Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകൊല്ലം സ്വദേശിയായ...

കൊല്ലം സ്വദേശിയായ യുവാവിനെ ഒമാനിൽ മരിച്ചനിലയിൽ ക​ണ്ടെത്തി

text_fields
bookmark_border
കൊല്ലം സ്വദേശിയായ യുവാവിനെ ഒമാനിൽ മരിച്ചനിലയിൽ ക​ണ്ടെത്തി
cancel

മസ്കത്ത്: ഒമാനിലെ അൽഹൈലിൽ പ്രവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ ഗണപതി വിളാകം കൃഷ്ണഭവനിൽ പരേതനായ വേലായുധൻപിള്ള- മണി വേലായുധൻ ദമ്പതികളുടെ മകൻ രതീഷ് (43 നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 15 വർഷത്തിലേറെയായി പ്രവാസിയാണ്.

വെള്ളിയാഴ്ചയാണ് മരണം നടന്നതെന്ന് കരുതുന്നു. റോയൽ ഒമാൻ ​പൊലീസ് എത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണാനന്തര നടപടികൾക്ക് മസ്കത്ത് കെ.എം.സി.സി കെയർ വിങ് നേതൃത്വം നൽകി വരുന്നു.

ഭാര്യ: സജിത സുകുമാരൻ. മക്കൾ: നിരഞ്ജൻ ആർ. പിളള, നീരജ് ആർ. പിളള (ഇരുവരും വിദ്യാർഥികൾ). സഹോദരൻ: രമേശ് വേലായുധൻ. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Found Deadkollam nativeOman
News Summary - Youth from Kollam found dead
Next Story