Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightവീടിനുമേൽ മതിലിടിഞ്ഞ്...

വീടിനുമേൽ മതിലിടിഞ്ഞ് രണ്ടുകുട്ടികളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

text_fields
bookmark_border
Structural Collapse, Tragedy,
cancel

മംഗളൂരു: വീടിന് മുകളിൽ മതിലിടിഞ്ഞ് രണ്ടുകുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഇന്ന് പുലർച്ചെ കങ്കനാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗരോഡിയിലാണ് സംഭവം. ബിഹാർ സ്വദേശിയായ ലാൽബാബുവിന്റെ മക്കളായ അനാമിക ചൗരസ്യ (എട്ട്), പരി (നാല്), ബിഹാർ സ്വദേശിനി ബാലകൃഷ്ണയുടെ ഭാര്യ ശാന്ത (46) എന്നിവരാണ് മരിച്ചത്.

വാടക വീടുകളുടെ നിരയിലേക്ക് കനത്ത മഴയെത്തുടർന്ന് കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. കോമ്പൗണ്ട് മതിലിന് തൊട്ടുതാഴെയുള്ള വാടക വീടുകളിൽ ലാൽബാബുവിന്റെയും ബാലകൃഷ്ണയുടെയും അടക്കം നാല് കുടുംബങ്ങളാണ് താമസിച്ചിരുന്നത്. സംഭവത്തിൽ നാല് വീടുകളുടെയും പിൻഭാഗത്തെ ഭിത്തികൾ തകർന്നു. പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:building collapsewall collapsesAccidents
News Summary - Wall collapses, three dead including two children
Next Story