ബാറിന്റെ പാർക്കിങ് ഗ്രൗണ്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsകോട്ടയം: ബാറിന്റെ പാർക്കിങ് ഗ്രൗണ്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് സ്വദേശിയായ ശങ്കരശേരിൽ മാന്തറപ്പറമ്പിൽ എം.വി മഹേഷ് (42) നെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മണർകാട് കെ.കെ റോഡരികിലുള്ള ബാറിൻ്റെ പാർക്കിങ് ഏരിയയിൽ തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം.
ബാറിൽ നിന്നും പുറത്തെത്തിയ ശേഷം വിശ്രമിക്കുന്നതിനായിരുന്നു മഹേഷ് കാറിൽ കയറിയത്. എന്നാൽ ഏറെ നേരം കഴിഞ്ഞും പുറത്തേക്ക് വരാതായതോടെ ജീവനക്കാർ എത്തി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് മണർകാട് പോലീസ് സ്ഥലത്തെത്തിയാണ് കാറിൽ നിന്നും പുറത്തെടുത്ത് മണർകാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.
പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇൻഡസ് മോട്ടോഴ്സ് ജീവനക്കാരനായിരുന്ന മഹേഷ് അവിവാഹിതനാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

