യുവതി ഫ്ലാറ്റിൽ മരിച്ചനിലയിൽ; സുഹൃത്ത് ഒളിവിൽ
text_fieldsമരിച്ച മുംതാസ് കാസി, ഒളിവിൽ പോയ മോമിൻ ഗാസി
മുംബൈ: യുവതിയുടെ അഴുകിയ മൃതദേഹം ഫ്ലാറ്റിൽ കണ്ടെത്തി. ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് മുംതാസ് കാസി(20) എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വസായി നവഘഡിലെ ശ്രീ ആശിർവാദ് അപ്പാർട്ട്‌മെന്റിലാണ് സംഭവം. ഫ്ലാറ്റിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് മോമിൻ ഗാസി ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.
ഞായറാഴ്ച രാത്രിയാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധത്തെ തുടർന്ന് മറ്റ് ഫ്ലാറ്റുകളിലെ താമസക്കാർ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൂട്ടിക്കിടക്കുന്ന ഒന്നാം നിലയിലെ അപ്പാർട്ട്‌മെന്റിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞത്. മണിക്പൂർ പൊലീസെത്തി ഫ്ലാറ്റിന്റെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ കിടപ്പുമുറിയിൽ മുംതാസ് കാസിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കഴുത്തിൽ സാരി കുരുക്കിയ നിലയിലായിരുന്നു മൃതദേഹം. സാരിയുടെ ഒരു ഭാഗം സീലിങ് ഫാനിൽ കെട്ടിയിരുന്നുവെന്നും മണിക്പൂർ പൊലീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് മോമിൻ ഗാസിയുടെയും കാസിയുടെയും പേരിൽ ഫ്ലാറ്റ് വാടകക്കെടുത്തത്. ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്ത വാടക കരാർ തിരച്ചിലിനിടെ കണ്ടെത്തി. എന്നാൽ, ഇവർ തമ്മിലുള്ള ബന്ധം എന്താണെന്ന് മനസ്സിലായിട്ടില്ലെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ മണിക്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

