Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൃദ്ധദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
text_fieldsbookmark_border
വയനാട്: മുള്ളൻകൊല്ലിയിൽ വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാതിരി ചെങ്ങാഴശ്ശേരി കരുണാകരൻ (80), ഭാര്യ സുമതി (77) എന്നിവരാണ് തൂങ്ങി മരിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.
മകളോടൊപ്പം താമസിച്ചു വന്നിരുന്ന ഇവരെ വീടിെൻറ മുൻഭാഗത്തായാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. മൂന്ന് പെൺമക്കളുണ്ട്. രണ്ട് പേർ വിവാഹിതരും ഒരാൾ അവിവാഹിതയുമാണ്.
അവിവാഹിതയായ ഈ മകളോടൊപ്പമാണ് കരുണാകരനും സുമതിയും താമസിച്ചു വന്നിരുന്നത്. മകൾക്ക് അസുഖമായതിനാൽ ഇരുവരും വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
Next Story

