Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിഷം കഴിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; ഭർത്താവ് ആശുപത്രിയിൽ
text_fieldsbookmark_border
മരിച്ച രമ
കാഞ്ഞങ്ങാട്: വിഷം കഴിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു. ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം കൊവ്വൽ സ്റ്റോർ എ.കെ.ജി ക്ലബിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുന്ന എ.സി. രമയാണ് (44) മരിച്ചത്. ഭർത്താവ് ജയപ്രകാശ് നാരായണനെ (46) ആദ്യം ജില്ല ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ജയപ്രകാശ് തന്നെയാണ് ആംബുലൻസ് വിളിച്ചത്. ആംബുലൻസ് എത്തിയപ്പോഴാണ് സമീപവാസികൾ വിവരമറിഞ്ഞത്. രമയാണ് വിഷം നൽകിയതെന്നും ശേഷം സ്വയം കഴിച്ചെന്നും ജയപ്രകാശ് നാട്ടുകാരോട് പറഞ്ഞു. ഇരുവരും വയനാട് സ്വദേശികളാണെന്നാണ് വിവരം. ഏഴു വർഷമായി കാഞ്ഞങ്ങാട്ടാണ് താമസം.
Next Story

