Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_right2020 -വേർപാടുകളുടെ...

2020 -വേർപാടുകളുടെ വർഷം

text_fields
bookmark_border
2020 -വേർപാടുകളുടെ വർഷം
cancel

രാഷ്​ട്രീയം


പ്രണബ് മുഖർജി

ഇന്ത്യയുടെ 13ാമത് രാഷ്​ട്രപതി ആഗസ്​റ്റ്​ നായിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്നു. കോൺഗ്രസിെൻറ മുൻനിര നേതാക്കളായ അദ്ദേഹം യു.പി.എ സർക്കാർ അധികാരത്തിലിരിക്കെ വിദേശകാര്യം, പ്രതിരോധം, വാണിജ്യം, ധനകാര്യം എന്നീ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ദിരാ ഗാന്ധി കൈപിടിച്ചുയർത്തിയ അദ്ദേഹം ആസൂത്രണ കമീഷൻ ഉപാധ്യക്ഷൻ, രാജ്യസഭാ അധ്യക്ഷൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ബംഗാളിൽ നിന്ന് രാഷ്​ട്രപതിയാകുന്ന ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം

അഹമ്മദ് പട്ടേൽ -മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയും. നവംബർ 25നായിരുന്നു അന്ത്യം

പി. ശങ്കരൻ -മുൻ മന്ത്രി

എൻ. വിജയൻ പിള്ള -കേരള നിയമസഭ സാമാജികൻ (മണ്ഡലം -ചവറ)

എം. കമലം -മുൻ മന്ത്രി

പി. ബിജു -കേരള യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ

പി. മുഹമ്മദ് ഇസ്മായിൽ -പത്മനാഭപുരം മുൻ എം.എൽ.എയും ജനതാദൾ (സോഷ്യലിസ്​റ്റ്​) തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ

സി. മോയിൻകുട്ടി -മുസ്​ലിം ലീഗ് സംസ്ഥാന വൈസ്പ്രസിഡൻറും മുൻ എം.എൽ.എയും

സി.എഫ്. തോമസ് -കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയും. ചങ്ങനാശ്ശേരി എം.എൽ.എയായിരുന്നു


എം.പി. വീരേന്ദ്രകുമാർ

മുൻ കേന്ദ്രമന്ത്രിയും രാജ്യസഭ അംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറും. മേയ് 28നായിരുന്നു അന്ത്യം. രാഷ്ട്രീയ നേതാവ് എന്നതിലുപരി എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും അദ്ദേഹം കഴിവ് തെളിയിച്ചു. രാഷ്ട്രീയ രംഗത്ത് ജനതാദൾ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), ജനതാദൾ (യു) എന്നീ പാർട്ടികളുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. ലോക് താന്ത്രിക് ജനതാദൾ എന്ന പാർട്ടിയുടെ സ്ഥാപകനുമായിരുന്നു. രണ്ട് തവണ കോഴിക്കോട് നിന്ന് ലോക്സഭയിലെത്തി.

എം. നാരായണൻ -മുൻ കുഴൽമന്ദം എം.എൽ.എ. സി.പി.എം പാലക്കാട് ഏരിയ കമ്മിറ്റി അംഗം

പി.കെ. കുഞ്ഞനന്തൻ -ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും സി.പി.എം പാനൂർ ഏരിയ കമ്മിറ്റി സംഗവും

പി. പരമേശ്വരൻ -രാഷ്​ട്രീയ സ്വയം സേവക സംഘത്തിെൻറ മുതിര്‍ന്ന പ്രചാരകനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും


രാം വിലാസ് പാസ്വാന്‍

കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയും ലോക് ജനശക്തി പാർട്ടി നേതാവും. ഹൃദയ ശസ്ത്രക്രിയക്ക്​ ശേഷം ഡൽഹിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. എ.ബി. വാജ്പേയി, മൻമോഹൻ സിങ്, നരേന്ദ്ര മോദി എന്നിവരുടെ മന്ത്രിസഭയിലടക്കം ആറ് തവണ മന്ത്രിയായിരുന്നു അദ്ദേഹം. എട്ട് തവണ ലോക്സഭാംഗമായിരുന്നിട്ടുണ്ട്

മൃദുൽ സിൻഹ -പ്രമുഖ രാഷ്​ട്രീയ പ്രവർത്തകയും മുൻ ഗോവ ഗവർണറും

ചന്ദ്രവതി -ഹരിയാനയിലെ ആദ്യ വനിത എം.പിയും മുൻ പുതുച്ചേരി ഗവർണറും

സാഞ്ച്മാൻ ലിംബൂ - മുൻ സിക്കിം മുഖ്യമന്ത്രി

സതീഷ് പ്രസാദ് സിങ് - മുൻ ബിഹാർ മുഖ്യമന്ത്രി

കേശുഭായ് പട്ടേൽ -മുൻ ഗുജറാത്ത് മുഖ്യമന്ത്രി

അശ്വനി കുമാർ -മുൻ സി.ബി.ഐ ഡയറക്ടറും നാഗാലാൻഡ് ഗവർണറും

ജസ്വന്ത് സിങ് -മുൻ കേന്ദ്ര മന്ത്രി

സയീദ അൻവറ തൈമൂർ -അസമിലെ ആദ്യ വനിത മുഖ്യമന്ത്രി

റോസ ദേശ്പാണ്ഡെ- കമ്യൂണിസ്​റ്റ്​ നേതാവും മുൻ ലോക്സഭാംഗവും

രഘുവംശ്​ പ്രസാദ് സിങ് -ആർ.ജെ.ഡി നേതാവും മുൻ കേന്ദ്രമന്ത്രിയും

ലാൽജി ടണ്ഡൻ -മധ്യപ്രദേശ് ഗവർണർ

വേദ് മർവാഹ് -മിസോറം, മണിപ്പൂർ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുൻ ഗവർണർ

അജിത് ജോഗി-ഛത്തിസ്ഗഢ് മുൻ മുഖ്യമന്ത്രി

ടി.എൻ. ചതുർവേദി -മുൻ കേരള, കർണാടക ഗവർണർ

രാധിക രഞ്ജൻ പ്രമാണിക് -തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.പിയും

മൃഗേന്ദ്ര നാഥ് മെയ്തി -പശ്ചിമബംഗാൾ എം.എൽ.എയും തൃണമൂൽ കോൺഗ്രസ് നേതാവും

ബേനി പ്രസാദ് ശർമ -സമാജ്​വാദി പാർട്ടി സ്ഥാപക നേതാവും മുൻ കേന്ദ്രമന്ത്രിയും

എച്ച്.ആർ. ഭരദ്വാജ് -മുൻ കേരള ഗവർണറും മുൻ കേന്ദ്ര നിയമ മന്ത്രിയും

ഹുസ്നി മുബാറക് -മുൻ ഇൗജിപ്ഷ്യൻ പ്രസിഡൻറ്.

വലേറി ഗിസ്​കാർഡ് ഡി എസ്​റ്റാറിങ് -മുൻ ഫ്രഞ്ച് പ്രസിഡൻറ്

മിർ സഫറുള്ള ഖാൻ ജമാലി -മുൻ പാകിസ്താൻ പ്രധാനമന്ത്രി

ശൈഖ് സൽമാൻ ബിൻ സൽമാൻ അൽ ഖലീഫ -ബഹ്റൈൻ പ്രധാനമന്ത്രി

സുൽത്താൻ ഖാബൂസ് ബിൻ സയിദ് അൽ സയിദ് -ഒമാൻ ഭരണാധികരി. അറബ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കാലം ഭരണാധികാരിയായിരുന്ന വ്യക്തി

ജോൺ ടേണർ -മുൻ കനേഡിയൻ പ്രധാനമന്ത്രി

ശൈഖ് സബാഹ് അൽ അഹ്​മദ് അൽ ജാബിർ അസ്സബാഹ് -കുവൈത്ത് ഭരണാധികാരി

ലീ ടെങ് ഹൂയി (മിസ്​റ്റർ ഡെമോക്രസി) -മുൻ തായ്​വാൻ പ്രസിഡൻറ്

ബെഞ്ചമിൻ എംകാപ -മുൻ താൻസനിയൻ പ്രസിഡൻറ്

കല


എസ്.പി. ബാലസുബ്രഹ്മണ്യം

പ്രശസ്ത പിന്നണി ഗായകൻ. മികച്ച ഗായകനുള്ള ദേശീയ പുരസ്കാരത്തിന് ആറു തവണ അർഹനായിരുന്നു. 16 ഇന്ത്യൻ ഭാഷകളിൽ ആലപിക്കാനുള്ള കഴിവ് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അദ്ദേഹത്തിെൻറ സംഗീത ജീവിതത്തിൽ 40,000ലധികം ഗാനങ്ങൾ റെക്കോർഡ്​ ചെയ്‌തു. ഏറ്റവുമധികം പാട്ടുകൾ റെക്കോഡ് ചെയ്‌തതി​െൻറ ഗിന്നസ് റെക്കോഡ് എസ്.പി.ബിയുടെ പേരിലാണ്. 2001ൽ പത്മശ്രീയും 2011ൽ പത്മഭൂഷണും ലഭിച്ചു.

ഋഷി കപൂർ -നടനും നിർമാതാവും സംവിധായകനും

ഇർഫാൻ ഖാൻ -പ്രമുഖ ​േബാളിവുഡ്, ഹോളിവുഡ്​​ നടൻ​. രാജ്യം കണ്ട ഏറ്റവും മികച്ച അഭിനയ പ്രതിഭകളിൽ ഒരാൾ

എം.കെ. അർജുനൻ -മലയാള സംഗീത സംവിധായകൻ


സുശാന്ത് സിങ് രാജ്പുത്ത്

പ്രശസ്ത ബോളിവുഡ് നടൻ. ജൂൺ 14ന് മുംബൈ ബാന്ദ്രയിലെ അപ്പാർട്​മെൻറിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. എം.എസ്. ധോണിയുടെ ബയോപിക് 'എം.എസ്. ധോണി: ദി അൺടോൾഡ് സ്​റ്റോറി' എന്ന ചിത്രത്തിലെ പ്രകടനം സുശാന്തിന് കൈയടികൾ നേടിക്കൊടുത്തു. സുശാന്തിെൻറ മരണത്തോടെ ബോളിവുഡിൽ നിലനിൽക്കുന്ന സ്വജനപക്ഷത്തെക്കുറിച്ചുള്ള ചർച്ചകൾ വ്യാപകമായി. കേസുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡിലെ മയക്ക്രുമരുന്ന് റാക്കറ്റുകളിലേക്ക് നീണ്ടതോടെ രാജ്യത്തെ സിനിമ രംഗത്തെയാകെ പിടിച്ചുകുലുക്കിയിരുന്നു.

ചിരഞ്ജീവി സർജ -പ്രമുഖ കന്നഡ നടൻ. നടി മേഘ്ന രാജിെൻറ ഭർത്താവ്​

സൗമിത്ര ചാറ്റർജി -വിഖ്യാത ബംഗാളി നടൻ. സത്യജിത് റായിയുടെ 14 ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു

ഭാനു അത്തയ്യ -ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ. 91 വയസ്സായിരുന്നു. ഗാന്ധി (1983) എന്ന ചിത്രത്തിൽ കോസ്​റ്റ്യൂം ഡിസൈനിങ്ങിലാണ് ഓസ്കാർ അവാർഡ്

പണ്ഡിറ്റ് ജസ്​രാജ് -വിഖ്യാത ഹിന്ദുസ്​ഥാനി സംഗീതജ്ഞൻ

സരോജ് ഖാൻ- നൃത്ത സംവിധായിക. 40 വർഷത്തെ കരിയറിൽ 2000 ഗാനങ്ങൾക്ക് കൊറിയോഗ്രാഫി ചെയ്തു

ആസിഫ് ബസ്ര -ബോളിവുഡ് നടൻ

പ്രഫ. ടി.എൻ. കൃഷ്ണൻ -വയലിനിസ്​റ്റും പത്മഭൂഷൺ ജേതാവും

ശോഭാ നായിഡു -കുച്ചിപ്പുടി നർത്തകി

കലാമണ്ഡലം കേശവ പൊതുവാൾ -കഥകളി ചെണ്ടവാദ്യ കലാകാരൻ

പുനലൂർ രാജൻ -മലയാളി ഫോട്ടോഗ്രാഫർ

ചുനക്കര രാമൻകുട്ടി -കവിയും ഗാനരചയിതാവും

അനിൽ മുരളി -മലയാള സിനിമ നടൻ

പാപ്പുക്കുട്ടി ഭാഗവതർ (കേരള സൈഗാൾ)- നടനും സംഗീതജ്ഞനും

ഉഷാ റാണി -തെന്നിന്ത്യൻ സിനിമാതാരം

സച്ചി -മലയാള സിനിമ സംവിധായകനും തിരക്കഥാകൃത്തും

കുളത്തൂർ ഭാസ്കരൻ നായർ -സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത്

ബസു ചാറ്റർജി -സംവിധായകൻ.

വാജിദ് ഖാൻ -ബോളിവുഡ് സംഗീത സംവിധായകൻ

ശ്യാമള ജി ഭാവേ -ഇന്ത്യൻ സംഗീതജ്ഞ

രവി വള്ളത്തോൾ -മലയാള സിനിമ നടൻ

ഉഷ ഗാംഗുലി -തിയറ്റർ ആർട്ടിസ്​റ്റ്​.

ജെനി ഡീഷ് -ടോം ആൻഡ് ജെറി കാർട്ടൂൺ പരമ്പരയുടെ സംവിധായകൻ

ശാന്തി ഹിരാനന്ദ് -ഇന്ത്യൻ സംഗീതജ്ഞ

നബുഷികോ ഒബായഷി -ജപ്പാനീസ് സിനിമ സംവിധായകൻ

വി. ചന്ദ്രകുമാർ (കലിംഗ ശശി) -മലയാള സിനിമ, നാടക നടൻ

ബിൽ വിതേഴ്സ് -അമേരിക്കൻ ഗായകൻ

നവാബ് ബാനു -ബോളിവുഡ് നടി

ആൽബർട്ടോ ഉഡേർസോ -Asterix േകാമിക് പരമ്പരയുടെ സഹ ​സ്രഷ്​ടാവ്

നെമായ് ഘോഷ്- ഇന്ത്യൻ ഫോട്ടോഗ്രാഫർ

കെ. പ്രഭാകരൻ -ചിത്രകാരൻ

വാരാണസി വിഷ്ണു നമ്പൂതിരി -മദ്ദള കലാകാരൻ

കിർക് ഡഗ്ലസ് -ഹോളിവുഡ് നടൻ

ഷേർ സിങ് കുക്കൽ -ഇന്ത്യൻ ശിൽപി

തോമസ് ആൻറണി -ഹാസ്യചിത്രകാരൻ (caricaturist)

ജോയൽ ഷൂമാക്കർ -അമേരിക്കൻ സംവിധായകൻ.

അനിൽ ദേവ്ഘൻ -സിനിമ സംവിധായകൻ ബോളിവുഡ് നടൻ അജയ് ദേവ്ഗനിെൻറ ബന്ധു

ശാരദ നായർ- മലയാള സിനിമാ നടി

പ്രബീഷ് ചക്കാലക്കൽ -മലയാളം നടനും ഡബ്ബിങ് ആർടിസ്​റ്റും

നിഷികാന്ത് കാമത്ത്- അഭിനേതാവും സംവിധായകനും

സീറോ ബാബു- മലയാളം ഗായകൻ

പി. ഗോപികുമാർ - മലയാളം സിനിമ സംവിധായകൻ

ഫറാസ് ഖാൻ - സിനിമാനടൻ

വി.ജെ. ചിത്ര- ടി.വി അഭിനേതാവും അവതാരികയും

പി. കൃഷ്ണമൂർത്തി- ആർട്ട്​ ഡയറക്ടർ, കോസ്​റ്റ്യൂം ഡിസൈനർ

പോപ് സ്മോക് -അമേരിക്കൻ റാപ്പർ

ചാഡ്വിക് ബോസ്മാൻ -ഹോളിവുഡ് നടൻ. മാർവൽ സീരീസിലെ ബ്ലാക്ക് പാന്തർ കഥാപാത്രത്തിലൂടെ പ്രശസ്തൻ

ആര്യ ബാനർജി -നടി. പ്രശസ്ത സിത്താർ കലാകാരൻ പണ്ഡിറ്റ് നിഖിൽ ബാനർജിയുടെ മകൾ


കിം കി ഡുക്

പ്രമുഖ ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകൻ. ലാത്​വിയയിൽ കോവിഡ് ബാധിച്ച് ബാധിച്ചായിരുന്നു മരണം. അന്താരാഷ്​ട്ര ചലച്ചിത്രമേളകളിൽ നിരവധി ബഹുമതികൾ നേടിയ കൊറിയൻ ചലച്ചിത്ര സം‌വിധായകനാണ് കിം കി ഡുക്. സ്പ്രിങ്, സമ്മർ, ഫാൾ, വിൻറർ... ആൻഡ്​ സ്പ്രിങ് (2003), വൈൽഡ് ആനിമൽസ് (1996) ബ്രിഡ്കേജ് ഇൻ (1998) റിയൽ ഫിക്​ഷൻ (2000) ദെ ഐസ്ൽ (2000) അഡ്രസ് അൺനോൺ (2001) ബാഡ് ഗയ് (2001) ദി കോസ്​റ്റ്​ ഗാർഡ് (2002) ദി ബോ (2005) ബ്രീത്ത് (2007) ഡ്രീം (2008) പിയാത്ത (2012) മോബിയസ് (2013) തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. 2013ൽ ഐ.എഫ്.എഫ്.കെയുടെ മുഖ്യാതിഥിയായി കേരളത്തിൽ എത്തിയിരുന്നു.

ബി. കണ്ണൻ - തെന്നിന്ത്യൻ സിനിമ ഛായാഗ്രാഹകൻ

വടിവേൽ ബാലാജി -തമിഴ് ഹാസ്യനടൻ

ഡേവിഡ് പ്രൗസ് -ഹോളിവുഡ് നടൻ

ബാർബറ വിൻഡ്സർ -ബ്രിട്ട്ഷ് നടി

നരണിപ്പുഴ ഷാനവാസ്​ - മലയാള ചലച്ചിത്ര സംവിധായകൻ

അനിൽ നെടുമങ്ങാട്​ - മലയാള ചലച്ചിത്ര-നാടക നടൻ

സാഹിത്യം


അക്കിത്തം അച്യുതൻ നമ്പൂതിരി

ജ്ഞാനപീഠം ജേതാവായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) ഒക്ടോബർ 15നാണ് അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46ഓളം കൃതികള്‍ മഹാകവി അക്കിത്തത്തി​െൻറ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്.


യു.എ. ഖാദർ

പ്രശസ്ത നോവലിസ്​റ്റും ചെറുകഥാകൃത്തുമായ യു.എ. ഖാദർ 85ാം വയസ്സിൽ അന്തരിച്ചു. നോവലുകളും കഥാസമാഹാരങ്ങളും ലേഖനങ്ങളുമായി അമ്പതിലേറെ കൃതികൾ രചിച്ചു. തൃക്കോട്ടൂര്‍ പെരുമ, അഘോരശിവം, തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണമണിയിലെ തീനാളം, വള്ളൂരമ്മ, കലശം, ചങ്ങല, മാണിക്യം വിഴുങ്ങിയ കാണാരന്‍, ഭഗവതി ചൂട്ട് തുടങ്ങിയവ പ്രധാന കൃതികൾ.


സുഗതകുമാരി

കവയിത്രിയും പരിസ്​ഥിതി പ്രവർത്തകയുമായ സുഗതകുമാരി 86ാം വയസ്സിലാണ്​ വിടവാങ്ങിയത്​. സാഹിത്യത്തിനും സാമൂഹികസേവനത്തിനുമായി നിരവധി അംഗീകാരങ്ങൾ അവർ സ്വന്തമാക്കി. 2006 ൽ പത്​മശ്രീയും 2009 ൽ എഴുത്തച്ഛൻ പുരസ്​കാരവും 2013 ൽ സരസ്വതി സമ്മാനും ലഭിച്ചു. വയലാർ അവാർഡ്​, ഒാടക്കുഴൽ അവാർഡ്​ തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്​. മുത്തുച്ചിപ്പി, പാതിരാപ്പൂക്കൾ, പാവം മാനവഹൃദയം, പ്രണാമം, ഇരുൾ ചിറകുകൾ, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, മേഘം വന്നുതൊട്ടപ്പോൾ തുടങ്ങിയവയാണ്​ പ്രധാന കൃതികൾ.

കാർലോസ് ഗോൺസാലസ് വാലെസ് എസ്.െജ (ഫാദർ വാലസ്)- പ്രമുഖ എഴുത്തുകാരനും ഗുജറാത്തി കോളമിസ്​റ്റും

ശൈഖ് ഖാജ ഹുസൈൻ -പ്രശസ്ത തെലുഗു കവി.

കെൻ സ്​പിയേഴ്സ് -അമേരിക്കൻ എഴുത്തുകാരനും കാർട്ടൂൺ കഥാപാത്രം സ്കൂബീ ഡൂവിെൻറ സഹസ്രഷ്​ടാവുമാണ്

ആനന്ദ് മോഹൻ ഗുൽസാർ ദഹ്​ലവി - ഇന്ത്യൻ ഉർദു സാഹിത്യകാരൻ

മുജ്തബ ഹുസൈൻ- ഉർദു ആക്ഷേപ സാഹിത്യകാരൻ

പ്രഫ. അനീസുസമാൻ -ബംഗ്ല പണ്ഡിതൻ

ദീപേഷ് റോയ് -ബംഗാളി സാഹിത്യകാരൻ

നിസാർ അഹ്മദ് -കന്നട കവി

അർജുൻ ദേവ് -ഇന്ത്യൻ ചരിത്രകാരൻ

സതീഷ് ഗുജ്റാൾ-ഇന്ത്യൻ ചിത്രകാരനും വാസ്തുശിൽപിയും.

ഇ. ഹരികുമാർ -കഥാകൃത്തും കവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ മകനും

പുതുശ്ശേരി രാമചന്ദ്രൻ -മലയാള കവിയും ഭാഷാ പണ്ഡിതനും

മേരി ഹിഗിൻസ് ക്ലാർട്ട് - സാഹിത്യകാരി. ക്വീൻ ഓഫ് സസ്പെൻസ്.

റാഹത്ത് ഇന്ദോരി -കവിയും ഗാനരചയിതാവും

ബെനിചന്ദ്ര ജമാതിയ - ഇന്ത്യൻ എഴുത്തുകാരൻ

എം. കുഞ്ഞിമുഹമ്മദ് മൗലവി -ഗ്രന്ഥകാരനും അധ്യാപകനും

ലൂയിസ് പീറ്റർ -മലയാളം കവി

ശാസ്ത്രം

ഡോക്ടർ നരീന്ദർ സിങ് കപാനി- ഫൈബർഒപ്റ്റിക്സിെൻറ പിതാവ്

എസ്. രാമകൃഷ്ണൻ -വിക്രം സാരഭായ് സ്പേസ് സെൻറർ മുൻ ഡയറക്ടർ

മുഹ്സിൻ ഫക്രിസാദെ -ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞൻ

ഗോവിന്ദ് സ്വരൂപ് - ഇന്ത്യൻ റേഡിയോ അസ്​ട്രോണമിയുെട പിതാവ്

സി.എസ്. ശേഷാദ്രി -പ്രശസ്ത ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ

ഫിലിപ് ആൻഡേഴ്സൺ -മുൻ ഭൗതിക ശാസ്ത്ര നെബേൽ ജേതാവ്

കാതറിൻ ജോൺസൺ -നാസ ഗണിത ശാസ്ത്രജ്ഞ

റോഡാം നരസിംഹ -ഇന്ത്യൻ എയ്​റോസ്പേസ് എൻജിനീയർ

ഡോ. റേദം നരസിംഹ -ബഹിരാകാശ ശാസ്ത്രജ്ഞൻ

പ്രഫ. സീതാരാമൻ -പരിസ്ഥിതി പ്രവർത്തകൻ, നദീസംരക്ഷണ സമിതി അധ്യക്ഷൻ

ഫ്രീമാൻ ജെ. ഡൈസൺ -ഭൗതിക ശാസ്ത്രജ്ഞൻ

കായികം


മറഡോണ

കായിക ലോകത്തെ വിഷാദത്തിലാഴ്ത്തിയ മരണമായിരുന്നു അർജൻറീന ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടേത്. തലച്ചോറിൽ ശസ്ത്രക്രിയക്ക്​ ശേഷം വിശ്രമിക്കുകയായിരുന്ന മറഡോണയുടെ അന്ത്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു. 1986ൽ അർജൻറീനക്ക് ലോകകിരീടം നേടിക്കൊടുത്താണ് മറഡോണ ഫുട്ബാൾ ആരാധകരുടെ മനസ്സിലേക്ക് നടന്നുകയറിയത്.


പി.കെ. ബാനർജി

ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം. ഇന്ത്യൻ ഫുട്​ബാളിെൻറ സുവർണകാലത്ത് 1962ലെ ഏഷ്യൻ ഗെയിംസ് സ്വർണമുൾപ്പെടെ നേടിയ ടീമിെൻറ അവിഭാജ്യ ഘടകമായിരുന്നു പി.കെ. ബാനർജി. 13 വർഷം ഇന്ത്യയ്‌ക്കു കളിച്ച ബാനർജി 84 മൽസരങ്ങളിൽനിന്ന് 65 ഗോളുകൾ നേടി.

രണ്ട് ഒളിംപിക്‌സിൽ ഇന്ത്യയ്‌ക്കു കളിച്ചു. 1960ൽ റോമിൽ നടന്ന ഒളിംപിക്സിൽ ഇന്ത്യൻ നായകനായിരുന്നു. 1964ൽ ടോക്കിയോയിൽ ഇന്ത്യ നാലാം സ്‌ഥാനത്തെത്തിയപ്പോൾ ടീമിൽ അംഗവുമായിരുന്നു. ഇന്ത്യ സ്വർണമെഡൽ നേടിയ 1962 ഏഷ്യാഡ് അടക്കം തുടർച്ചയായി മൂന്ന് ഏഷ്യൻ ഗെയിംസിലും ഇന്ത്യയ്‌ക്കു കളിച്ചു (1958 – ടോക്കിയോ, 1962 – ജക്കാർത്ത, 1966 – ബാങ്കോക്ക്).

പരിക്കുകളെ തുടർന്ന് 1967ൽ വിരമിച്ചു. പിന്നീട് പരിശീലക​െൻഞ റോളിലേക്ക് കളം മാറ്റി ചവിട്ടിയ ശേഷം ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഉൾപ്പെടെയുള്ള ക്ലബ്ബുകളുമൊത്ത് ഒട്ടേറെ സുപ്രധാന കിരീടങ്ങൾ നേടി.


ചുനി ഗോസ്വാമി

ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം. 1962ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിനെ നയിച്ചത് ഗോസ്വാമിയായിരുന്നു. 1962ലെ സ്വർണ്ണ മെഡലിനു പുറമെ 1964ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ റണ്ണർ അപ് ആവുകയും ചെയ്തിരുന്നു. 1956–1964 കാലഘട്ടത്തിൽ ഇന്ത്യയ്ക്കായി 50 മത്സരങ്ങളിലാണ് അദ്ദേഹം ബൂട്ടണിഞ്ഞത്. മോഹൻ ബഗാനു വേണ്ടിയും ബൂട്ടണിഞ്ഞു. 1957 ൽ അന്താരാഷ്ട്ര കരിയർ തുടങ്ങിയ ചുനി ഗോസ്വാമി 1964ൽ 27-ാം വയസ്സില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു.

ഫുട്ബാളിന് പുറമേ ക്രിക്കറ്റിലും അദ്ദേഹം തിളങ്ങി. 1962-73 കാലയളവിൽ ബംഗാൾ ടീം അംഗമായിരുന്നു ഗോസ്വാമി. 1966ല്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിനെ തോല്‍പിച്ച ഈസ്റ്റ് സോണ്‍ ടീമില്‍ അംഗമായിരുന്നു.


പൗളോ ഡി റോസി

ഇറ്റാലിയൻ ഫുട്ബാൾ ഇതിഹാസം. 1982 ലെ ലോകകപ്പില്‍ ഇറ്റലിയെ കിരീടത്തിലേക്ക് നയിച്ച പ്രകടനത്തോടെയാണ് പൗളോ റോസി ലോകശ്രദ്ധയിലേക്ക് എത്തിയത്. ലോകകപ്പിലെ ടോപ് സ്‌കോററും മികച്ച താരവുമായിരുന്നു അദ്ദേഹം. 1982ല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനും അര്‍ഹനായി. 1977 മുതൽ 1986 വരെ ഇറ്റലിക്കായി കളിച്ച് 48 മത്സരങ്ങളിൽ നിന്നായി 20 ഗോളടിച്ചു

കാൾട്ടൻ ചാപ്മാൻ- മുൻ ഇന്ത്യൻ ഫുട്ബാൾ ടീം നായകൻ

പാപ ബൗബ ദിയൂബ്- സെനഗാൾ ഫുട്ബാൾ താരം

ഫ്രാൻസിസ് ഇഗ്നേഷ്യസ്- മുൻ ഇന്ത്യൻ ഫുട്ബാൾ താരം

സത്യജിത്ത് ഘോഷ് -മുൻ ഇന്ത്യൻ ഫുട്ബാൾ താരം

എ. സത്യേന്ദ്രൻ - മുൻ കേരള രഞ്ജി ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോച്ചും

ഡീൻ ജോൺസ് - മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് താരവും കമ​േൻററ്ററും

പുരുഷോത്തം റായ് -പ്രശസ്ത അത്​ലറ്റിക്സ് പരിശീലകനും ധ്യാൻചന്ദ് പുരസ്കാര ജേതാവും

എവർടൺ വീക്സ് -പ്രശസ്ത വെസ്​റ്റിൻഡീസ് ക്രിക്കറ്റ് താരം

രജീന്ദർ ഗോയൽ -മുൻ രഞ്ജി ക്രിക്കറ്റ് താരം

മാറ്റ് പൂരെ -മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം

ആർ. ശ്രീധർ ഷേണായി - മുൻ ഇന്ത്യൻ ഹോക്കി പരിശീലകൻ

വസന്ത് റെയ്ജി - മുൻ ഇന്ത്യൻ ഫസ്​റ്റ്​ ക്ലാസ് ക്രിക്കറ്റർ

ജയമോഹൻ തമ്പി- മുൻ കേരള രഞ്ജി ക്രിക്കറ്റ് താരം

ബോബി മോറോ- അമേരിക്കൻ അത്​ലറ്റ്

ബൽബീർ സിങ് സീനിയർ -ഇന്ത്യൻ ഹോക്കി താരം

ആഷ്​ലി കൂപ്പർ -ആസ്ട്രേലിയൻ ടെന്നിസ് താരം

സുബിമൽ ഗോസ്വാമി -ഇന്ത്യൻ ഫുട്ബാൾ താരം

സ്​റ്റിർലിങ് മോസ് -മുൻ ബ്രിട്ടീഷ് ഫോർമുല വൺ റേസിങ് താരം

റഡോമിർ ആൻറിക് - റയൽ മഡ്രിഡ്, ബാഴ്സലോണ ഫുട്ബാൾ ക്ലബുകളുടെ മുൻ പരിശീലകൻ

ജോക് എഡ്വേഡ്സ് - മുൻ ന്യൂസിലൻഡ് ക്രിക്കറ്റർ

ടോണി ലൂയിസ് -ക്രിക്കറ്റിലെ ഡക്​വർത്ത്​ -ലൂയിസ് നിയമത്തിെൻറ (മഴനിയമം) ഉപജ്ഞാതാക്കളിൽ ഒരാൾ

അബ്​ദുൽ ലത്തീഫ് -മുൻ ഇന്ത്യൻ ഫുട്ബാൾ താരം

റോജർ മെയ്​വെതർ -മുൻ ലോക ബോക്സിങ് ചാമ്പ്യനും പരിശീലകനും

അശോക് ചാറ്റർജി - ഇന്ത്യൻ ഫുട്ബാൾ താരം

മിക്കി റൈറ്റ്സ് -അമേരിക്കൻ വനിത ഗോൾഫ് താരം

രാജു ഭരതൻ -ക്രിക്കറ്റ് ലേഖകനും ചിച്ചിത്ര പ്രവർത്തകനും

സുനിത ചന്ദ്ര- ഇന്ത്യൻ വനിത ഹോക്കി ടീം മുൻ നായിക


കോബി ബ്രയൻറ്

അമേരിക്കൻ ബാസ്കറ്റ്ബോൾ ഇതിഹാസം. ഹെലികോപ്ടർ തകർന്നുവീണായിരുന്നു മരണം. 2000-2002, 2009-10 എൻ.ബി.എ ചാമ്പ്യൻ. 18 തവണ എൻ.ബി.എ ഓൾസ്​റ്റാറിൽ. 2008, 2012 ഒളിമ്പിക്സുകളിൽ സ്വർണനേട്ടം

മൻമോഹൻ സൂദ് -മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം

ബാപ്പു നട്കർണി -മുൻ ഇന്ത്യൻ ക്രിക്കറ്റർ. ടെസ്​റ്റിൽ ഒരു ഇന്നിങ്സിൽ തുടർച്ചയായി 21 മെയ്ഡൻ ഓവറുകൾ എറിഞ്ഞ് റെക്കോഡിട്ട താരം.

പി.ടി. ഉമ്മർ കോയ -അന്താരാഷ്​ട്ര ചെസ് ഫെഡറേഷൻ (ഫിഡെ) വൈസ് പ്രസിഡൻറായിരുന്ന മലയാളി

അലക്സാണ്ട്രോ സബേല- മുൻ അർജൻറീന കളിക്കാരനും ദേശീയ ടീം പരിശീലകനും

നജീബ് തർകായി- അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം അംഗം. മരണം വാഹനാപകടത്തിൽ

others

മഹാശയ് ധർമപാൽ ഗുലാത്തി -എം.ഡി.എച്ച്​ സ്ഥാപകൻ

ഫഖീർ ചന്ദ് കോഹ്​ലി -ഇന്ത്യൻ സോഫ്​റ്റ്​വെയർ വ്യവസായത്തിെൻറ പിതാവ്

പുഷ്പ ഭാവെ - സാമൂഹിക പ്രവർത്തക, അധ്യാപിക

ജസ്​റ്റിസ് പി.എ. മുഹമ്മദ് - കേരളത്തിെല തദ്ദേശ സ്ഥാപനങ്ങളുടെ ആദ്യ ഓംബുഡ്സ്മാൻ, ഹൈകോടതി ജഡ്ജി

കെ.കെ. ഉഷ -കേരള ഹൈകോടതി ചീഫ് ജസ്​റ്റിസായ ആദ്യ മലയാളി വനിത

അങ്ക് റിത ഷെർപ്പ -ഓക്സിജൻ സിലിണ്ടറില്ലാതെ ഏറ്റവും കൂടുതൽ തവണ എവറസ്​റ്റ്​ കീഴടക്കിയ പർവതാരോഹകൻ

അമിതാഭ്​ ഘോഷ് - മുൻ റിസർവ് ബാങ്ക് ഗവർണർ

പി.ആർ. കൃഷ്ണ കുമാർ -പ്രശസ്ത ആയുർവേദ ഭിഷഗ്വരൻ

എം.എസ്. മണി -പത്രപ്രവർത്തകൻ. കലാകൗമുദി ചീഫ് എഡിറ്ററും കേരള കൗമുദി മുൻ ചീഫ് എഡിറ്ററുമായിരുന്നു.

ജോൺ ലൂയിസ് -പ്രശസ്ത അമേരിക്കൻ പൗരാവകാശ ​പ്രസ്​ഥാന നേതാവ്

ജോസഫ് ഇ. ലോവറി -അമേരിക്കൻ സിവിൽ റൈറ്റ്സ് നേതാവ്

എ. രാമചന്ദ്രൻ - 'കുഫോസ്​' വൈസ്ചാൻസലർ

ഹജ് സഈദ് ബിൻ അഹ്​മദ് അൽ ലൂത്ത് -​േലാകത്തിലെ ആദ്യ ഇസ്​ലാമിക ബാങ്ക് സ്ഥാപകൻ (ദു​ൈബ ഇസ്​ലാമിക്​ ബാങ്ക്)

പി.സി. തോമസ് -വിദ്യാഭ്യാസ വിദഗ്​ധനും ഊട്ടി ഗുഡ് ഷെപ്പേഡ് ഇൻറർനാഷനൽ സ്കൂൾ സ്ഥാപകനും

സ്​റ്റാൻലി ഹോ- കിങ് ഓഫ് ഗാംബ്ലിങ് എന്നറിയപ്പെട്ടിരുന്ന വ്യക്തി

രുദ്രതേജ് സിങ് - ബി.എം.ഡബ്ല്യു ഇന്ത്യ പ്രസിഡൻറും സി.ഇ.ഒയും

അശോക് ദേശായി -മുൻ ഇന്ത്യൻ അറ്റോണി ജനറൽ

അബ്​ദുൽ മജീദ് -ബംഗ്ലാദേശ് രാഷ്​​ട്രപിതാവ് ശൈഖ് മുജീബ് റഹ്​മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതി. 2020 ഏപ്രിലിൽ ബംഗ്ലാദേശ് സർക്കാർ തൂക്കിലേറ്റുകയായിരുന്നു

ചന്ദൻ സിങ് റാത്തോഡ്​ -ഇന്ത്യയുടെ മുൻ എയർ വൈസ് മാർഷൽ

തോമസ് ഷേഫർ -ജർമൻ ധനകാര്യ മന്ത്രി. കോവിഡിനെ തുടർന്ന് രാജ്യം നേരിട്ട സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജീവനൊടുക്കുകയായിരുന്നു

ലാറി ടെസ്​ലർ -കമ്പ്യൂട്ടറിലെ copy, cut, paste ഫങ്ഷനുകളുടെ ഉപജ്ഞാതാവ്

വിദ്യാ ബാൽ - സാമൂഹിക പ്രവർത്തക

തുഷാർ കാഞ്ചിലാൽ -സാമൂഹിക-പരിസ്ഥിതി പ്രവർത്തകൻ

ഗജേന്ദ്ര ഥാപ്പ മഗർ (നേപ്പാൾ)- ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി

റൂഹുല്ല സാം - ഇറാനിയൻ പൊതുപ്രവർത്തകനും മാധ്യമപ്രവർത്തകനും. ഇറാൻ ഭരണകൂടം തൂക്കിലേറ്റുകയായിരുന്നു.

തേരപ്പ മുഹമ്മദ് - േഹമിയോ ചികിത്സകൻ ആദ്യകാല ഫുട്ബാൾ സംഘാടകൻ

എസ്.വി. പ്രദീപ് -മാധ്യമപ്രവർത്തകൻ

ചക് യെയ്ഗർ -വ്യോമായന രംഗത്തെ ഇതിഹാസമായി കണക്കാക്കപ്പെടുന്ന യു.എസ് വൈമാനികൻ. ശബ്​ദാതിവേഗത്തില്‍ വിമാനം പറത്തിയ ആദ്യ പൈലറ്റ്

ഇബ്രാഹീം അൽ ആബിദ് -പ്രശസ്ത ഇമറാത്തി മാധ്യമപ്രവർത്തകനും യു.എ.ഇയുടെ ഔദ്യോഗിക വാർത്ത ഏജൻസിയായ 'വാം' സ്ഥാപകനും

ഫ്രെഡി ബ്ലൂംസ് -ലോകത്തെ ഏറ്റവും പ്രായം കൂടിയ പുരുഷൻ എന്ന് കരുതപ്പെടുന്നയാൾ. ദക്ഷിണാഫ്രിക്കൻ സ്വദേശി ഫ്രെഡി ബ്ലൂംസാണ് 116ാം വയസ്സിൽ മരിച്ചത്

കോവിഡ്​ മരണങ്ങൾ

തരുൺ ഗൊഗോയി -മുൻ അസം മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവും

ഡേ. ശേഖർ ബസു -അറ്റോമിക് എനർജി കമീഷൻ ഓഫ് ഇന്ത്യ മുൻ ചെയർമാൻ

സുരേഷ് അൻഗാഡി -കേന്ദ്ര റെയിൽവേ സഹമന്ത്രി

കിരൺ മഹേശ്വരി -മുതിർന്ന ബി.ജെ.പി നേതാവ്​. രാജസ്ഥാൻ എം.എൽ.എ

ഡേ. എസ്. പത്മാവതി -ഇന്ത്യയിലെ ആദ്യ വനിത കാർഡിയോളജിസ്​റ്റ്​

തൻമനോഷ് ഘോഷ് -തൃണമൂൽ കോൺഗ്രസ് എം.എൽ.എ

രാജ് മോഹൻ വോറ -മുൻ ഇന്ത്യൻ ലെഫ്നൻറ് ജനറൽ

ജെ. അൻപഴകൻ -ഡി.എം.കെ എം.എൽ.എ

ഹംസക്കോയ -മുൻ സന്തോഷ് ട്രോഫി ഫുട്ബാൾ താരം

രത്നാകർ മട്കാരി -മറാത്തി സാഹിത്യകാരൻ

ഹരി വാസുദേവൻ -ഇന്ത്യൻ ചരിത്രകാരൻ

അജ്കുമാർ ത്രിപാഠി -ലോക്പാൽ അംഗം

നോർമാൻ ഹണ്ടർ -മുൻ ഇംഗ്ലണ്ട് ഫുട്ബാളർ

മഹ്മൂദ് ജിബ്രീൽ - മുൻ ലിബിയൻ പ്രധാനമന്ത്രി

മരിയ തെരേസ് -സ്പെയിൻ രാജകുടുംബാംഗം

ഗീത റാംജി -എച്ച്.ഐ.വി പ്രതിരോധ ഗവേഷണത്തിലൂടെ പ്രശസ്തയായ ഇന്ത്യൻ വംശജയായ വൈറോളജിസ്​റ്റ്​

അഅ്​സം ഖാൻ -മുൻ പാകിസ്താൻ സ്ക്വാഷ് താരം

റാം ലാൽ റാഹി -കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും

പൗളോ സീസർ ഡോസ് സാേൻറാസ് -ബ്രസീലിയൻ സംഗീതജ്ഞൻ

ദിവ്യ ഭരത് നഗർ -നടി

ചേതൻ ചൗഹാൻ -ഇന്ത്യൻ ക്രിക്കറ്റർ

മതം

രാജയോഗിനി ദാദി ജാൻകി -വനിതകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഘടനയായ പ്രഹ്മകുമാരീസിെൻറ മേധാവി

കേശവാനന്ദ ഭാരതി -എളനീർ മഠാധിപതി

തൈക്കാടൻ ആലി മുസ്​ലിയാർ -ഇസ്​ലാമിക പണ്ഡിതൻ

ബന്നാജെ ഗോവിന്ദാചാര്യ -സംസ്കൃത പണ്ഡിതൻ

ഡോ. കൽബെ സാദിഖ് -ശിയ പണ്ഡിതൻ

പി.എ. അബ്​ദുറഹ്മാന്‍ മൗലവി -ഇസ്​ലാമിക പണ്ഡിതൻ

കാളാവ് സൈതലവി മുസ്​ലിയാർ -ഇസ്​ലാമിക പണ്ഡിതൻ

എ. മരക്കാർ ഫൈസി -പ്രമുഖ കർമശാസ്ത്ര പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും

മുഹമ്മദ് ശമീം ഉമരി -ബഹുഭാഷാ പണ്ഡിതനും വിവർത്തകനും ഗ്രന്ഥകാരനും

Show Full Article
TAGS:obituary 2020 Year Ender 2020 
Next Story