Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഗൂഡല്ലൂരിൽ കാട്ടാന...

ഗൂഡല്ലൂരിൽ കാട്ടാന ഒരാളെ കൂടി കൊന്നു; ഒരാഴ്ചക്കിടെ കൊല്ല​പ്പെട്ടത് മൂന്നു​പേർ

text_fields
bookmark_border
ഗൂഡല്ലൂരിൽ കാട്ടാന ഒരാളെ കൂടി കൊന്നു; ഒരാഴ്ചക്കിടെ കൊല്ല​പ്പെട്ടത് മൂന്നു​പേർ
cancel

ഗൂഡല്ലൂര്‍: തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ല​പ്പെട്ടു. ഓവാലി പഞ്ചായത്തിലെ പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് (25) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10.45ന് ആയിരുന്നു സംഭവം. ഒരാഴ്ചക്കിടെ മൂന്ന് പേരാണ് ഗൂഡല്ലൂരിൽ മാത്രം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം ദേവർഷോലയിൽ ദേവൻ ഒന്ന് എസ്റ്റേറ്റ് തൊഴിലാളി മാധേവ് (52), മസിനഗുഡിയിലെ കർഷകൻ നാഗരാജു (52) എന്നിവരാണു കൊല്ലപ്പെട്ടത്.

പ്രശാന്ത് സമീപത്തെ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു. ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറുമണിയോടെയാണ് മരണ​പ്പെട്ടു.

അതിനിടെ തൃശൂര്‍ പാലപ്പിള്ളിയിലെ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി. പത്തോളം വരുന്ന കാട്ടാനക്കൂട്ടമാണ് ദിവസവും രാത്രി ജനവാസ മേഖലയിൽ തമ്പടിക്കുന്നത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild Elephant AttackgudalurElephant Attacks
News Summary - Youth killed in wild elephant attacks in Tamil Nadu gudalur
Next Story