വെള്ളറട: പനച്ചമൂട് വട്ടപ്പാറ മൈലാഞ്ചി വീട്ടില്‍ പരേതനായ മസ്താന് ഖാെൻറ ഭാര്യ അസ്മ ബീവി (85) നിര്യാതയായി. മക്കള്‍: ഷാജഹാ ബീവി (റിട്ട. സ്റ്റാഫ് മെഡിക്കല്‍ കോളജ് തിരുവനന്തപുരം), ലിയാഖത്ത് ആലിഖാന്‍ (റിട്ട. തഹസില്‍ദാര്‍, മുന്‍ പ്രസിഡൻറ് പനച്ചമൂട് മുസ്ലിം ജമാഅത്ത്) ഖനീസ് ബീഗം.
വെള്ളറട: മഞ്ഞാലുമൂട് അംബിക ഭവനില്‍ പരേതനായ സോമന് പണിക്കരുടെ ഭാര്യ അംബിക (75) നിര്യാതയായി. മക്കള്‍: രമേഷ്, ശ്രീകല, ചിത്ര. മരുമക്കള്‍: സുനി, സുകുമണി, വിജയകുമാര്‍. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
വെള്ളല്ലൂര്‍: വിരുത്തുവിളാകത്ത് വീട്ടില്‍ പരേതനായ അക്കരവിള ചെല്ലപ്പെൻറ ഭാര്യ പൊന്നമ്മ (85) നിര്യാതയായി. മക്കള്‍: ശ്യാംനാഥ് (ഭാസി), ജോയി, സാജി, സജീവ്. മരുമക്കള്‍: അംബിക, സുനിത, സൂര്യകല. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
നെടുമങ്ങാട്: വാളിക്കോട് കുഴിവളാകത്ത് വീട്ടിൽ കെ. മണികണ്ഠൻ (80) കോവിഡ് മൂലം നിര്യാതനായി. ഭാര്യ: രാജമ്മ.മക്കൾ: ശാന്തിനി, അനന്തലക്ഷ്മി, കലാദേവി. മരുമക്കൾ: രാജൻ, മോഹനൻ, പരേതനായ സുശീലൻ. സഞ്ചയനം തിങ്കളാഴ്ച. ഒരു മാസത്തോളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മരുമകൻ സുശീലൻ (58) ഒരാഴ്ച മുമ്പ് കോവിഡ് മൂലം മരിച്ചിരുന്നു.ഭാര്യ: കലാദേവി. മക്കൾ: രാഹുൽ, ഗൗരി.
നഗരൂർ: വെള്ളല്ലൂർ മാടപ്പാട് മലവിള തെക്കിൻകരവീട്ടിൽ പരേതനായ കുട്ടെൻറ ഭാര്യ സരസു (74) നിര്യാതയായി. മക്കൾ: റീത്ത, പ്രകാശ്, പ്രഭ. മരുമക്കൾ: സുജ, വിനോദ്. സഞ്ചയനം ഞായറാഴ്ച രാവിലെ 10.30ന്.
മൊട്ടമൂട്: സ്വാതിനഗർ പവിഴത്തിൽ കൃഷ്ണൻകുട്ടി (74) നിര്യാതനായി. ഭാര്യ: ഒാമന. മക്കൾ: അനിൽകുമാർ (പവിഴം ഡിജിറ്റൽ സ്റ്റുഡിയോ, മൊട്ടമൂട്), ശിവകുമാർ, ഷീജ. മരുമക്കൾ: സൗമ്യ, രജിത, പരേതനായ വിനോദ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.